
ഓസ്‌ട്രേലിയയെ വേഗത്തില്‍ ഓള്‍ഔട്ടാക്കിയ ടീം ?
ലോക ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ വമ്പന്‍ ശക്തികളാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍ അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. നിരവധി ഐസിസി കിരീടങ്ങള്‍ നേടിയിട്ടുള്ള ഓസീസ് ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ഓള്‍ഔട്ടാക്കിയ ടീം ബംഗ്ലാദേശാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. എന്നാല്‍ ഈ റെക്കോഡ് ബംഗ്ലാദേശിന്റെ പേരിലാണ്. നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ഈ നേട്ടം സ്വന്തമാക്കിയത്. 13.4 ഓവറില്‍ 62 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ടായി. വേഗത്തില്‍ ഓസ്‌ട്രേലിയ ഓള്‍റൗണ്ടാകുന്ന മത്സരമാണിത്. അഞ്ച് മത്സര പരമ്പര 4-1നാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

കെനിയയുടെ ലോകകപ്പ് റെക്കോഡ്
കെനിയ ക്രിക്കറ്റിലെ വന്‍ ശക്തികളല്ല. ഇപ്പോള്‍ കെനിയ ടീമിനെക്കുറിച്ച് കേള്‍ക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ലോകകപ്പില്‍ അധികമാര്‍ക്കും അറിയാത്ത റെക്കോഡ് കെനിയയുടെ പേരിലുണ്ട്. ഐസിസി ടെസ്റ്റ് പദവിയുള്ള നാല് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ലോകകപ്പ് സെമി ഫൈനല്‍ കളിക്കാന്‍ കെനിയക്ക് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ എന്നിവരെക്കാള്‍ കൂടുതല്‍ സെമി കളിക്കാന്‍ കെനിയക്ക് സാധിച്ചിട്ടുണ്ട്. 2003ലാണ് കെനിയ ലോകകപ്പ് സെമി ഫൈനല്‍ കളിച്ചത്.

അക്തറേക്കാള്‍ കൂടുതല്‍ സച്ചിന്‍ പന്തെറിഞ്ഞു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് ഇതിഹാസമാണ്. ഷുഹൈബ് അക്തര്‍ പേസ് ബൗളിങ് ഇതിഹാസവും. സച്ചിന്‍ ബാറ്റ്‌സ്മാനാണെങ്കിലും ബൗളിങ്ങിലെ തന്റെ മികവും കരിയറിനൊപ്പം കൊണ്ടുപോയിരുന്നു. ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഷുഹൈബ് അക്തറേക്കാള്‍ കൂടുതല്‍ പന്തെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. എന്നാല്‍ ഇത് സത്യമാണ്. ഏകദിനത്തില്‍ അക്തറെറിഞ്ഞത് 7,764 പന്തുകളാണ്. 247 വിക്കറ്റും വീഴ്ത്തി. സച്ചിന്‍ ഏകദിനത്തില്‍ 8000ലധികം പന്തുകളാണ് എറിഞ്ഞിട്ടുള്ളത്. ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം സച്ചിന്‍ നടത്തിയിട്ടുണ്ട്. 154 വിക്കറ്റുകളാണ് ഏകദിനത്തില്‍ നേടിയത്. ടെസ്റ്റില്‍ 46 വിക്കറ്റും ടി20യില്‍ ഒരു വിക്കറ്റും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്.

ഏകദിനത്തില്‍ ഇന്ത്യക്കായി വേഗ അര്‍ധ സെഞ്ച്വറി
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി പേരെ പറയാനാവും. വീരേന്ദര്‍ സെവാഗ്, യൂസഫ് പഠാന്‍, എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, യുവരാജ് സിങ് ഇങ്ങനെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ വേഗത്തില്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് അജിത് അഗാര്‍ക്കറുടെ പേരിലാണ്. പേസ് ഓള്‍റൗണ്ടറായ അഗാര്‍ക്കര്‍ 2000ല്‍ സിംബാബ് വെയ്‌ക്കെതിരെയാണ് ഈ നേട്ടത്തിലെത്തിയത്. 21 പന്തിലായിരുന്നു അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്. ഈ മത്സരത്തില്‍ 67 റണ്‍സാണ് അഗാര്‍ക്കര്‍ നേടിയത്. ഇന്നും ഈ റെക്കോഡ് തകര്‍ക്കപ്പെടാതെ അഗാര്‍ക്കറുടെ പേരില്‍ തുടരുന്നു.

ഏഷ്യയില്‍ വേഗ ടെസ്റ്റ് സെഞ്ച്വറി
ഏഷ്യയിലെ വേഗ ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡിനുടമ മുന്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉല്‍ ഹഖാണ്. ഓസ്‌ട്രേലിയലക്കെതിരേ 56 പന്തിലാണ് അദ്ദേഹം സെഞ്ച്വറി നേടിയത്. ഏഷ്യയിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ തുടരുകയാണ്. മൂന്ന് ഫോര്‍മാറ്റിലും പാകിസ്താനായി കളിച്ചിട്ടുള്ള മിസ്ബാഹ് ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. വിരമിച്ച ശേഷം പാകിസ്താന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications
