സ്മിത്തിന്റെ മിന്നും ഫോം... രഹസ്യമെന്ത്? അതു തനിക്കറിയാമെന്ന് സാക്ഷാല്‍ സച്ചിന്‍
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും കേമനെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്ത്. ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ സ്മിത്തിന്റെ റണ്‍മഴയാണ് കണ്ടത്. അവിശ്വസനീയമാം വിധം ബാറ്റ് ചെയ്ത അദ്ദേഹം ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ വിരാട് കോലിയെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ആഷസില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 110.57 എന്ന ശരാശരിയില്‍ 774 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്.
സ്മിത്തിന്റെ നിലവിലെ ഫോമിനെക്കുറിച്ചും ഇതിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

സ്മിത്തിനെ പ്രശംസിച്ചു
ടെസ്റ്റില്‍ ഉജ്ജ്വലമായ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സ്മിത്തിനെ പ്രശംസ കൊണ്ടു മൂടുകയാണ് സച്ചിന്‍. വളരെ ദുഷ്‌കരമായ ബാറ്റിങ് ടെക്‌നിക്കും അതിനൊപ്പം നില്‍ക്കുന്ന മനോനിലയുമാണ് തന്റെ എതിരാളികളില്‍ നിന്നും കോലിയെ വ്യത്യസ്തനാക്കുന്നതെന്നു സച്ചിന്‍ ചൂണ്ടിക്കാട്ടി.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ആഷസ് പരമ്പരയില്‍ സ്മിത്തിന്റെ ഗംഭീര ബാറ്റിങ് പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചത്.

കൃത്യമായ പ്ലാനിങ്
ആഷസില്‍ ഓരോ ടെസ്റ്റിലും കൃത്യമായ പ്ലാനിങോടെയാണ് സ്മിത്ത് ബാറ്റ് ചെയ്തതെന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റിനു പിന്നിലേക്ക് ഷോട്ട് കളിക്കാന്‍ പ്രേരിപ്പിച്ച് സ്മിത്തിനെ പുറത്താക്കാനാണ് ശ്രമിച്ചത്. ഇതു മനസ്സിലാക്കിയ സ്മിത്ത് അതിന് അനുസരിച്ച് ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തി ഈ കെണിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇതേ രീതിയില്‍ ഓരോ ടെസ്റ്റിലും തന്റെ ബാറ്റിങ് ടെക്‌നിക്കില്‍ സമിത്ത് മാറ്റം വരുത്തിക്കൊണ്ടിരുന്നതായും സച്ചിന്‍ വിശദമാക്കി.

ബൗണ്‍സറുകള്‍ നേരിട്ട രീതി
ആഷസിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ സ്മിത്ത് ബൗണ്‍സറുടെ നേരിട്ട രീതി ശരിയായില്ലെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നും സച്ചിന്‍ പറയുന്നു. ബൗണ്‍സറിനെ നേരിടുമ്പോള്‍ ബാറ്റ്‌സ്മാന്റെ തലയുടെ പൊസിഷന്‍ നേരെ വരേണ്ടത് പ്രധാനമാണ്. സ്മിത്തിന് അവിടെയാണ് പിഴച്ചത്.
എന്നാല്‍ അവസാന രണ്ടു ടെസ്റ്റുകില്‍ ഈ പോരായ്മയെ സ്മിത്ത് മറികടക്കുന്നതാണ് കണ്ടത്. ബൗണ്‍സറുകള്‍ക്കെതിരേ തല കൃത്യമായ പൊസിഷനില്‍ നിര്‍ത്തിക്കൊണ്ട് താരം ഷോട്ടുകള്‍ കളിക്കുകയും ചിലത് ബുദ്ധിപരമായി ഒഴിവാക്കുകയും ചെയ്തു. വളരെ മികച്ച രീതിയിലാണ് സ്മിത്ത് തന്റെ ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications