For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ വന്‍ അഴിച്ചു പണി വേണം!! അടുത്ത പരമ്പരയില്‍ ഇവരെ വിളിക്കൂ

ടെസ്റ്റ് ക്രിക്കറ്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിരുള്ള വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ കടന്നു പോവുന്നത്. സ്വന്തം നാട്ടില്‍ വീണ്ടുമൊരു സമ്പൂര്‍ണ തോല്‍വിയുടെ വക്കിലാണ് ടീം.

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് 0-3നു തൂത്തുവാരിയ ശേഷം ഇപ്പോള്‍ സൗത്താഫ്രിക്കയോടു 0-2ന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. തീര്‍ച്ചയായും വലിയൊരു അഴിച്ചുപണി തന്നെ ടെസ്റ്റ് ടീമില്‍ ആവശ്യമാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റോമിലുള്ള ചിലരെ ഉറപ്പായും ടീമിലേക്കു വിളിക്കുകയും വേണം. അടുത്ത വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇതിലേക്കു ഉറപ്പായും വിളിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

RUTURAJ GAIKWAD

ടീമില്‍ വേണ്ടത് ഇവര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിക്കേണ്ട ആദ്യത്തെയാള്‍ വലംകൈയന്‍ ബാറ്ററായ റുതുരാജ് ഗെയ്ക്വാദാണ്. മൂന്നാം നമ്പറില്‍ തപ്പിത്തടയുന്ന സായ് സുദര്‍ശനെ മാറ്റി പകരം റുതുരാജിനെ ഈ റോളില്‍ ഇറക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള അദ്ദേഹം ഈ സീസണിലില്‍ മഹാരാഷ്ട്രയ്‌ക്കൊപ്പവും വലിയ റണ്‍വേട്ടയാണ് നടത്തുന്നത്.

ഫസ്റ്റ് ക്ലാസില്‍ 43 മല്‍സരങ്ങളിലായി 73 ഇന്നിങ്‌സുകള്‍ റുതുരാജ് ബാറ്റ് ചെയ്തു കഴിഞ്ഞു. 45.59 ശരാശരിയില്‍ 3146 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒമ്പതു സെഞ്ച്വറികളും 16 ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സുമാണ്. ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും ടെസ്റ്റില്‍ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല.

സായിക്കു പകരം മൂന്നാമായി റുതുരാജ് തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാവും.
ഏതു പിച്ചിലും സമചിത്തതയോടെ ബാറ്റ് ചെയ്യാനും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മനക്കരുത്തും ബാറ്റിങ് ടെക്‌നിക്കുമെല്ലാം അദ്ദേഹത്തിനുണ്ട്.

റുതുരാജ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണ്ട അടുത്തയാള്‍ യുവ ബാറ്റര്‍ സര്‍ഫറാസ് ഖാനാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ദുരന്തമായ നിതീഷ് കുമാര്‍ റെഡ്ഡിയെയാണ് ഇന്ത്യ ഒഴിവാക്കേണ്ടത്. പകരം ഈ റോളില്‍ സ്്‌പെഷ്യലിസ്റ്റ് ബാറ്ററായ സര്‍ഫറാസിനെ കളിപ്പിക്കുകയും വേണം.

ടെസ്റ്റില്‍ ഇതിനകം ഇന്ത്യക്കു വേണ്ടി കളിക്കുകയും ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. എന്നിട്ടും വളരെ പെട്ടെന്നാണ് സര്‍ഫറാസ് ടെസ്റ്റ് ടീമില്‍ നിന്നും അപ്രത്യക്ഷനായത്. വെറും ആറു ടെസ്റ്റിലാണ് അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. 37 ശരാശരിയില്‍ 371 റണ്‍സും നേടി. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയുടെ റണ്‍മെഷീന്‍ തന്നെയാണ് 28കാരനായ സര്‍ഫറാസ്. 60 മല്‍സരങ്ങളിലായി 63.15 എന്ന അവിശ്വസനീയ ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 4863 റണ്‍സാണ്. 16 വീതം സെഞ്ച്വറിയും ഫിഫ്റ്റികളുമടക്കമാണിത്. പുറത്താവാതെ നേടിയ 301 റണ്‍സാണ് സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍.

MOHAMMAD SHAMI

അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉറപ്പയും വേണ്ട മൂന്നാമത്തെയാള്‍ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് പരിക്കു മാറി കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം. പക്ഷെ ഷമിയെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് നാട്ടിലും പുറത്തും ടീമിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്. 64 ടെസ്റ്റുകളില്‍ ഷമി ഇതിനകം കളിച്ചു കഴിഞ്ഞു. 3.30 ഇക്കോണമി റേറ്റില്‍ 229 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ആറു അഞ്ചു വിക്കറ്റ് നേട്ടവും 12 നാലു വിക്കറ്റ് നേട്ടവുമുള്‍പ്പെടെയാണിത്.

Story first published: Tuesday, November 25, 2025, 15:12 [IST]
Other articles published on Nov 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+