Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാന്‍ കഴിയാത്ത ദു:ഖത്തില്‍ സച്ചിന്‍

മുംബൈ: രാവിലെ ആറേമുക്കാലിന് എഴുന്നേറ്റു, ഒരു ചായയിട്ട് കുടിച്ചു. അപ്പോഴാണ് ഓര്‍മ വന്നത്, തിരക്കിട്ട് കളിക്കാന്‍ ഓടേണ്ടല്ലോ - റിട്ടയര്‍മെന്റിന് ശേഷമുള്ള സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യത്തെ വെളുപ്പാന്‍കാലം ഇങ്ങിനെയായിരുന്നു. കടുത്ത സച്ചിന്‍ ആരാധകരുടെ കണക്കില്‍ പറഞ്ഞാല്‍ 01/01/01 എ എസ്. എ എസ് എന്നാല്‍ മറ്റൊന്നുമല്ല, ആഫ്റ്റര്‍ സച്ചിന്‍. അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് എ ഡി എന്നാല്‍ ആഫ്റ്റര്‍ ഡിയഗോ എന്നാണ്. എന്ന് പറഞ്ഞപോലെ സച്ചിന്‍ ആരാധകര്‍ എണ്ണിത്തുടങ്ങുന്നു, ആഫ്റ്റര്‍ സച്ചിന്‍. ഗാംഗുലി പറഞ്ഞത് സത്യമാണ്, ഇന്ത്യയിലെ മാറഡോണയാണ് സച്ചിന്‍.

സച്ചിന്റെ 24 കൊല്ലത്തെ ജീവിതത്തിനിടയില്‍ രാവിലെ പരിശീലനമില്ലാത്ത ഒരു ദിവസം. ഭാര്യ അഞ്ജലിക്കൊപ്പം സാവധാനം പ്രഭാതഭക്ഷണം കഴിച്ചും ആശംസകളറിയിച്ചവര്‍ക്ക് മറുപടി അയച്ചും സച്ചിന്‍ സമയം കളഞ്ഞു. പിന്നീട് വിരമിച്ചതിന് ശേഷം ആദ്യമായി സച്ചിന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഭാരതരത്‌ന നല്‍കി ആദരിച്ച രാജ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മുന്‍ ക്രിക്കറ്റര്‍ നന്ദി പറഞ്ഞു.

അമ്മ രജനി തെണ്ടുല്‍ക്കര്‍ക്കൊപ്പം രാജ്യത്തെ ഓരോ അമ്മമാരുടെ സ്‌നേഹത്തിനും ത്യാഗത്തിനും സച്ചിന്‍ ഭാരതരത്‌നം സമര്‍പ്പിച്ചു. ക്രിക്കറ്റില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു. കളിക്കാരനായല്ലെങ്കിലും ക്രിക്കറ്റിനൊപ്പമുണ്ടാകും. എന്താകണമെന്ന് താരുമാനിച്ചിട്ടില്ല. 24 കൊല്ലമായില്ലേ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. 24 മണിക്കൂര്‍ സമയം തരൂ, ഞാനൊന്നാലോചിക്കട്ടെ.

അവസാനമത്സരം കാണാന്‍ അമ്മ രജനി വാങ്കെഡെ സ്‌റ്റേഡിയത്തില്‍ എത്തിയതിനെക്കുറിച്ച് മനസുതുറന്ന് സംസാരിച്ചു. കോച്ച് രമാകാന്ത് അച്രേക്കര്‍ സാര്‍ നന്നായി കളിച്ചു എന്ന് ആദ്യമായി അഭിനന്ദിച്ചത് പറഞ്ഞ് ചിരിച്ചു. ലോകകപ്പ് നേടിയ, ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെക്കുറിച്ച് ഓര്‍മിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് തന്നെ ഇനിയും കാണാം എന്ന് പറഞ്ഞ് സച്ചിനെന്ന ക്രിക്കറ്റര്‍ സംസാരിച്ച് നിര്‍ത്തി. സച്ചിന്‍ ഇങ്ങനെയൊക്കെയാണ്. നമുക്കറിയുന്ന സച്ചിനും ഇങ്ങനെ തന്നെയായിരുന്നല്ലോ.

സച്ചിന്‍

സച്ചിന്‍

വിരമിക്കലിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണാനെത്തി. സച്ചിന്‍

സച്ചിന് ഒരൊപ്പ്

സച്ചിന് ഒരൊപ്പ്

സച്ചിന്റെ ചിത്രമുള്ള ബാനറില്‍ ഒപ്പുവെക്കുന്ന ആരാധകര്‍, ചിത്രം കോയമ്പത്തൂരില്‍ നിന്നും

കളിക്കളത്തിലെ ദൈവം

കളിക്കളത്തിലെ ദൈവം

സച്ചിനില്ലാത്ത ക്രിക്കറ്റ് ആരാധകരുടെ ചിന്തകള്‍ക്ക് അപ്പുറത്താണ്

ബൈ ബൈ സച്ചിന്‍

ബൈ ബൈ സച്ചിന്‍

സച്ചിന്‍ വിരമിച്ച ശേഷം ആരാധകര്‍

ലാറയ്‌ക്കൊപ്പം

ലാറയ്‌ക്കൊപ്പം

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ലാറയ്‌ക്കൊപ്പം സച്ചിന്‍

വിട ഇവിടെ

വിട ഇവിടെ

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ വിരമിക്കുന്നു.


Story first published: Monday, November 18, 2013, 11:44 [IST]
Other articles published on Nov 18, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+