Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇതിന് മുകളില്‍ മറ്റാരുമില്ല', ഇന്ത്യയുടെ ഈ 'ഫാബുലസ് ഫോര്‍' എന്തുകൊണ്ട് വ്യത്യസ്തരാവുന്നു?

1

ഒരു ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി മികച്ച പ്ലേയിങ് 11നെ കണ്ടെത്തുകയെന്നതാണ്. ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ലോകത്തെ അടക്കിഭരിച്ചത് എങ്ങനെയായിരുന്നുവെന്ന് നോക്കുക. വാലറ്റം വരെ തിരിച്ചടിച്ച് ജയിപ്പിക്കാന്‍ കരുത്തുള്ള നിരയായിരുന്നു അന്ന് ഓസ്‌ട്രേലിയയുടേത്. മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ മാര്‍ട്ടിന്‍, ആന്‍ഡ്രൂ സൈമണ്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് നിര ഇന്നും എല്ലാവരുടെയും പേടി സ്വപ്‌നമാണ്.

ഒരു സമയത്ത് ഇന്ത്യക്കും ഇതുപോലെ തന്നെ മികച്ച ടീം കരുത്ത് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ് എന്നിവരെല്ലാം ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ നിര എല്ലാ വമ്പന്മാരുടെയും പേടി സ്വപ്‌നമായിരുന്നു. ഇതില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഫാബുലസ് ഫോര്‍ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍. ഇന്നും ഇവര്‍ക്ക് മുകളില്‍ ഒരു ഫാബ് ഫോറിനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ മറ്റ് താരങ്ങളില്‍ നിന്ന് ഈ പഴയ ഫാബ് ഫോര്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?. മൂന്ന് കാരണങ്ങള്‍ ഇതാ

വിദേശ മൈതാനങ്ങളിലെ പ്രകടനം

വിദേശ മൈതാനങ്ങളിലെ പ്രകടനം

ഒരു കാലത്ത് ഇന്ത്യ നാട്ടിലെ പുലികളും വിദേശത്തെ പൂച്ചകളുമായിരുന്നു. വിദേശ പര്യടനങ്ങളില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ഇതിന് മാറ്റം വന്നത് സൗരവ് ഗാംഗുലി നായകസ്ഥാനത്തേക്ക് എത്തിയതോടെയാണ്. അതും ഫാബ് ഫോറിന്റെ മികവില്‍. അന്ന് ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും സച്ചിനും വിദേശ മൈതാനങ്ങളില്‍ വളരെ സ്ഥിരതയോടെയാണ് കളിച്ചിരുന്നത്. ഇവരുടെ മികവിലാണ് ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ജയിച്ചതും 2007ല്‍ ഇംഗ്ലണ്ടില്‍ പരമ്പര നേടിയതും. നാട്ടിലും വിദേശത്തും ഒരുപോലെ തിളങ്ങുന്ന ഇത്രയും മികച്ച ഫാബ് ഫോറിനെ കണ്ടെത്താന്‍ ഇതിന് മുമ്പും പിമ്പും ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് പറയാം.

നാല് താരങ്ങളും ഇതിഹാസങ്ങള്‍

നാല് താരങ്ങളും ഇതിഹാസങ്ങള്‍

സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍ എന്നീ ഇന്ത്യയുടെ നാല് ഫാബ് ഫോര്‍ താരങ്ങളും ഇതിഹാസങ്ങളാണ്. തങ്ങളുടേതായ കളിക്കരുത്തുകൊണ്ട് കൈയടി നേടിയ താരങ്ങളാണ് ഇവരെല്ലാം. എല്ലാവരും ഇതിഹാസമെന്ന വിശേഷണത്തിന് അര്‍ഹരായവരാണ്. എന്നാല്‍ ഇതുപോലെ ഇതിഹാസ റെക്കോഡുള്ള മറ്റൊരു ഫാബ് ഫോറിനെ വാര്‍ത്തെടുക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഇന്നത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെയെടുത്താല്‍ വിരാട് കോലിയെ ഒഴികെ മറ്റാരെയും ഇതിഹാസമെന്ന് വിളിക്കാന്‍ സാധിക്കില്ല. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരൊക്കെ ഈ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അന്നത്തെ ഫാബ് ഫോറിനെ ഓരോ താരങ്ങളും മാച്ച് വിന്നര്‍മാരായിരുന്നു.

ഇന്നും എല്ലാവരും ആദരിക്കുന്നവര്‍

ഇന്നും എല്ലാവരും ആദരിക്കുന്നവര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ ഫാബ് ഫോറിനെ എല്ലാവരും ഇന്നും ബഹുമാനിക്കുന്നു. എന്നും ക്രിക്കറ്റില്‍ മൂല്യമുള്ളവരായി ഇവര്‍ തുടരും. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നീ പേരുകളോട് ക്രിക്കറ്റ് ലോകത്തിന് ഒരു ആദരവ് ഉണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ വിരമിച്ച് കഴിഞ്ഞാല്‍ എത്ര പേര്‍ക്ക് ഈ ആദരവ് ലഭിക്കും?. കണ്ടറിയണം എന്നതാണ് ഉത്തരം. സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ദൈവമാകുമ്പോള്‍ ഗാംഗുലി നിലവിലെ ബിസിസി ഐ പ്രസിഡന്റാണ്. ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനും ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും. ഇവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും ബഹുമാനവും ഇന്ത്യയുടെ മറ്റൊരു ഫാബ് ഫോറിനും ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനും സാധ്യതയില്ല.

Story first published: Wednesday, June 1, 2022, 8:04 [IST]
Other articles published on Jun 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+