Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാള്‍- ഇഷാന്‍ ഓപ്പണിങ്! 5ല്‍ സഞ്ജു, റുതു ക്യാപ്റ്റന്‍; ഈ ബി ടീമിനോടു പാക് പട തകരും

നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ പാകിസ്താന്‍ ടീം ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും നാണംകെട്ട് പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു മുഹമ്മദ് റിസ്വാനും സംഘവും. പക്ഷെ വലിയ ദുരന്തമാണ് ടീമിനു നേരിട്ടത്.

ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണവും തോറ്റതോടെയാണ് പാക് ടീമിന്റെ വിധി കുറിക്കപ്പെട്ടത്. ഇന്ത്യയുമായുള്ള സൂപ്പര്‍ പോരില്‍ ആറു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് പാക് പടയ്ക്കു നേരിടേണ്ടതായി വന്നത്. ബാറ്റിങിലും ബൗളിങിലും പാക് ടീം ഒരുപോലെ ഫ്‌ളോപ്പായപ്പോള്‍ ഇന്ത്യ അനായാസം ജയിച്ചുകയറുകയും ചെയ്തു.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ പ്രധാന ടീമിനോടു മാത്രമല്ല ഇന്ത്യ ഒരു ബി ടീമിനെ ഇറക്കിയാല്‍ അവരോടു പോലും പാകിസ്താന്‍ ജയിക്കാനിടയില്ല. പാകിസ്താന്‍ തുരത്താന്‍ ശേഷിയുള്ള ഇന്ത്യന്‍ ബി ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

YASHASVI JAISWAL

ഓപ്പണിങില്‍ ആരെല്ലാം

ഇന്ത്യന്‍ ബി ടീമിന്റെ ഓപ്പണിങിലേക്കു വന്നാല്‍ യുവതാരങ്ങളായ ഇഷാന്‍ കിഷനും യശസ്വി ജയ്‌സ്വാളുമാണുള്ളത്. അഗ്രസീവ് ശൈലിയില്‍ തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ഇടംകൈയന്‍ ബാറ്റര്‍മാരാണ് ഇരുവരും. ജയ്‌സാളിനു ഏകദിനത്തില്‍ മല്‍സര പരിചയം കുറവാണെങ്കിലും ടെസ്റ്റ്, ടി20 എന്നിവയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ഹീറോയായി കഴിഞ്ഞു. ഏകദിനത്തിലും ഇതാവര്‍ത്തിക്കാനുള്ള പ്രതിഭയും ജയ്‌സ്വാളിനുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം നേടിക്കഴിഞ്ഞ താരമാണ ഇഷാന്‍. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അതിവേഗം റണ്ണുയര്‍ത്താനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

മധ്യനിരയില്‍ ഇവര്‍

ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കുക റുതുരാജ് ഗെയ്ക്വാദായിരിക്കും. ഈ ടീമിനെ നയിക്കാന്‍ അനുയോജ്യനായ താരവും അദ്ദേഹമാണ്. മികച്ച സാങ്കേതികത്തികവുള്ള ബാറ്ററാണ് റുതുവെങ്കിലും ദേശീയ ടീമിന് അകത്തും പുറത്തുമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏതു തരത്തിലുള്ള പിച്ചിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

റുതുരാജിനു ശേഷം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മായിരിക്കും. ടി20യില്‍ സമീപകാലത്തു മൂന്നാമനായെത്തി കസറുകയാണ് അദ്ദേഹം. തുടരെ രണ്ടു സെഞ്ച്വറികളടക്കം താരം അടിച്ചെടുക്കുകയും ചെയ്തിരുന്നു. ഏകദിനത്തിലും ഇതാവര്‍ത്തിക്കാന്‍ മിടുക്കുള്ള ബാറ്ററാണ് തിലക്.

SANJU SAMSON

ടീമില്‍ അഞ്ചാമനായുള്ളത് മലയാളി വിക്കറ്റ്കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണാണ്. നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരം കൂടിയാണ് അദ്ദേഹം. ഈ ടീമിന്റെ വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും.

അദ്ദേഹം കഴിഞ്ഞാല്‍ ആറാമനായി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഊഴമായിരിക്കും. അടുത്തിടെ അരങ്ങേറിയ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ഇതിനകം കൈയടി നേടിക്കഴിഞ്ഞു. നിതീഷിനു ശേഷം ഏഴാമനായി ടീമിലുള്ളത് റിങ്കു സിങാണ്. ടീമിന്റെ ഫിനിഷിങ് ചുമതലയും അദ്ദേഹത്തിനായിരിക്കും.

ബൗളിങ് ലൈനപ്പ്

ഇന്ത്യന്‍ ബി ടീമിന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ എട്ടാം നമ്പറിലുള്ളത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. നിലവില്‍ ചാംപ്യന്‍സ് ട്രോഫിയുടെ ഭാഗമാണ് അദ്ദേഹമെങ്കിലും പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ല. വാഷിങ്ടണ്‍ കഴിഞ്ഞാല്‍ ഒമ്പതാമന്‍ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും. തുടര്‍ന്നു രണ്ടു പേസര്‍മാരായി ടീമിലുള്ളത് അതിവേഗക്കാരനായ മായങ്ക് യാദവും ആവേശ് ഖാനുമാണ്.

പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ ബി ടീം

യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, ആവേശ് ഖാന്‍.

Story first published: Tuesday, February 25, 2025, 13:30 [IST]
Other articles published on Feb 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+