Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റുതുരാജ് ക്യാപ്റ്റന്‍, ഒപ്പം ശ്രേയസും ഇഷാനും! തഴയപ്പെട്ടവരുടെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?

ഇന്ത്യന്‍ ടീം നീണ്ടൊരു ബ്രേക്കിനു ശേഷം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനു കച്ചമുറുക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. രോഹിത് ശര്‍മയ്ക്കു കീഴിലാണ് ടീം ഇന്ത്യ ഈ പരമ്പരയില്‍ അണിനിരക്കുക. ചില സര്‍പ്രൈസ് താരങ്ങള്‍ ഇത്തവണ ദേശീയ ടീമിന്റെ ഭാഗമായപ്പോള്‍ മറ്റു ചിലര്‍ തഴയപ്പെടുകയും ചെയ്തു.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ കളിക്കാരെ ഉള്‍രപ്പെടുത്തി മികച്ചൊരു ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുക? ഈ ടീമിനെ നയിക്കാന്‍ അനുയോജ്യനായ താരം യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും. ഇലവനിലെ മറ്റു കളിക്കാര്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

RUTURAJ GAIKWAD

ഓപ്പണിങില്‍ ആരൊക്കെ?

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും ഇടംകൈയന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലും ചേര്‍ന്നായിരിക്കും ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ടിനെതിരേ ഈ വര്‍ഷമാദ്യം കളിച്ച ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നു മറുനാടന്‍ മലയാളി കൂടിയായ ദേവ്ദത്ത്. പക്ഷെ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹം തഴയപ്പെട്ടു.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിക്കെതിരായ പോരാട്ടത്തില്‍ ഡി ടീമിനു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി കുറിച്ചിട്ടും ടെസ്റ്റ് ടീമില്‍ ദേവ്ദത്തിനു സ്ഥാനം ലഭിച്ചില്ല. റുതുരാജാവട്ടെ ഇന്ത്യ സി ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 51 റണ്‍സെടുത്ത അദ്ദേഹം ടീമിനെ നാലു വിക്കറ്റിന്റെ വിജയത്തിലേക്കും നയിച്ചിരുന്നു. ദേശീയ ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം മോശമല്ലാത്ത പ്രകടനങ്ങള്‍ നടത്തിയിട്ടും റുതുരാജിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ശക്തമായ മധ്യനിര

ഈ ടീമിനു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുക പുതുമുഖ യുവതാരം മുഷീര്‍ ഖാനാണ്. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ടില്‍ സെഞ്ച്വറി കുറിച്ച ഏക താരം ഈ 19 കാരനാണ്. സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരന്‍ കൂടിയായ മുഷീര്‍ ഇന്ത്യ ബി ടീമിനു വേണ്ടിയാണ് ആദ്യ ഇന്നിങ്‌സില്‍ കസറിയത്. 373 ബോളില്‍ 181 റണ്‍സുമായി താരം ടീമിന്റെ ഹീറോയാവുകയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചും മുഷീര്‍ തന്നെയായിരുന്നു.

നാല്, അഞ്ച് നമ്പറുകളില്‍ കളിക്കുക ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമായിരിക്കും. തികച്ചും അപ്രതീക്ഷിതമായാണ് ശ്രേയസ് തഴയപ്പെട്ടത്. ദുലീപ് ട്രോഫിയുടെ രണ്ടാമിന്നിങ്‌സില്‍ ഡി ടീമിനു വേണ്ടി അഗ്രസീവ് ഫിഫ്റ്റി കുറിക്കാന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനായിരുന്നു. പക്ഷെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിനു സ്ഥാനം ലഭിച്ചില്ല.

SHREYAS IYER

ഇഷാനാവട്ടെ ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്ന താരമാണ്. ഇന്ത്യക്കുവേണ്ടി രണ്ടു ടെസ്റ്റുകളിലായി മൂന്ന് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഒരു ഫിഫ്റ്റിയടക്കം 78 റണ്‍സും ഇഷാന്‍ നേടി. ഏതു ഫോര്‍മാറ്റിലും മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.

ആറ്, ഏഴ് സ്ഥാനങ്ങളില്‍ കളിക്കുക ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നയാളാണ് നിതീഷ്. വാഷിങ്ടണാവട്ടെ രവീന്ദ്ര ജഡേജയുടെ പിന്‍ഗാമിയെന്നു വിലയിരുത്തപ്പെടുന്ന താരവുമാണ്.

ബൗളിങ് ലൈനപ്പ്

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി പുതുമുഖ താരം മാനവ് സുത്തറിനെ കളിപ്പിക്കാവുന്നതാണ്. ദുലീപ് ട്രോഫിയില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. രണ്ടിന്നിങ്‌സുകളിലായി ഇന്ത്യ സിക്കു വേണ്ടി എട്ടു വിക്കറ്റുകള്‍ സുത്തര്‍ വീഴ്ത്തിയിരുന്നു.

പ്രകടനം തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ടെസ്റ്റ് ടീമിലും അദ്ദേഹത്തെ കാണാനായേക്കും. പേസ് നിരയിലുണ്ടാവുക അര്‍ഷ്ദീപ് സിങ്, ഹര്‍ഷിക് റാണ, മുകേഷ് കുമാര്‍ എന്നിവരാണ്. ഈ മൂന്നു പേര്‍ക്കും ബംഗ്ലാദേശിനെതിരേ ടീമില്‍ സ്ഥാനം ലഭിച്ചില്ല.

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ ടെസ്റ്റ് 11

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, മുഷീര്‍ ഖാന്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, മാനവ് സുത്തര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.

Story first published: Monday, September 9, 2024, 21:12 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+