For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രേയസ് റിട്ടേണ്‍സ്, ഒപ്പം മലയാളിയും!! നയിക്കാന്‍ റുതുരാജ്: ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യ എ ടീം

ഐപിഎല്ലിനു ശേഷം തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ജൂണില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസറ്റുകളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം ആദ്യം കളിക്കുക. എന്നാല്‍ ഈ പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ടില്‍ രണ്ടു മല്‍സരങ്ങളുടെ റെഡ് ബോള്‍ പരമ്പര കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ലയണ്‍സ് ടീമുമായട്ടാണിത്. മേയ് 30, ജൂണ്‍ ആറ് തിയ്യതികളിലാണ് രണ്ടു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ തുടങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു മുമ്പും ഇന്ത്യന്‍ എ ടീം സമാനമായ രണ്ടു മല്‍സരങ്ങള്‍ അവിടെ കളിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ എ ടീമുമായാണ് ഇന്ത്യന്‍ എ ടീം ഏറ്റുമുട്ടിയത്. അന്നു ടീമിനെ നയിച്ചത് റുതുരാജ് ഗെയ്ക്വാദായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തവണ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ എ ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

KARUN NAIR

കരുണിനെ തിരിച്ചുവിളിക്കും

റുതുരാജ് ഗെയ്ക്വാദ് തന്നെയായിരിക്കും ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചേക്കുകയെന്നാണ് സൂചനകള്‍. എന്നാല്‍ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് മറുനാടന്‍ മലയാളി താരം കരുണ്‍ നായരുടെ തിരിച്ചുവരവായിരിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ റണ്‍വേട്ട നടത്തുന്ന അദ്ദേഹത്തിനു ദേശീയ ടീമില്‍ വീണ്ടുമൊരു അവസരം നല്‍കാനാണ് സെലക്ടര്‍മാരുടെ നീക്കമെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ എ ടീമിനു വേണ്ടി തിളങ്ങാനായാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സീനിയര്‍ ടീമിലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചേക്കും. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനെ കൂടാതെ ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറിയടിട്ട ഏക ഇന്ത്യന്‍ താരം കൂടിയാണ് കരുണ്‍.

പക്ഷെ 2017 മുതല്‍ 33 കാരനായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇനിയൊരു മടങ്ങിവരവ് അസാധ്യമാണെന്നുറപ്പിപ്പിരിക്കെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി വന്‍ റണ്‍വേട്ട നടത്തി കരുണ്‍ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

Take a Poll

ഗില്ലും ജയ്‌സ്വാളും കളിച്ചേക്കും

ഇംഗ്ലണ്ടില്‍ ഇതുവരെ ടെസ്റ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലാത്തവരാണ് യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ ഇരുവരോടും സെക്ടര്‍മാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. സീനിയര്‍ ടീമിലെ മറ്റു താരങ്ങളൊന്നും എ ടീമിനു വേണ്ടി കളിക്കാനിടയില്ല.

നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ എ ടീമിലുണ്ടാവുമെന്നാണ് വിവരം. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു. അതിനാല്‍ ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കാന്‍ ശ്രേയസിനു ലഭിക്കുന്ന അവസരമായിരിക്കും ഇന്ത്യന്‍ എ ടീമിന്റെ പരമ്പര.

RUTURAJ GAIKWAD

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന തനുഷ് കോട്ടിയാന്‍, സായ് കിഷോര്‍, മാനവ് സുതാര്‍ തുടങ്ങിയവരും എ ടീമിന്റെ ഭാഗമാവും. പേസ് ബൗളര്‍മാരായി ശര്‍ദ്ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലുണ്ടാവും. ഓള്‍റൗണ്ടര്‍മാരായ നിതീഷ് റെഡ്ഡിക്കും വാഷിങ്ടണ്‍ സുന്ദറിനും ടീമില്‍ ഇടം പ്രതീക്ഷിക്കാം.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ സാധ്യതാ ടീം

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, യശവി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍) നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, തനുഷ് കോട്ടിയന്‍, ആര്‍ സായ് കിഷോര്‍, മാനവ് സുതാര്‍, ഷാദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.

Story first published: Wednesday, March 26, 2025, 14:45 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+