കടുവകളെ മെരുക്കാന്‍ റസ്സല്‍ ഡൊമിന്‍ഗോ... ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ വംശജനായ റസ്സല്‍ ഡൊമിന്‍ഗോയെ നിയമിച്ചു. ബംഗ്ലാ കടുവകളുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമുമായുള്ള കരാര്‍ അവസാനിച്ച സ്റ്റീവ് റോഡ്‌സിന്റെ പകരക്കാരനായാണ് ഡൊമിന്‍ഗോ ചുമതലയേറ്റത്. ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബംഗ്ലാദേശ് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഡൊമിന്‍ഗോയെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടി പരിശീലകസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ വ്യക്തമാക്കി. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ടീമിനെ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഡൊമിന്‍ഗോ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 21നാണ് അദ്ദേഹത്തിന്റെ ബംഗ്ലാദേശ് ടീമിനൊപ്പമുള്ള ദൗത്യം ആരംഭിക്കുന്നത്. സപ്തംബര്‍ അഞ്ചിനു അഫ്ഗാനിസ്താനെതിരേ നടക്കുന്ന ടെസ്റ്റിലാണ് ഡൊമിന്‍ഗോയ്ക്കു കീഴില്‍ ബംഗ്ലാദേശ് ടീം ആദ്യമിറങ്ങുക. അതിനു ശേഷഷം അഫ്ഗാനും സിംബാബ്‌വെയുമുള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയും ബംഗ്ലാദേശ് കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications