Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍- ലാറ ഓപ്പണിങ്, അഞ്ചാമന്‍ യുവി; ഇന്ത്യയുടെ വെറും 4 പേര്‍!! റെയ്‌നുടെ ലോക 11

ലോകം കണ്ട എക്കാലത്തെയും മഹാന്‍മാരായ ക്രിക്കറ്റര്‍മാരെ ഉള്‍പ്പെടുത്തി ഒരു ഐതിഹാസിക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുചെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും മിന്നല്‍ ഫീല്‍ഡറുമായ സുരേഷ് റെയ്‌ന. ലോക ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് (WCL) ടി20 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ കളിക്കാനെത്തിയപ്പോഴാണ് റെയ്‌നയുടെ ഈ തിരഞ്ഞെടുപ്പ്.

അവതാരകയായ ഷെഫാലി ബാഗയാണ് ലോക ഇലവനെ തിരഞ്ഞെടുക്കുകയെന്ന വലിയ ചാലഞ്ച് അദ്ദേഹത്തിനു മുന്നില്‍ വച്ചത്. നിലവില്‍ മല്‍സരരംഗത്തുള്ള ഒരാള്‍പോലും റെയ്‌നയുടെ ലോക ഇലവനില്‍ ഇടം നേടിയില്ലെന്നതാണ് കൗതുകകമായ കാര്യം. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറും തന്റെ അടുത്ത സുഹൃത്തുമായ എംഎസ് ധോണിയെ അടക്കം അദ്ദേഹം ടീമില്‍ നിന്നും തഴഞ്ഞു.

കൂടാതെ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റന്നു വിശഷിപ്പിക്കപ്പെടുന്ന ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും ഇലവനില്‍ ഉപ്പെട്ടിട്ടില്ല. ഇന്ത്യയുടെ വെറും നാലു പേര്‍ക്കു മാത്രമേ ഈ ഇലവനില്‍ ഇടം പിടിക്കാനുമായുള്ളൂ. റെയ്‌നയുടെ ലോക ഇലവനില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നു നമുക്കു പരിശോധിക്കാം.

SACHIN TENDULKAR

ടോപ്പ് ഫൈവ്

സുരേഷ് റെയ്‌ന തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ലോക ഇലവന്റെ ടോപ്പ് ഫൈവില്‍ രണ്ടു ഇന്ത്യക്കാരുണ്ട്. റെക്കോര്‍ഡുകളുടെ തോഴനെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ബാറ്റിങ് അദഭുതം സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയുമാണ് ലോക ഇലവന്റെ ഓപ്പണിങ് ജോടികള്‍. ക്രിക്കറ്റിലെ സമാനതകളില്ലാത്ത രണ്ടു ബാറ്റിങ് ജീനിയസുകളാണ് ഇരുവരും.

മൂന്നാം നമ്പറില്‍ കളിക്കുക വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ പവര്‍ഹൗസെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. അഗ്രസീവ് ക്രിക്കറ്റിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് അദ്ദേഹം. വിന്‍ഡീസില്‍ നിന്നു തന്നെയുള്ള മറ്റൊരു മുന്‍ ഇതിഹാസമായ ഗാരി സോബേഴ്‌സാണ് ഇലവനിലെ നാലാമന്‍.

അതിനു ശേഷം അഞ്ചാംനമ്പറിലുള്ളത് തന്റെ മുന്‍ ടീമംഗം കൂടിയായ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയെ രണ്ടു ലോകകപ്പില്‍ വിജയികളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് യുവി വഹിച്ചിട്ടുള്ളത്.

ശേഷിച്ച 6 പേര്‍ ആരെല്ലാം?

ലോക ഇലവനില്‍ ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ സുരേഷ് റെയ്‌ന ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. മനപ്പൂര്‍വ്വം അദ്ദേഹം കീപ്പറെ ഒഴിവാക്കിയതാണോ, അതോ വിട്ടുപോയതാണോയെന്നതു വ്യക്തമല്ല.

ഇലവനില്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തം, മറ്റൊരു മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫ് എന്നിവരാണുള്ളത്. ബാറ്റും ബോളും കൊണ്ട് മാജിക്കല്‍ പ്രകടനം നടത്താന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാണ് ഇരുവരും.

YUVRAJ SINGH

നാലു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് സുരേഷ് റെയ്‌നയുടെ ലോക ഇലവനില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഇവരെല്ലാം സ്പിന്നര്‍മാരുമാണ്. ഇന്ത്യയുടെ രണ്ടു പേര്‍ ഇക്കൂട്ടത്തിലുണ്ട്. മുന്‍ സ്പിന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങുമാണിത്. പത്തു വര്‍ഷത്തിലേറെ ലോക ക്രിക്കറ്റില്‍ ഇന്ത്യക്കായി കസറിയ താരങ്ങളാണ് ഇരുവരും.

ഓസ്‌ട്രേലിയയുടെ മുന്‍ വിസ്മയം ഷെയ്ന്‍ വോണാണ് ഇലവനിലെ മൂന്നാമത്തെ സ്പിന്നര്‍. ടീമിലെ അവസാനത്തെയാള്‍ ലോക ക്രിക്കറ്റില്‍ ദൂരയെ അവതരിപ്പിച്ച പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഖ്‌ലയ്ന്‍ മുഷ്താഖാണ്.

റെയ്‌നയുടെ ലോക 11

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, യുവരാജ് സിങ്, ഇയാന്‍ ബോതം, ആന്‍ഡ്രു ഫ്‌ളിന്റോഫ്, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, സഖ്‌ലെയ്ന്‍ മുഷ്താഖ്.

Story first published: Sunday, July 20, 2025, 12:46 [IST]
Other articles published on Jul 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+