For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റുതു പുതിയ റണ്‍മെഷീന്‍!! ഈ കണക്കുകള്‍ നോക്കൂ, എന്നിട്ടും ടീം ഇന്ത്യക്കു വേണ്ടാത്തവന്‍

ഇന്ത്യന്‍ കുപ്പായത്തില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തനിക്കു തീര്‍ച്ചയായും അര്‍ഹതയുണ്ടെന്നു വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ എ ടീം നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് റുതുവായിരുന്നു.

ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിന്റെ ഗംഭീര സെഞ്ച്വറിയാണ് (129 ബോളില്‍ 117) ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. 129 ബോളില്‍ 12 ഫോറുകളുള്‍പ്പെട്ടതാണ് റുതുരാജിന്റെ ഇന്നിങ്‌സ്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെ.

RUTURAJ GAIKWAD

സൗത്താഫിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഈ പ്രകടനത്തിലൂടെ റുതുരാജിനു സാധിച്ചു. ലിസ്റ്റ് എയിലെയും ആഭ്യന്തര ക്രിക്കറ്റിലെയും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ കണക്കുകള്‍ ഗംഭീരമാണെന്നു കാണാം.

നാലു മാസത്തിനിടെ 4 സെഞ്ച്വറി

കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കവെ പരിക്കേറ്റു പുറത്തായ ശേഷമുള്ള തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനമാണ് റുതുരാജ് ഗെയ്ക്വാദ് കാഴ്ചവയ്ക്കുന്നത്. നാലു മാസത്തിനിടെ വ്യത്യസ്ത ടീമുകള്‍ക്കായി അദ്ദേഹം അടിച്ചെടുത്തത് നാലു സെഞ്ച്വറികളാണ്. ബുച്ചി ബാബു ട്രോഫിയിലാണ് സെഞ്ച്വറു വേട്ടയ്ക്കു റുതുരാജ് തുടക്കമിട്ടത്.

അതിനു ശേഷം ദുലീപ് ട്രോഫിയിലും നൂറടിച്ച അദ്ദേഹം രഞ്ജി ട്രോഫിയുടെ പുതിയ സീസണിലും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ എ ടീമിന്റെ കുപ്പായത്തില്‍ വീണ്ടുമൊരു സെഞ്ച്വറി കൂടി റുതുരാജ് കുറിച്ചിരിക്കുകയാണ്.

ലിസ്റ്റ് എ കരിയറെടുത്താല്‍ 84 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ 17 വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. 4441 റണ്‍സാണ് ലിസ്റ്റ് എയില്‍ റുതുവിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവാട്ടെ പുറത്താവാതെ നേടിയ 220 റണ്‍സുമാണ്.

ആഭ്യന്തര ക്രിക്കറ്റിലെ ഈ സീസണിലെ പ്രകടനമെടുക്കുകയാണെങ്കില്‍ എത്ര മികച്ച ഫോമിലാണ് റുതുരാജ് ഇപ്പോഴുള്ളതെന്നും വ്യക്തമാവും. സെന്‍ട്രന്‍ സോണിനെതിരേ 184, 16 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

വിദര്‍ഭയ്‌ക്കെതിരേ 9, 7 എന്നിങ്ങനെ സ്‌കോറുകള്‍ക്കു മടങ്ങിയെങ്കിലും കേരളത്തിനെതിരേ റുതു ഇതിന്റെ ക്ഷീണം തീര്‍ത്തു. മഹാരാഷ്ട്രയ്‌ക്കെതിരേ 91, 55 എന്നിങ്ങനെ മികച്ച സ്‌കോറുകള്‍ അദ്ദേഹം കണ്ടെത്തി. ചണ്ഡീഗഡിനെതിരേയും റുതു മോശമാക്കിയില്ല. രഞ്ജിയില്‍ ഈ സീസണില്‍ തന്റെ ആദ്യ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 116, 36* എന്നിങ്ങനെ സ്‌കോറുകളും നേടി.

RUTURAJ GAIKWAD

റുതുവിന്റെ ഇന്ത്യന്‍ കരിയര്‍

ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമേ റുതുരാജ് ഗെയ്ക്വാദിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ടി20യില്‍ 23 മല്‍സരങ്ങളിലായി 20 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. 143.53 സ്‌ട്രൈക്ക് റേറ്റില്‍ 633 റണ്‍സും നേടി. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ റുതുരാജിനു അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. ആറു മല്‍സരങ്ങില്‍ മാത്രമാണ് ബാറ്റ് ചെയ്യാനായത്. 19.16 ശരാശരിയില്‍ നേടിയതാവട്ടെ 115 റണ്‍സുമാണ്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഏകദിനത്തിലും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ റുതുരാജിനു കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നുറപ്പാണ്.

Story first published: Friday, November 14, 2025, 10:22 [IST]
Other articles published on Nov 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+