Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സച്ചിനും മകനും, പാണ്ഡ്യ ബ്രദേഴ്‌സ്, ഐപിഎല്ലിലെ അഞ്ച് കുടുംബക്കാരെ അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗ്രൂപ്പു ഘട്ടം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ പ്ലേ ഓഫില്‍ ആരൊക്കെ കടക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചത്. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.

ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ പല കാരണങ്ങള്‍ക്കൊണ്ട് സവിശേഷമായിരുന്നു. ഇടവേളക്ക് ശേഷം 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തേത്. കൂടാതെ ഗ്രൂപ്പുകളായാണ് പോരാട്ടങ്ങള്‍ നടന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ കുടുംബക്കാരായ ചില താര ജോഡികളുണ്ട്. കുടുംബക്കാരായ ആ അഞ്ച് താര ജോഡികള്‍ ആരൊക്കെയാണെന്നറിയാം.

പാണ്ഡ്യ സഹോദരന്മാര്‍

പാണ്ഡ്യ സഹോദരന്മാര്‍

പാണ്ഡ്യ സഹോദരന്മാരായ ഹര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും അറിയാത്തവരായി ആരും തന്നെ ഇല്ലെന്ന് പറയാം. ഹര്‍ദിക് പാണ്ഡ്യ ഇളയവനാണ്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. അരങ്ങേറ്റക്കാരായ ഗുജറാത്തിന് പ്ലേ ഓഫ് സീറ്റ് ഉറപ്പിക്കാന്‍ ഇതിനോടകം ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക്കിനെ കുന്‍ഫു പാണ്ഡ്യയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഹര്‍ദിക്കിന്റെ ചേട്ടനായ ക്രുണാല്‍ പാണ്ഡ്യ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ് ക്രുണാല്‍. ക്രിക്കറ്റിലെ അറിയപ്പെടുന്ന സഹോദര കൂട്ടുകെട്ടാണ് ഇരുവരും.

അന്‍മോല്‍ പ്രീത് സിങ്-പ്രഭ്‌സിംറാന്‍ സിങ്

അന്‍മോല്‍ പ്രീത് സിങ്-പ്രഭ്‌സിംറാന്‍ സിങ്

മുംബൈ ഇന്ത്യന്‍സിന്റെ അന്‍മോല്‍പ്രീത് സിങ്ങും പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിംറാന്‍ സിങ്ങും കുടുംബക്കാരാണ്. പാട്ടിയാല കസിന്‍സാണ് ഇരുവരും. രണ്ട് പേരും അടുത്ത ബന്ധുക്കളാണ്. ചെറുപ്പകാലം മുതല്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്നവരുമാണ്. രണ്ട് പേരും ഒന്നിച്ച് ഐപിഎല്ലിലേക്കെത്തിയത് കുടുംബത്തിന് ഇരട്ടി മധുരം നല്‍കുന്നു. രണ്ട് പേരും ടീമുകളിലെ സജീവ താരങ്ങളല്ല. എന്നാല്‍ ഇത്തവണ കളിക്കാന്‍ രണ്ട് താരങ്ങള്‍ക്കും അവസരം ലഭിച്ചിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കറും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി ഇത്തവണയുണ്ട്. സച്ചിന്‍ മുംബൈയുടെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുമ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ടീമിലെ താരമായി ഒപ്പമുണ്ട്. ഇത്തവണ മുംബൈ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്ലേയിങ് 11ലേക്ക് ഇതുവരെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് വിളിയെത്തിയിട്ടില്ല. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റത്തിനായാണ് ആരാധകരും കാത്തിരിക്കുന്നത്. സച്ചിന്‍ നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു. ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്ലെങ്കിലും മുംബൈക്കൊപ്പം സച്ചിന്‍ ഒട്ടുമിക്ക സീസണുകളിലും ഉണ്ടാവാറുണ്ട്.

മാര്‍ക്കോ ജാന്‍സന്‍ - ഡുവാന്‍ ജാന്‍സന്‍

മാര്‍ക്കോ ജാന്‍സന്‍ - ഡുവാന്‍ ജാന്‍സന്‍

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സന്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഡുവാന്‍ ജാന്‍സന്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍ സംഘത്തോടൊപ്പവുമാണുള്ളത്. രണ്ട് പേരും സഹോദരങ്ങളാണ്. മാര്‍ക്കോ ഇതിനോടകം ദക്ഷിണാഫ്രിക്കന്‍ ടീമിലും സജീവമാണ്. ഇടം കൈയന്‍ പേസര്‍ ഹൈദരാബാദിനൊപ്പവും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. വിരാട് കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കുകയും ചെയ്ത് കൈയടി നേടി. എന്നാല്‍ ഡുവാന്‍ ജാന്‍സന്‍ നെറ്റ് ബൗളറാണ്. മുംബൈക്കൊപ്പം നെറ്റ് ബൗളറായുള്ള ഡുവാനെ അധികമാര്‍ക്കും അറിയില്ല.

മൈക്കല്‍ ഹസി - ഡേവിഡ് ഹസി

മൈക്കല്‍ ഹസി - ഡേവിഡ് ഹസി

ഐപിഎല്ലില്‍ നേരത്തെ കളിച്ചിട്ടുള്ള ഓസീസ് സഹോദരങ്ങള്‍ ഇപ്പോള്‍ പരിശീലക റോളിലാണ് ടൂര്‍ണമെന്റിലുള്ളത്. മൈക്കല്‍ ഹസി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനാണ്. ഡേവിഡ് ഹസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പ്രശസ്തരായ സഹോദരങ്ങളാണ് ഇരുവരും. മൈക്കല്‍ ഹസിയാണ് കൂടുതല്‍ പ്രശസ്തന്‍. ഇടം കൈയന്‍ താരത്തിന്റെ പേരില്‍ ഐപിഎല്ലില്‍ ഗംഭീര റെക്കോഡുണ്ട്.

Story first published: Saturday, May 14, 2022, 15:08 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+