For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യ കളിയോ, സഞ്ജു മിന്നിച്ചിരിക്കും!! ഇന്ത്യക്കായി ടി20യില്‍ ഓപ്പണിങ് ഉറപ്പ്?

ഹൈദരാബാദ്: ഐപിഎല്ലിന്റെ ഒരു സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ ബാറ്റിങില്‍ കസറുകയെന്ന പതിവ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇത്തവണയും തെറ്റിച്ചില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ കന്നിയങ്കത്തില്‍ ഇടിവെട്ട് ഫിഫ്റ്റിയുമായി തിളങ്ങിയിരിക്കുകയാണ് അദ്ദേഹം. ടീമിന്റെ ക്യാപ്റ്റന്‍സി റിയാന്‍ പരാഗിനു വിട്ടുകൊടുത്ത ശേഷം ഇംപാക്ട് പ്ലെയറായി ഓപ്പണിങില്‍ ഇറങ്ങിയ സഞ്ജു തന്റെ സാന്നിധ്യമറിയിക്കുകയായിരുന്നു.

37 ബോളില്‍ 66 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം മടങ്ങിയത്. ഏഴു ഫോറുകളും നാലു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സെഞ്ച്വറിയിലേക്കു കുതിച്ച മലയാളി താരത്തെ ഹര്‍ഷല്‍ പട്ടേലാണ് 14ാമത്തെ ഓവറില്‍ വീഴ്ത്തിയത്. സിക്‌സറിനു പിന്നാലെ അടുത്ത ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ പിടികൂടുകയായിരുന്നു.

SANJU SAMSON

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ് റോളും വിക്കറ്റ് കീപ്പിങുമെല്ലാം ഒരിക്കല്‍ക്കൂടി അരക്കിട്ടറപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. കൈവിരലിനു പൊട്ടലേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം കളിക്കളത്തിലേക്കു സഞ്ജു മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു. ഗംഭീര ഇന്നിങ്‌സുമായി അദ്ദേഹം ഇതു ആഘോഷിക്കുകയും ചെയ്തിരുക്കുകയാണ്.

സൂപ്പര്‍ സഞ്ജു

287 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്‍ റോയല്‍സിനായി അഗ്രസീവ് ഇന്നിങ്‌സാണ് രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവച്ചത്. ക്രീസിന്റെ മറുഭാഗത്തു തന്റെ ബാറ്റിങ് പങ്കാളികളായ യശസ്വി ജയ്‌സ്വാള്‍ (1), റിയാന്‍ പരാഗിനെ (4), നിതീഷ് റാണ (11) എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും സഞ്ജു തന്റെ അറ്റാക്കിങ് ശൈലിയില്‍ നിന്നും പിറകില്‍ പോയില്ല. മോശം ബോളുകളെ തല്ലിച്ചതച്ച് അദ്ദേഹം അതിവേഗം റണ്‍സ് വാരിക്കൂട്ടി. 26 ബോളുകളില്‍ നിന്നാണ് സഞ്ജു തന്റെ ഫിഫ്റ്റി കണ്ടെത്തിയത്.

ഐപിഎല്ലിന്റെ 2020 മുതലുള്ള കണക്കുകളെടുത്താല്‍ പിന്നീട് കളിച്ച എല്ലാ സീസണുകളിലും ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. 74 (32 ബോള്‍, എതിരാളി സിഎസ്‌കെ), 119 (63, പഞ്ചാബ്), 55 (27, എസ്ആര്‍എച്ച്), 55 (32, എസ്ആര്‍എച്ച്), 82* (52, എല്‍എസ്ജി), 66 (37, എസ്ആര്‍എച്ച്) എന്നിങ്ങനെയാണ് ആദ്യ കൡയില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യത്തെ ഓവറില്‍ തന്നെ അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു. ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ റോയല്‍സ് ഇന്നിങ്‌സിലെ ആദ്യത്തെ സിക്‌സര്‍ പായിച്ച സഞ്ജു അടുത്ത രണ്ടു ബോളിലും ബൗണ്ടറി പായിച്ചാണ് എസ്ആര്‍എച്ചിനെ വിറപ്പിച്ചത്. ആദ്യ ഓവറില്‍ പിറന്നത് 16 റണ്‍സാണ്. അടുത്ത ഓവറില്‍ ജയ്‌സ്വാളും പരാഗും പുറത്തായതോടെ റോയല്‍സ് രണ്ടിനു 25ലേക്കു വീണു.

sanju rana

പക്ഷെ സഞ്ജു പിന്നിലേക്കു പോയില്ല. നാലാം ഓവറില്‍ സിമര്‍ജീത്ത് സിങിനെതിരേ അദ്ദേഹം രണ്ടു ഫോറും ഒരു സിക്‌സറും പായിച്ചു. റാണ അടുത്ത ഓവറില്‍ മടങ്ങിയതോടെ ധ്രുവ് ജുറേലാണ് ക്രീസിലെത്തിയത്. സഞ്ജുവിനു മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിയത്. ഇതോടെ റോയല്‍സ് ശക്തമായി തിരിച്ചുവരികയും ചെയ്തു.

111 റണ്‍സിന്റെ വലിയ കൂട്ടുകെട്ടുണ്ടാക്കാന്‍ സഖ്യത്തിനു സാധിച്ചു. റോയല്‍സിനു വിജയപ്രതീക്ഷ നല്‍കിയതും ഈ ജോടിയാണ്. എന്നാല്‍ 14ാം ഓവറില്‍ സഞ്ജു മടങ്ങിയതോടെ എസ്ആര്‍ച്ച് കളിയില്‍ പിടിമുറുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജുറേലും (35 ബോളില്‍ 70) വീണതോടെ റോയല്‍സിന്റെ തോല്‍വിയും ഉറപ്പാവുകയായിരുന്നു.

Story first published: Sunday, March 23, 2025, 19:19 [IST]
Other articles published on Mar 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+