For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷ്ട ഓപ്പണിങ് പങ്കാളിയാര്? അത് ഗംഭീറോ? സെവാഗ് അന്ന് വെളിപ്പെടുത്തിയത് ഓര്‍മയുണ്ടോ

മുംബൈ: ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ് വീരേന്ദര്‍ സെവാഗ്. എതിരേ വരുന്ന ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തുന്ന സെവാഗ് എല്ലാ കാലത്തും ആരാധക മനസില്‍ പ്രത്യേക സ്ഥാനം നേടിയെടുത്തവനാണ്. ലോക ക്രിക്കറ്റിനെ വിറപ്പിച്ച പല ബൗളര്‍മാരുടേയും പേടി സ്വപ്‌നമായിരുന്നു സെവാഗ് എന്ന് തന്നെ പറയാം. സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ പോലും ഏറ്റവും ഭയപ്പെട്ട ബാറ്റ്‌സ്മാനായിരുന്നു സെവാഗ്.

മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങിയ സെവാഗ് ഓപ്പണിങ്ങിലേക്കെത്തിയതോടെയാണ് തലവര മാറിയത്. ഇന്ന് ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരിലൊരാളെന്ന് തന്നെ സെവാഗിനെ വിശേഷിപ്പിക്കാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍ എന്നിവരോടൊപ്പമെല്ലാം ഓപ്പണറായി കളിച്ചിട്ടുള്ള സെവാഗ് തന്റെ ഇഷ്ട ഓപ്പണിങ് പങ്കാളിയാരാണെന്ന് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അത് ഗാംഗുലിയോ ഗംഭീറോ അല്ലെന്നും സച്ചിനാണെന്നുമാണ് സെവാഗ് പറഞ്ഞിട്ടുള്ളത്.

സച്ചിനോടൊപ്പമുള്ള ബാറ്റിങ് നിമിഷങ്ങളാണ് ഏറ്റവും ആസ്വദിച്ചിട്ടുള്ളതെന്നും സച്ചിന്റെ ബാറ്റിങ് പ്രകടനങ്ങളെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും സെവാഗ് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. ഗാംഗുലിയോടും ഗംഭീറിനോടുമെല്ലാം ഒപ്പമുള്ള ബാറ്റിങ് പ്രകടനങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. എന്നാല്‍ സച്ചിനൊപ്പം ഓപ്പണിങ്ങിലിറങ്ങുമ്പോള്‍ പ്രത്യേകമായ ആത്മധൈര്യമായിരുന്നു ഉണ്ടായിരുന്നതെന്നാണ് സെവാഗ് ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഒരിക്കല്‍ പ്രതികരിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യയുടെ ഓപ്പണിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന സമയത്താണ് സെവാഗ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. തുടക്കത്തിലേ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന സെവാഗിനെ ഓപ്പണിങ്ങിലേക്കെത്തിച്ചത് ഗാംഗുലിയാണ്. തന്റെ ഇഷ്ട സ്ഥാനം സെവാഗിനായി ഗാംഗുലി വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പറയാം. ഇതാണ് സെവാഗിന്റെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് സച്ചിന്‍ സെവാഗ് ഓപ്പണിങ് കൂട്ടുകെട്ടാണ് ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ചത്.

sachin tendulkar virender sehwag gautam gambhir

ഏറെക്കാലം ഈ കൂട്ടുകെട്ട് ഇന്ത്യയുടെ നെടുന്തൂണായി കളിച്ചു. 93 ഇന്നിങ്‌സിലാണ് ഇവര്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്തത്. 3919 റണ്‍സാണ് നേടിയത്. 42.13 ശരാശരിയോടെ കളിച്ച ഈ ഓപ്പണിങ് കൂട്ടുകെട്ടില്‍ 12 സെഞ്ച്വറി പ്രകടനങ്ങളും പിറന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പടിയിറങ്ങിയ ശേഷവും സെവാഗ് തുടര്‍ന്നു. സച്ചിന് ശേഷം സെവാഗിന്റെ പ്രധാന ഓപ്പണിങ് പങ്കാളി ഗൗതം ഗംഭീറായിരുന്നു. ഈ കൂട്ടുകെട്ട് ഇന്ത്യക്കായി ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും കസറി.

ഇതിന് ശേഷം ധോണിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് സെവാഗിന് വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ ഇന്ത്യന്‍ ജേഴ്‌സി അഴിക്കേണ്ടി വന്നു. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോള്‍ പകരം ആ റോളില്‍ വീരേന്ദര്‍ സെവാഗ് സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സെവാഗിനേയും മറികടന്ന് ധോണി വളര്‍ന്നു. പിന്നീട് ധോണിക്ക് കീഴില്‍ ഇന്ത്യ വലിയ നേട്ടങ്ങളിലേക്ക് പോയപ്പോള്‍ സെവാഗ് ഒതുക്കപ്പെട്ടു.

എന്നാല്‍ ലോക ക്രിക്കറ്റില്‍ ഇപ്പോഴും പകരക്കാരനില്ലാത്ത പ്രതിഭയാണ് സെവാഗ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന പലരും ഇക്കാലയളവില്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. സെവാഗ് പടിയിറങ്ങിയപ്പോള്‍ ഇന്ത്യക്ക് വെടിക്കെട്ട് ഓപ്പണറായി രോഹിത് ശര്‍മയെ ലഭിച്ചു. എന്നിട്ടും ഇന്ത്യന്‍ ആരാധകരിലെ ഭൂരിപക്ഷം ആളുകളും മികച്ച വെടിക്കെട്ട് ഓപ്പണര്‍ വിശേഷണം നല്‍കുന്നത് സെവാഗിനാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് തവണയാണ് സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയുടെ നായകനായി കളിച്ചപ്പോള്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും സെവാഗിനായി. ബൗളറുടെ വലുപ്പം നോക്കാതെ ഭയമില്ലാതെ കളിച്ചിരുന്ന സെവാഗ് ലോക ക്രിക്കറ്റിലെ പകരംവെക്കാത്ത പ്രതിഭയാണെന്ന് തന്നെ പറയാം. ഇപ്പോള്‍ കമന്റേറ്റര്‍ റോളില്‍ സെവാഗ് മികവ് കാട്ടുന്നുണ്ട്.

Story first published: Thursday, August 29, 2024, 10:39 [IST]
Other articles published on Aug 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+