For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമിലിടം നല്‍കുമെന്ന് മോഹിപ്പിച്ചു, പക്ഷെ സഞ്ജു ചതിക്കപ്പെട്ടു! കാരണം പറഞ്ഞ് മുന്‍ സെലക്ടര്‍

മുംബൈ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം സഞ്ജു സാംസണ്‍ തഴയപ്പെട്ടിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നാല്‍ അതിലും മോശം ശരാശരിയുള്ളവര്‍ പരിഗണിക്കപ്പെടുകയും സഞ്ജു തഴയപ്പെടുകയുമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ യുവ താരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. സഞ്ജുവിനെ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ പദ്ധതിയില്ലായിരുന്നെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ നായകസ്ഥാനം നല്‍കാമായിരുന്നു. എന്നാല്‍ റുതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യ തീരുമാനിച്ചത്. ഒരു ടൂര്‍ണമെന്റിലും അവസരമില്ലാതെ പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുകയാണ് സഞ്ജു. ഇനിയൊരു തിരിച്ചുവരവ് പോലും പ്രയാസമായിരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് ചതിച്ചത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്ടറായ സാബ കരീം. ' കെ എല്‍ രാഹുല്‍ ഇല്ലെങ്കില്‍ പകരം ഏകദിന ലോകകപ്പ് ടീമില്‍ ഇടം നല്‍കാമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ സഞ്ജു സാംസണ്‍ തഴയപ്പെടുകയായിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ നേരത്തെ തന്നെ ഇന്ത്യ പ്രഖ്യാപിച്ചു.

ഇതിന് ശേഷമാണ് രാഹുല്‍ മടങ്ങിവരുന്നത്. ഏഷ്യന്‍ ഗെയിംസ് ടീം പ്രഖ്യാപിക്കുന്ന സമയത്ത് സഞ്ജു സാംസണ്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗമായിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതും സഞ്ജു ടീമിന് പുറത്താകുന്നതും. ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിനെ പരിഗണിക്കാത്തതിന്റെ കാരണം സെലക്ടര്‍മാര്‍ സഞ്ജുവിനോട് പറഞ്ഞിട്ടുണ്ടാവും. നീ സീനിയര്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമായതിനാലാണ് മാറ്റിനിര്‍ത്തിയതെന്നാവും സെലക്ടര്‍മാര്‍ പറഞ്ഞിരിക്കുക.

sanju samson

എന്തായാലും സഞ്ജു തഴയപ്പെട്ടത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. പ്രതിഭയുള്ള താരമാണവന്‍. ഭാവിയില്‍ സഞ്ജുവിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- സാബ കരീം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും തഴയപ്പെട്ടതോടെ സഞ്ജുവിന് തിരിച്ചുവരവ് കടുപ്പമായിരിക്കുകയാണ്. സഞ്ജുവിനെക്കാള്‍ മിടുക്കുകാട്ടുന്ന മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ നിലവില്‍ ടീമിലുണ്ട്. കെ എല്‍ രാഹുല്‍ ഏകദിനത്തില്‍ ഗംഭീര റെക്കോഡുള്ള സീനിയര്‍ താരമാണ്.

ഇഷാന്‍ കിഷന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരമാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി ഇതിനോടകം മിടുക്കുകാട്ടാന്‍ ഇഷാനായിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കുന്ന നിര്‍ണ്ണായക താരമാണ് സഞ്ജുവെന്ന് പറയാനാവില്ല. സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണ്.

അവസാന 10 ഓവറില്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ സൂര്യയുടെ ബാറ്റിങ് ശൈലികൊണ്ട് സാധിക്കും. അതുകൊണ്ടാണ് 25ല്‍ താഴെ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ മറികടന്ന് സൂര്യ പ്ലേയിങ് 11ലെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ സൂര്യകുമാര്‍ തനിക്ക് ഏകദിനത്തിലും കസറാനാവുമെന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മധ്യനിരയിലേക്കും പെട്ടെന്നൊരു തിരിച്ചുവരവ് സഞ്ജുവിന് സാധിക്കില്ല.

ഈ വര്‍ഷം അവസാനത്തോടെ പരിക്കേറ്റ് പുറത്തിരിക്കുന്ന റിഷഭ് പന്തും ദേശീയ ടീമിലേക്ക് മടങ്ങിയെത്തും. വിക്കറ്റ് കീപ്പറായി റിഷഭ് വരുന്നതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം മറ്റാരും പ്രതീക്ഷിക്കേണ്ട. ഇതോടെ സഞ്ജുവിന്റെ മടങ്ങിവരവ് കൂടുതല്‍ പ്രയാസമാവും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. ടി20യില്‍ സഞ്ജുവിന്റെ കണക്കുകള്‍ മോശമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കായി ടി20യില്‍ സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല.

Story first published: Wednesday, September 27, 2023, 17:08 [IST]
Other articles published on Sep 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+