
2013 ഒക്ടോബറിലാണ് താന്‍ കളി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതെന്ന് സച്ചിന്‍ പറഞ്ഞു. ദില്ലിയില്‍ നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനു ശേഷമുള്ള ദിവസമായിരുന്നു ഇത്.

ജിമ്മിലെത്തി വര്‍ക്കൗട്ട് നടത്തിയാണ് ഇതുവരെയുള്ള ജീവിതത്തില്‍ തന്റെ ദിവസം ആരംഭിച്ചിട്ടുള്ളതെന്ന് സച്ചിന്‍ പറഞ്ഞു. 24 വര്‍ഷമായി ഇതാണ് താന്‍ പിന്തുടരുന്നത്. എന്നാല്‍ ഒക്ടോബറിലെ ആ രാവിലെ എല്ലാം മാറിമറിഞ്ഞു.

ക്രിക്കറ്റില്‍ ജിമ്മിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ബോധ്യമുള്ളതിനാലാണ് മുടങ്ങാതെ ജിമ്മില്‍ പോയിരുന്നത്. എന്നാല്‍ അന്നു രാവിലെ എനിക്ക് അല്‍പ്പം മടുപ്പുതോന്നി. 24 വര്‍ഷമായി ഒരേകാര്യം തന്നെ ചെയ്യുമ്പോള്‍ മടുക്കില്ലേയെന്നും സച്ചിന്‍ ചോദിച്ചു.

ജിമ്മില്‍ പോവാനുണ്ടായ ഈ മടിയാണ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതെനന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

തന്റെ ആരാധനാപാത്രവും മുന്‍ ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍ സച്ചിന്‍ ഓര്‍മിച്ചെടുത്തു. കരിയറിന്റെ അവസാന കാലഘട്ടത്തില്‍ കളിക്കുന്നതിനിടെ ഭക്ഷണത്തിനോ ചായ ഇടവേളയ്‌ക്കോ സമയമായോയെന്നു താന്‍ ഇടയ്ക്കിടെ ക്ലോക്കില്‍ നോക്കിയിരുന്നു. ഇതില്‍ നിന്നാണ് ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയമായെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നു ഗവാസ്‌കര്‍ സച്ചിനോടു പറഞ്ഞിരുന്നു.


Click it and Unblock the Notifications