Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചോദ്യം ക്രിക്കറ്റില്‍ നിന്ന്, അറിയുമോ ഏഴു കോടി നഷ്ടപ്പെടുത്തിയ ആ ഉത്തരം?

മുംബൈ: ഏഴു കോടി രൂപയുടെ ചോദ്യം. അതും ക്രിക്കറ്റില്‍ നിന്ന്. പ്രൈം ടൈം ചോദ്യോത്തര പരിപാടി, 'കോന്‍ ബനേഗാ കോടിപതിയില്‍' ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കഴിഞ്ഞ ദിവസവും എടുത്തിട്ടത് ക്രിക്കറ്റില്‍ നിന്നൊരു ചോദ്യമാണ്. ബീഹാര്‍ സ്വദേശി അജീത് കുമാര്‍ ഒരു കോടി രൂപ നേടി നില്‍ക്കുന്ന സമയം. വല്ലപ്പോഴും മാത്രം ക്രിക്കറ്റ് കാണുന്ന അജീത് കുമാറിന് ചോദ്യം കടുകട്ടിയായി തോന്നി.

കെബിസി

കുറച്ചുനേരം ആലോചിച്ചു മറുപടി പറയണോയെന്ന്? നടന്നുകൊണ്ടിരിക്കുന്ന 'കെബിസി' സീസണില്‍ ഇതുവരെയാരും ഏഴു കോടിക്കുള്ള ഉത്തരം പറഞ്ഞിട്ടില്ല. എന്തായാലും ഭാഗ്യം പരീക്ഷിക്കാന്‍ അജീതും നിന്നില്ല. ഏഴു കോടിയുടെ ചോദ്യത്തിന് ചുവട്ടില്‍ വെച്ച് ഇദ്ദേഹം പിന്മാറി.നേരത്തെ, ബ്രിട്ടീഷ് നിര്‍മ്മിത റോക്കറ്റ് വഴി ഭ്രമണപഥത്തില്‍ എത്തിയ ആദ്യ ബ്രിട്ടീഷ് ഉപഗ്രഹത്തിന്റെ പേരു കൃത്യമായി പറഞ്ഞാണ് അജീത് കുമാര്‍ ഒരു കോടി രൂപ ജയിച്ചത്.

ഏഴു കോടിയുടെ ചോദ്യം

ഈ ഉദ്യമത്തില്‍ കൈയിലുണ്ടായിരുന്ന 50-50 ലൈഫ് ലൈന്‍ ഇദ്ദേഹം വിനിയോഗിച്ചു. പ്രോസ്‌പെറോ എന്നാണ് ചോദ്യത്തിന് അജീത് നല്‍കിയ ശരിയായ ഉത്തരം. തുടര്‍ന്ന് ഏഴു കോടിക്കുള്ള ചോദ്യം അരങ്ങിലെത്തി.

ഒരേ ദിവസം രണ്ടു വ്യത്യസ്ത ട്വന്റി-20 മത്സരങ്ങളില്‍ രണ്ടു രാജ്യാന്തര അര്‍ധ സെഞ്ചുറികള്‍ കുറിച്ച ക്രിക്കറ്റിലെ ആദ്യ താരം ആര്? നവറോസ് മംഗല്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഷെഹ്‌സാദ്, ഷാക്കിബ് അല്‍ ഹസന്‍ --- അജീത്തിന് മുന്നില്‍ നാലു ഓപ്ഷനുകളും അമിതാഭ് ബച്ചന്‍ വെച്ചുനീട്ടി.

ഇന്ത്യ vs ബംഗ്ലാദേശ്: പിങ്ക് ബോള്‍ ഇന്ത്യയെ വലയ്ക്കുമോ? ആദ്യ പരിശീലനം കഴിഞ്ഞു, രഹാനെ പറയുന്നത്

ശരിയുത്തരം

ക്രിക്കറ്റ് പ്രേമിയായിരുന്നെങ്കില്‍ ഒരുപക്ഷെ അജീത് ഏഴു കോടി കീശയിലാക്കിയേനെ. എന്നാല്‍ കിട്ടിയ പൈസ കളയാതെ മത്സരത്തില്‍ നിന്നും പിന്മാറാനാണ് അജീത് കുമാര്‍ തീരുമാനിച്ചത്. കൈയില്‍ ലൈഫ് ലൈന്‍ ഇല്ലെന്ന കാര്യവും ഇദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചു. അഫ്ഗാന്‍ താരമായ മുഹമ്മദ് ഷെഹ്‌സാദാണ് ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം.

റെക്കോർഡ്

ഒമാനെതിരെയും അയര്‍ലണ്ടിനെതിരെയും ഒരേ ദിവസം അര്‍ധ സെഞ്ചുറികള്‍ കുറിച്ച റെക്കോര്‍ഡ് ഷെഹ്‌സാദിന്റെ പേരിലുണ്ട്. 2017 ജനുവരി 20 -ന് നടന്ന ഡെസേര്‍ട്ട് ട്വന്റി-20 ചാലഞ്ചിലാണ് അ്ഫഗാന്‍ താരത്തിന്റെ ഈ നേട്ടം. അന്ന് ഒമാനെതിരെ 80 റണ്‍സും അയര്‍ലണ്ടിനെതിരെ 52* റണ്‍സും ഷെഹ്‌സാദ് നേടി. ഈ നേട്ടം കുറിക്കുന്ന ക്രിക്കറ്റിലെ ആദ്യ താരം കൂടിയാണ് മുഹമ്മദ് ഷെഹ്‌സാദ്.

ഐപിഎല്‍: ഇവര്‍ ലേലത്തിന് മുമ്പ് തെറിക്കും? കൂട്ടത്തില്‍ വില കൂടിയ രണ്ട് താരങ്ങളും!

പിന്മാറിയത് നന്നായി

മത്സരത്തില്‍ നിന്ന് പിന്മാറിയെങ്കിലും ഒരവസരം ലഭിച്ചിരുന്നെങ്കില്‍ ഏതുത്തരം പറയുമെന്ന ബിഗ്ബിയുടെ ചോദ്യത്തിന് ഷാക്കിബ് അല്‍ ഹസനെന്ന ഓപ്ഷനാണ് അജീത് കുമാര്‍ തിരഞ്ഞെടുത്തത്. എന്തായാലും അറിയാത്ത ചോദ്യത്തിന് അജീത് ഭാഗ്യം പരീക്ഷിക്കാഞ്ഞത് നന്നായി. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജയില്‍ സൂപ്രണ്ടാണ് ഇദ്ദേഹം.

Story first published: Wednesday, November 13, 2019, 14:47 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+