Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവര്‍ ലേലത്തിന് മുമ്പ് തെറിക്കും? കൂട്ടത്തില്‍ വില കൂടിയ രണ്ട് താരങ്ങളും!!

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. ഏതൊക്കെ താരങ്ങളെയായിരിക്കും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുകയെന്നും ആരെയൊക്കെ പുറത്താക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ഇത്തവണത്തെ ഐപിഎല്‍ ലേലം നടക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്തയില്‍ ലേലം നടക്കുന്നത്.

ലേലത്തിന് മുമ്പ് തന്നെ ഇതിനകം കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ക്യാപ്റ്റന്‍ കൂടിയായ ആര്‍ അശ്വിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിറ്റു കഴിഞ്ഞു. ടീമില്‍ പുതിയ താരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന് ഫ്രാഞ്ചൈസികള്‍ നിലവിലുള്ള ചിലരെ ഒഴിവാക്കിയേ തീരൂ. ഇത്തരത്തില്‍ വിവിധ ഫ്രാഞ്ചൈസികള്‍ ഒഴിക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

വരുണ്‍ ചക്രവര്‍ത്തി (പഞ്ചാബ്)

വരുണ്‍ ചക്രവര്‍ത്തി (പഞ്ചാബ്)

കഴിഞ്ഞ ലേലത്തിലെ സര്‍പ്രൈസ് ഹീറോയായിരുന്നു വരുണ്‍ ചക്രവര്‍ത്തി. 8.4 കോടി രൂപ വാരിയെറിഞ്ഞ് കിങ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തെ കൈക്കലാക്കിയത്. ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള രണ്ടു താരങ്ങളിലൊരാള്‍ കൂടിയായിരുന്നു വരുണ്‍.
എന്നാല്‍ പരിക്ക് വേട്ടയാടിയതോടെ വരുണിന് ഒരേയൊരു മല്‍സരമാണ് കഴിഞ്ഞ സീസണില്‍ കളിക്കാനായത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനതെിരേയായിരുന്നു താരം കളിച്ചത്. 35 റണ്‍സിന് ഒരു വിക്കറ്റെടുക്കാനേ വരുണിനായുള്ളൂ. ഡേവിഡ് മില്ലര്‍, അങ്കിത് രാജ്പൂത്, ഹാര്‍ഡസ് വില്‍ജ്യോന്‍ എന്നിവരാണ് പഞ്ചാബ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള മറ്റു താരങ്ങള്‍.

ബരീന്ദര്‍ സ്രാന്‍ (മുംബൈ ഇന്ത്യന്‍സ്)

ബരീന്ദര്‍ സ്രാന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ ബരീന്ദര്‍ സ്രാനിനെ നിലവിലെ ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. 3.4 കോടി രൂപയ്ക്കാണ് സ്രാനിനെ കഴിഞ്ഞ സീസണില്‍ മുംബൈ ടീമിലേക്കു കൊണ്ടുവന്നത്. എന്നാല്‍ ദയനീയ പ്രകടനമാണ് ഇടംകൈയന്‍ പേസര്‍ കാഴ്ചവച്ചത്. അവസരം ലഭിച്ച രണ്ടു മല്‍സരങ്ങളില്‍ 13ന് അടുത്ത് ശരാശരിയിലാണ് താരം റണ്‍സ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് മാത്രമേ സ്രാനിന് ലഭിച്ചതുമുള്ളൂ. അന്‍മോല്‍പ്രീത് സിങ്, എവിന്‍ ലൂയിസ്, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരെയും മുംബൈ ഒഴിവാക്കാന്‍ സാധ്യതയുണ്ട്.

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

6.4 കോടി രൂപ ചെലവഴിച്ചു കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാം കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മോശം പ്രകടനമാണ് നടത്തിയത്. 12 മല്‍സരങ്ങളില്‍ വെറും 18.4 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി.
ക്രിസ് മോറിസ്, കോളിന്‍ മണ്‍റോ, ജയന്ത് യാദവ് എന്നിവരാണ് ഡല്‍ഹി ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള മറ്റു താരങ്ങള്‍.

കാര്‍ലോസ് ബ്രാത്വെയ്റ്റ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

കാര്‍ലോസ് ബ്രാത്വെയ്റ്റ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്വെയ്റ്റിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയേക്കും. കഴിഞ്ഞ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. 11 റണ്‍സ് മാത്രമെടുത്ത ബ്രാത്വെയ്റ്റിന് ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താനുമായുള്ളൂ. അഞ്ചു കോടി രൂപയ്്ക്കാണ് കഴിഞ്ഞ ലേലത്തില്‍ കെകെആര്‍ സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പ, പിയൂഷ് ചൗള, റിങ്കു സിങ്, ജോ ഡെന്‍ലി എന്നിവരെയും കെകെആര്‍ ഒഴിക്കാന്‍ സാധ്യതയുണ്ട്.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍ റോയല്‍സ്)

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍ റോയല്‍സ്)

തൊട്ടുമുമ്പത്തെ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കു വാങ്ങിയ ശേഷം ഒഴിവാക്കിയ പേസര്‍ ജയദേവ് ഉനാട്കട്ടിനെ കഴിഞ്ഞ തവണ 8.4 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് തിരികെ വാങ്ങുകയായിരുന്നു. കഴിഞ്ഞ ലേലത്തില്‍ വരുണിനൊപ്പം ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ഉനാട്കട്ട്.
എന്നാല്‍ രാജസ്ഥാന്‍ ഒരിക്കല്‍ക്കൂടി ഐപിഎല്ലിന്റെ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തയതോടെ ഉനാട്കട്ടിനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. വെറും 10 വിക്കറ്റുകള്‍ മാത്രമാണ് താരത്തിനു കഴിഞ്ഞ സീസണില്‍ വീഴ്ത്താനായത്. സ്റ്റുവര്‍ട്ട് ബിന്നി, ലിയാം ലിവിങ്‌സ്റ്റോണ്‍, ആഷ്ടണ്‍ ടേര്‍ണര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരെയും രാജസ്ഥാന്‍ ഒഴിവാക്കിയേക്കും.

Story first published: Wednesday, November 13, 2019, 13:07 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+