Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദില്‍ഷന്‍ മുന്നില്‍, സെവാഗും സച്ചിനും ഇഞ്ചോടിഞ്ച്! ടോപ്പ് ഫൈവില്‍ ഇന്ത്യ, ലങ്ക മയം

റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഇനി ഒരു സെമി ഫൈനലും ഫൈനലും മാത്രമാണ് ശേഷിക്കുന്നത്. ബുധനാഴ്ച രാത്രി നടന്ന ആവേശകരമായ ആദ്യ സെമി ഫൈനലില്‍ ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ വീഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്റ്‌സ് ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. ഇനി എതിരാളികള്‍ ആരെന്നാണ് അറിയാനുള്ളത്.

വെറ്ററന്‍ ഇതിഹാസങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി മിക്ക താരങ്ങളും മികച്ച പ്രകടനമാണ് നടത്തുന്നത്. നായകന്‍ സച്ചിനെക്കൂടാതെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ടീമിന്റെ നിര്‍ണായക താരങ്ങളാണ്. ടൂര്‍ണമെന്റില്‍ ബാറ്റിങിലും ബൗളിങിലും തിളങ്ങിയവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ടോപ്‌സ്‌കോററായി ദില്‍ഷന്‍

ടോപ്‌സ്‌കോററായി ദില്‍ഷന്‍

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റെടുത്താല്‍ ടോപ്പ് ഫൈവില്‍ ഇന്ത്യ, ശ്രീലങ്ക താരങ്ങളുടെ ആധിപത്യമാണ്. ഇരുടീമുകളിലെയും രണ്ടു വീതം താരങ്ങള്‍ ആദ്യ അഞ്ചിലുണ്ട്. ശ്രീലങ്ക ലെജന്റ്‌സിന്റെ നായകനും ഓള്‍റൗണ്ടറുമായ തിലകരത്‌നെ ദില്‍ഷനാണ് തലപ്പത്ത്. ആറു ഇന്നിങ്‌സുകളില്‍ നിന്നായി അദ്ദേഹം രണ്ടു ഫിഫ്റ്റികളടക്കം 232 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാകെ നേടിയ 61 റണ്‍സാണ്.
രണ്ടാംസ്ഥാനത്തു സെവാഗും സച്ചിനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുവരും തമ്മില്‍ ഒരു റണ്ണിന്റെ വ്യത്യാസം മാത്രമേയുള്ളൂ. സെവാഗ് 204ഉം സച്ചിന്‍ 203ഉം റണ്‍സെടുത്തിട്ടുണ്ട്. രണ്ടു ഫിറ്റികള്‍ വീതം ഇരുവരും നേടി. സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 80 റണ്‍സും സച്ചിന്റേത് 65 റണ്‍സുമാണ്. ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡ്രു പ്യുട്ടിക്ക് (185), ശ്രീലങ്കയുടെ ഉപുല്‍ തരംഗ (185) എന്നിവരാണ്. ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍ തരംഗയുടെ (99*) പേരിലാണ്.

ബൗളിങിലും ദില്‍ഷന്‍

ബൗളിങിലും ദില്‍ഷന്‍

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ദില്‍ഷനു അവകാശപ്പെട്ട ടൂര്‍ണമെന്റാണിത്. റണ്‍വേട്ടയ്‌ക്കൊപ്പം വിക്കറ്റ് കൊയ്ത്തിലും ദില്‍ഷന്‍ തലപ്പത്തുണ്ട്. ആറു ഇന്നിങ്‌സുകളില്‍ നിന്നും താരം വീഴ്ത്തിയത് 12 വിക്കറ്റുകളാണ്. ആറു റണ്‍സിനു നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 5.67 ആണ് ദില്‍ഷന്റെ ഇക്കോണമി റേറ്റ്.
ടൂര്‍ണമെന്റില്‍ മൂന്നു പേര്‍ എട്ടു വിക്കറ്റ് വീതവും ഏഴു വിക്കറ്റ് വീതവും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മോണ്ടി പനേസര്‍, ഇന്ത്യയുടെ മുനാഫ് പട്ടേല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ സുലൈമാന്‍ ബെന്‍ എന്നിവരാണ് എട്ടു വീതം വിക്കറ്റുകളെടുത്തത്. ഇന്ത്യയുടെ യൂസുഫ് പഠാന്‍, ശ്രീലങ്കയുടെ രംഗന ഹെരാത്ത്, വെസ്റ്റ് ഇന്‍ഡീസിന്റെ ടിനോ ബെസ്റ്റ് എന്നിവര്‍ ഏഴു വിക്കറ്റുകള്‍ വീതമെടുത്തു.

യുവി സിക്‌സര്‍ സിങ്

യുവി സിക്‌സര്‍ സിങ്

ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയവരുടെ ലിസ്റ്റിലേക്കു വന്നാല്‍ ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് കിങ്. ആറു മല്‍സരങ്ങളിലെ അഞ്ചിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത യുവി 13 സിക്‌സറുകളാണ് വാരിക്കൂട്ടിയത്. മൂന്നു തവണ നോട്ടൗട്ടായി നിന്ന അദ്ദേഹം ഒരു ഫിഫ്റ്റിയും നേടി. ഉയര്‍ന്ന സ്‌കോര്‍ 52 റണ്‍സാണ്.
സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ തുടര്‍ച്ചയായി മൂന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അവസാന ലീഗ് മല്‍സരത്തില്‍ തുടര്‍ച്ചയായി നാലും സിക്‌സറുകളടിച്ച് യുവി ആരാധകരെ ആവേശശത്തില്‍ ആറാടിച്ചിരുന്നു.
കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ താരം ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനാണ് (ഒമ്പത്). ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാന്‍ (എട്ട്), വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വയ്ന്‍ സ്മിത്ത് (ഏഴ്), ഇന്ത്യയുടെ മന്‍പ്രീത് ഗോണി (ആറ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Thursday, March 18, 2021, 17:49 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+