Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിനും ദ്രാവിഡും തളര്‍ത്തിക്കളഞ്ഞു', വിരമിക്കാനുള്ള പ്രധാന കാരണം വെളിപ്പെടുത്തി അക്തര്‍

1

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍. ഇപ്പോഴും ക്രിക്കറ്റിലെ അതിവേഗ പന്തിന്റെ റെക്കോഡ് അക്തറിന്റെ പേരിലാണ്. ഒരു കാലത്ത് അതിവേഗ പന്തുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച അക്തര്‍ നിലവില്‍ വിരമിക്കല്‍ ജീവിതം ആസ്വദിക്കുകയാണ്. ക്രിക്കറ്റ് നിരൂപകനെന്ന നിലയില്‍ ഇപ്പോള്‍ സജീവമായി നില്‍ക്കുന്ന അക്തര്‍ തന്റെ വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

1

ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും തളര്‍ത്തിയതാണ് വിരമിക്കല്‍ തീരുമാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്. 'എന്റെ വിരമിക്കല്‍ തീരുമാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് നേരത്തെ എണീക്കാനുള്ള മടിയാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി 6 മണിക്കാണ് ഞാന്‍ എണീക്കുന്നത്. അതിന് ശേഷം പോയി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനുമെതിരേ പന്തെറിയുന്നത് വളരെ പ്രയാസമാണ്. അവര്‍ എല്ലാ ദിവസവും എന്നെ തളര്‍ത്തി. അതുകൊണ്ടാണ് ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചത്'- അക്തര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

1

അക്തര്‍ അതിവേഗ പേസറായതിനാല്‍ത്തന്നെ ലോങ് റണ്ണപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അതിവേഗ പന്തുകള്‍ ദ്രാവിഡിനെതിരേ എറിയുമ്പോള്‍ പലപ്പോഴും ദ്രാവിഡ് ലീവ് ചെയ്യുകയോ പ്രതിരോധിക്കുകയോ ചെയ്യും. അക്തറിനെ ഇത് വളരെ അധികം പ്രകോപിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഇതിന് മുമ്പ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിവേഗ റണ്ണപ്പ് ചെയ്യുന്നതിനാല്‍ത്തന്നെ ദ്രാവിഡിന്റെ ബാറ്റിങ് ശൈലി മാനസികമായും ശാരീരികമായും ഏതൊരു പേസ് ബൗളറേയും തളര്‍ത്തുന്നതാണ്.

1

സച്ചിനെതിരേയും ദ്രാവിഡിനെതിരേയും മോശമല്ലാത്ത ബൗളിങ് റെക്കോഡും അക്തറിന്റെ പേരിലുണ്ട്. ആറ് ടെസ്റ്റില്‍ നിന്ന് രണ്ട് തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയത്. ഏകദിനത്തില്‍ സച്ചിന് അക്തറിനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ നാല് തവണ സച്ചിനെ ഏകദിനത്തില്‍ അക്തര്‍ പുറത്താക്കിയിട്ടുണ്ട്. അക്തറിന്റെ അതിവേഗ പന്തുകള്‍ ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് ലോകത്തെ എല്ലാവരും ഭയപ്പെട്ടിരുന്നുവെന്നതാണ് വസ്തുത.

1

2011ലെ ഏകദിന ലോകകപ്പിലാണ് അക്തര്‍ അവസാനമായി പാകിസ്താനായി കളിച്ചത്. 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റുമാണ് അക്തര്‍ വീഴ്ത്തിയത്. ടെസ്റ്റില്‍ 12 തവണ അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് തവണ 10 വിക്കറ്റ് പ്രകടനവും ഏകദിനത്തില്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്താന്‍ അക്തറിനായിട്ടുണ്ട്. മൂന്ന് ഐപിഎല്ലില്‍ നിന്ന് അഞ്ച് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Friday, April 1, 2022, 17:12 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+