Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റുതുരാജ് നയിക്കും, കൂട്ടിന് സഞ്ജുവും! ദുലീപ് ട്രോഫി 11നെ വീഴ്ത്താന്‍ ടീം ഇന്ത്യക്കാവുമോ?

ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിക്കു തിരശീല വീണിരിക്കുകയാണ്. നാലു ടീമുകള്‍ മാറ്റുച്ച റെഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മായങ്ക് അഗര്‍വാള്‍ നയിച്ച ഇന്ത്യ എ ടീമാണ് കിരീടം ചൂടിയത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റ് നേടിയാണ് അവര്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച എ ടീം ഒന്നില്‍ തോല്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായ പല പ്രധാനപ്പെട്ട താരങ്ങളും ടൂര്‍ണമെന്റില്‍ ഇത്തവണ വിവിധ ടീമുകളുടെ ഭാഗമായിരുന്നു. മൂന്നു റൗണ്ടുകളുകളില്‍ വിവിധ ടീമുകള്‍ക്കായി കസറിയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇലവനും ഇന്ത്യന്‍ ടെസ്റ്റ് ടീമും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും? ആരൊക്കെയാവും ദുലീപ് ട്രോഫി ഇലവനില്‍ ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

RUTURAJ GAIKWAD

നയിക്കാന്‍ റുതുരാജ്

യുവതാരം റുതുരാജ് ഗെയ്ക്വാദായിരിക്കും ദുലീപ് ട്രോഫിയിലെ ബെസ്റ്റ് ഇലവനെ നയിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ സി ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. വമ്പന്‍ താര നിരയില്ലാതിരുന്നിട്ടും ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ റുതുരാജിനായിരുന്നു.

മൂന്നു കളിയില്‍ നിന്നും ഓരോ ജയവും സമനിലയും തോല്‍വിയുമടക്കം ഒമ്പതു പോയിന്റ് നേടിയ അവര്‍ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റിങിലും തിളങ്ങാന്‍ റുതുരാജിനു സാധിക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 232 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാമതുണ്ടായിരുന്നു.

വിക്കറ്റ് കീപ്പറായി സഞ്ജുവും

ദുലീപ് ട്രോഫിയിലെ ബെസ്റ്റ് ഇലവനിലേക്കു വന്നാല്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം അഭിമന്യു ഈശ്വരനാണ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യ ബി ക്യാപ്റ്റനായ അഭിമന്യു മൂന്നു കളിയില്‍ നിന്നും 309 റണ്‍സ് നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരവും അദ്ദേഹമാണ്.

ഇലവനില്‍ മൂന്ന് മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത് റിക്കി ഭൂയ്, ശശ്വത്ത് റാവത്ത്, ബാബ ഇന്ദ്രജിത്ത്, സഞ്ജു സാംസണ്‍ എന്നിവരാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായ താരമാണ് ഇന്ത്യ ഡിയുടെ ഭൂയ്. മൂന്നു കളിയില്‍ താരം അടിച്ചെടുത്തത് 359 റണ്‍സാണ്. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

SANJU SAMSON

റണ്‍വേട്ടയില്‍ 256 റണ്‍സുമായി ശശ്വത്ത് മൂന്നാമനായിരുന്നു. ഇന്ത്യ എ ടീമിനു വേണ്ടിയാണ് താരം കളിച്ചത്. ഇന്ത്യ സിക്കായി ബാബ ഇന്ദ്രജിത്ത് മൂന്നു മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 196 റണ്‍സാണ്. ഇന്ത്യ ഡി ടീമിന്റെ താരമായ സഞ്ജു രണ്ടു മല്‍സരങ്ങളില്‍ നിന്നും 196 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയടക്കമാണിത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും അദ്ദേഹമാണ്.

ദുലീപ് ട്രോഫിയിലെ ബെസ്റ്റ് ഇലവനിലുള്ള മറ്റു കളിക്കാര്‍ തനുഷ് കോട്ടിയാന്‍, രാഹുല്‍ ചാഹര്‍, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ്. മുകേഷ് കുമാറാണ് ടീമിലെ 12ാമന്‍. ഇന്ത്യന്‍ എ ടീമിനായി ഇറങ്ങിയ തനുഷ് 121 റണ്‍സ് നേടിയിരുന്നു. കൂടാതെ 10 വിക്കറ്റുകളുമായി ബൗളിങിലും മിന്നിച്ചു.

ഇന്ത്യ ബിക്കു വേണ്ടി ചഹര്‍ രണ്ടു കളിയില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ പിഴുതു. ഹര്‍ഷിത്തിനു രണ്ടു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് വീഴ്ത്താനായത്. 16 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായി മാറിയ താരമാണ് ഇന്ത്യ സിയുടെ കാംബോജ്. ഇന്ത്യ ഡിക്കു വേണ്ടി മൂന്നു കളിയില്‍ നിന്നും 13 വിക്കറ്റുകളാണ് അര്‍ഷ്ദീപ് പിഴുതത്.

ദുലീപ് ട്രോഫി ബെസ്റ്റ് 11

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, റിക്കി ഭൂയ്, ശശ്വത്ത് റാവത്ത്, ബാബ ഇന്ദ്രജിത്ത്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തനുഷ് കോട്ടിയാന്‍, രാഹുല്‍ ചാഹര്‍, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, അര്‍ഷ്ദീപ് സിങ്.

Story first published: Monday, September 23, 2024, 7:17 [IST]
Other articles published on Sep 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+