Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരു ഔട്ട്!! സച്ചിന്‍- രോഹിത് ഓപ്പണിങ്, ധോണി നയിക്കും; എക്കാലത്തെയും ബെസ്റ്റ് ഇന്ത്യന്‍ 11

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പവര്‍ഹൗസുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ഇന്ത്യ. ഐപിഎല്ലിനു തുടക്കമിട്ട ശേഷം ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ത്യ തങ്ങളുടെ അപ്രമാദിത്വം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. കളിക്കളത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെപ്പോലെ താരമൂല്യം മറ്റൊരു ടീമിലെയും കളിക്കാര്‍ക്കില്ലെന്നു ഉറപ്പിച്ചു പറയാനും സാധിക്കും. ഒരുപിടി പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരെ ലോകത്തിനു സംഭാവന ചെയ്യാനും ഇന്ത്യക്കു സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഒരു ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുകയെന്നത് കടുപ്പമേറിയ കാര്യം തന്നെയാണ്. സ്വാഭാവികമായും ചില വമ്പന്‍ താരങ്ങള്‍ക്കു ഈ ടീമില്‍ ഇടം ലഭിക്കാതെയും പോവുകയും ചെയ്യും. ഇക്കൂട്ടത്തില്‍ ഒരാള്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. ആരൊക്കെയാണ് ഇലവനിലുള്ള കളിക്കാരെന്നു നമുക്കു നോക്കാം.

SACHIN TENDULKAR

ഓപ്പണിങില്‍ ഇവര്‍

ഇന്ത്യയുടെ ഓള്‍ടൈം ഇലവനിലെ ഓപ്പണര്‍മാര്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരിക്കും. ടീമിനു ലഭിച്ചിട്ടുള്ള സമാനതകളില്ലാത്ത രണ്ടു ഓപ്പണിങ് വിസ്മയങ്ങളാണ് ഇരുവരുമെന്നു നിസംശയം പറയാന്‍ കഴിയും. റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് ഹോബിയാക്കി മാറ്റിയ താരമാണ് സച്ചിന്‍. ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.

രോഹിത്താവട്ടെ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിളിക്കാവുന്ന ഓപ്പണറാണ്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ലോകത്തിലെ ഏക താരമായ അദ്ദേഹം ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശിയും കൂടിയാണ്. ബാറ്ററെന്ന നിലയിലും ക്യാപ്റ്റന്റെ റോളിലും വിജയിച്ച ചുരുക്കം താരങ്ങളിലൊരാളും കൂടിയാണ് ഹിറ്റ്മാന്‍. ഈ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനായിരുന്നു.

മധ്യനിരയില്‍ ആരെല്ലാം

ഓള്‍ടൈം ഇലവന്റെ മധ്യനിരയിലേക്കു വരികയാണെങ്കില്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരാണ്. പകരം വയ്ക്കാനില്ലാത്ത മൂന്നു അദ്ഭുത താരങ്ങളാണ് ഇവരെല്ലാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയി മാറിയ താരമാണ് കോലി. തന്റെ ആരാധനാപാത്രം കൂടിയായ സച്ചിന്റെ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ തിരുത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ദ്രാവിഡ് വ്യത്യസ്ത റോളുകളില്‍ കൈയടി നേടിയിട്ടുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ്. ബാറ്റിങില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റന്‍സി, ഏറ്റവും അവസാനമായി കോച്ചിങ് തുടങ്ങി എത്രയെത്ര റോളുകളാണ് അദ്ദേഹം അവിസ്മരണീയമാക്കി മാറ്റിയത്.

യുവരാജിന്റെ കാര്യമെടുത്താല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നറെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് യുവി വഹിച്ചിട്ടുള്ളത്. 2011ല്‍ ഇന്ത്യ കിരീടം ചൂടിയ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അദ്ദേഹം.

MS DHONI VIRAT KOHLI

ലോവര്‍ ഓര്‍ഡര്‍, ബൗളിങ്

ഇന്ത്യന്‍ ടീമിന്റെ ലോവര്‍ ഓര്‍ഡറെടുത്താല്‍ ആറാമനായി മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണുള്ളത്. ഇലവന്റെ ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്. അതിനു ശേഷം ടീമിലുള്ള മറ്റു കളിക്കാര്‍ കപില്‍ ദേവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ എന്നിവരാണ്.

മൂന്നു ഐസിസി ട്രോഫികള്‍ ഇന്ത്യക്കു സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനാണ് ധോണി. ലോക ക്രിക്കറ്റില്‍ മറ്റൊരു നായകനും സാധിച്ചിട്ടില്ലാത്ത കാര്യമാണത്. ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കപില്‍.

1983ല്‍ ഇന്ത്യന്‍ ടീം ആദ്യമായി ലോകകപ്പുയര്‍ത്തിയതും അദ്ദേഹത്തിനു കീഴിലാണ്. സഹീറും ബുംറയും ഇന്ത്യ കണ്ട എക്കാലത്തെയും മഹാന്‍മാരായ പേസര്‍മാരാണെന്നു നിസംശയം പറയാം. കുംബ്ലെയാവട്ടെ ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ കിങുമാണ്.

ഇന്ത്യയുടെ ഓള്‍ടൈം ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കപില്‍ ദേവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ.

Story first published: Thursday, December 5, 2024, 19:03 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+