കോലി- രോഹിത്, സച്ചിന്‍- ഗാംഗുലി... ഏതാണ് ബെസ്റ്റ്? ചാപ്പല്‍ പറയും, ഇതാണ് കാരണം

മുംബൈ: ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യ ജയിച്ച മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇരുവരും നല്‍കിയ സംഭാവന വളരെ വലുതാണെന്നു കാണാം. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പര ഇന്ത്യ് 2-1നു സ്വന്തമാക്കിയപ്പോള്‍ രോഹിത്തായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്. തൊട്ടുമുമ്പു നടന്ന ടി20 പരമ്പര ഇന്ത്യ നേടിയപ്പോള്‍ കോലി മാന്‍ ഓഫ് ദി സീരീസുമായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് ജോടികളായി കോലി- രോഹിത് സഖ്യത്തെ താന്‍ കണക്കാക്കുന്നില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍.

സച്ചിന്‍- ഗാംഗുലി ബെസ്റ്റ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ബാറ്റിങ് ജോടികള്‍ കോലിയും രോഹിത്തുമാണെന്നു പലരും അഭിപ്രായപ്പെടുന്നുണ്ടാവാം. എന്നാല്‍ താന്‍ ഇതിനോടു യോജിക്കുന്നില്ല. സച്ചിന്‍-ഗാംഗുലി ജോടിയോളം ഇവര്‍ വരില്ലെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.
15 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളര്‍മാരെ വേട്ടയാടിയ ബാറ്റ്‌സ്മാന്‍മാരാണ് സച്ചിനും ഗാംഗുലിയും. അവര്‍ തന്നെയാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ബെസ്റ്റെന്നും ചാപ്പല്‍ തന്റെ കോളത്തില്‍ കുറിച്ചു.

ശക്തമായ ബൗളിങ് നിര
കോലി- രോഹിത് ജോടിയേക്കാള്‍ മികച്ചത് സച്ചിന്‍-ഗാംഗുലി സഖ്യമാണെന്നു പറയുന്നതിനു ഒരു കാരണവും ചാപ്പല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുവരും കളിച്ചിരുന്ന കാലത്തു ലോകത്തിലെ ഏറ്റവും മികച്ച പേസ് ജോടികളായ ബൗളിങ് നിരയും മല്‍സരരംഗത്തുണ്ടായിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാര്‍ കളിച്ചിരുന്ന സമയത്താണ് സച്ചിനും ഗാംഗുലിയും ഇന്ത്യക്കായി ഓപ്പണര്‍മാരായി ഇറങ്ങിയത്. പാകിസ്താന്റെ അക്രം- യൂനുസ്, വിന്‍ഡീസിന്റെ ആംബ്രോസ്- വാല്‍ഷ്, ഓസ്‌ട്രേലിയയുടെ മഗ്രാത്ത്- ലീ, ദക്ഷിണാഫ്രിക്കയുടെ പൊള്ളോക്കോ-ഡൊണാള്‍ഡ്, ശ്രീലങ്കയുടെ മലിങ്ക-വാസ് എന്നിവരടക്കമുള്ള അപകടകാരികളായ പേസ് ജോടികളുണ്ടായിരുന്ന കാലത്താണ് സച്ചിനും ഗാംഗുലിയും മിടുക്ക് തെളിയിച്ചതെന്നും ചാപ്പല്‍ വിശദമാക്കി.

കോലി-രോഹിത് സഖ്യത്തെ പുകഴ്ത്തി
സച്ചിന്‍- ഗാംഗുലി സഖ്യം തന്നെയാണ് ബെസ്റ്റെന്നു പറയുമ്പോഴും കോലി-രോഹിത് ജോടിയുടെ പ്രകടനത്തെ താന്‍ വില കുറച്ചു കാണുന്നില്ലെന്നു ചാപ്പല്‍ വ്യക്തമാക്കി. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് ജോടികള്‍ കോലിയു രോഹിത്തുമാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദിനം, ടി20 എന്നിവയില്‍ കോലി-രോഹിത് എന്നിവരുടെ റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ഉജ്ജ്വമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. രണ്ടു ഫോര്‍മാറ്റുകളിലും 50ന് മുകളിലാണ് കോലിയുടെ ശരാശരി. ഇത് അവിശ്വസനീയം തന്നെയാണ്. സച്ചിന്‍ ടി20യില്‍ വളരെ കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂ. ഗാംഗുലിയാവട്ടെ ടി20 ക്രിക്കറ്റ് ഉദിച്ചുയരുന്ന സമയത്താണ് കളി മതിയാക്കിയതെന്നും ചാപ്പല്‍ കോളത്തില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications