Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിയോടടി, ടെസ്റ്റാണെന്നു പോലും മറന്ന് സച്ചിനും ദാദയും, സ്‌കൂള്‍ കുട്ടികളായി ഇംഗ്ലണ്ട്!

ഇന്ത്യയുടെ ഇതിഹാസ ഓപ്പണിങ് ജോടികളായി വിശേഷിപ്പിക്കപ്പെടുന്നവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ദേശീയ ടീമിനൊപ്പം നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ കുറിക്കാന്‍ ഈ സഖ്യത്തിനായിട്ടുണ്ട്. ഏകദിനത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളാണ് ഇരുവരും. 6000ത്തിനു മുകളില്‍ റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഏകദിനത്തിലുണ്ടായിട്ടുള്ളത്. ഇതില്‍ 21 സെഞ്ച്വറി കൂട്ടുകെട്ടുകളും 23 ഫിഫ്റ്റി കൂട്ടുകെട്ടും ഉള്‍പ്പെടുന്നു.

1

ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ചില അവിസ്മരണീയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സച്ചിന്‍- ഗാംഗുലി സഖ്യത്തിനായിട്ടുണ്ട്. ടെസ്റ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയത് 4173 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ഇതില്‍ 12 സെഞ്ച്വറി കൂട്ടുകെട്ടുകളുള്‍പ്പെടുന്നു. 281 റണ്‍സാണ് ഏറ്റവമുയര്‍ന്ന കൂട്ടുകെട്ട്. രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് 249 റണ്‍സാണ്. 2002ല്‍ ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

2

ലീഡ്‌സിലെ അന്നത്തെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ബിഗ് ത്രീയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ മൂന്നു പേരും സെഞ്ച്വറിയടിച്ച ഏക ടെസ്റ്റ് കൂടിയായിരുന്നു ഇത്. മാത്രമല്ല ഒരേ ഇന്നിങ്‌സില്‍ തന്നെയായിരുന്നു മൂന്നു പേരും മൂന്നക്കം കടന്നത്.
സച്ചിന്‍ 193ഉം ദ്രാവിഡ് 148ഉം ഗാംഗുലി 128ഉം റണ്‍സായിരുന്നു അടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യ എട്ടു വിക്കറ്റിനു 628 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു.

മുഖം ചുവന്നു തടിച്ചു, പുറത്തിറങ്ങാന്‍ മടിച്ച സച്ചിന്‍! - സണ്‍സ്‌ക്രീന്‍ കൊടുത്ത മുട്ടന്‍ പണി

3

സച്ചിനും ഗാംഗുലിയും അന്നു വളരെ സ്‌പെഷ്യല്‍ ഇന്നിങ്‌സായിരുന്നു കളിച്ചത്. യാതൊരു കൂസലുമില്ലാതെ ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലിത്തകര്‍ത്താണ് ഇരുവരും അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടിയത്. മാത്യു ഹൊഗാര്‍ഡ്, അലെക്‌സ് ടുഡോര്‍, ആന്‍ഡ്രു കാഡിക്ക് എന്നിവരുള്‍പ്പെട്ടതായിരുന്നു ഇംഗ്ലീഷ് ബൗളിങ് ആക്രമണം. ഇംഗ്ലണ്ടിന്റെ നാലു ബൗളര്‍മാര്‍ 100ലേറെ റണ്‍സാണ് വിട്ടുകൊടുത്തത്.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

4

ഇംഗ്ലീഷ് ബൗളര്‍മാരെ സ്‌കൂള്‍ കുട്ടികളെപ്പോലെയായിരുന്നു സച്ചിനും ഗാംഗുലിയും അന്നു കൈകാര്യം ചെയ്തതെന്നു ആര്‍കിടെക്‌സ് ഇന്‍ വൈറ്റ് എന്ന ഡോക്യുമെന്ററി സീരിസില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതു പോലെ ഇംഗ്ലീഷ് ബൗളര്‍മാരെ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് അമ്മാനമാടുന്നത് അന്നു കണ്ടിരുന്നു. അതു വളരെ രസകരമായ കാഴ്ചയായിരുന്നു. ഇന്ത്യന്‍ ടീം ഡിക്ലയറേഷനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയതോടെ സച്ചിനു സൗരവും ബാറ്റ് വീശിയത് ഏകദിനത്തിലേതു പോലെയായിരുന്നുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

5

ലോകോത്തര ബാറ്റിങിന്റെ വിരുന്ന് തന്നൊയായിരുന്നു അന്നു ലീഡ്‌സില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും കണ്ടത്. മൂടിക്കെട്ടിയ ആദ്യ ദിനത്തില്‍ ലീഡ്‌സിലെ പിച്ചില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയെന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണെങ്കിലും ഇന്ത്യക്കു അതു നേടിയെടുക്കാന്‍ കഴിഞ്ഞു.
ബാറ്റിങ് നിരയ്ക്കു പിറകെ ബൗളര്‍മാരില്‍ നിന്നും മികച്ച പിന്തുണ ഇന്ത്യക്കു ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങും ഇന്ത്യയെ മികച്ച ലീഡ് നേടാന്‍ സഹായിക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ നാലു പേരെക്കൂടി കുംബ്ലെ പുറത്താക്കിയിരുന്നു. ഈ ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.

Story first published: Tuesday, June 21, 2022, 17:54 [IST]
Other articles published on Jun 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+