For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പട നയിച്ച് സഞ്ജു, രാജസ്ഥാന് റോയല്‍ ജയം; ഹൈദരാബാദ് നാണംകെട്ടു

ഹൈദരബാദ്: ഐപിഎല്ലില്‍ നിലവിലെ റണ്ണറപ്പുകളായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണയും ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നതെന്നു ആദ്യ കളിയില്‍ തെളിയിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ മൈതാനത്തു 72 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് സഞ്ജുവും സംഘവും ലീഗിലെ മറ്റു ടീമുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തന്നെ റോയല്‍സ് ഇത്തവണ തുടങ്ങകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് സഞ്ജുവും ഫിഫ്റ്റികളോടെ ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും കത്തിക്കയറിയപ്പോള്‍ തന്നെ ഹൈദരാബാദിന്റെ വിധി കുറിക്കപ്പെട്ടിരുന്നു, പിന്നാലെ ബൗളര്‍മാരും തങ്ങളുടെ റോള്‍ ഭംഗിയാക്കിയതോടെ ഓറഞ്ച് ആര്‍മി നാണംകെട്ടു.

rajasthan royals

204 റണ്‍സിന്റെ ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിന മുന്നില്‍ റോയല്‍സ് വച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അവര്‍ അഞ്ചു വിക്കറ്റിനു 203 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടിയില്‍ ഹൈദരാബാദിന്റെ വിധി ആദ്യ ഓറില്‍ തന്നെ വ്യക്തമായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകളെടുത്ത ട്രെന്റ് ബോള്‍ട്ട് ഹൈദരാബാദിന്റെ 'തല കൊയ്തു'. ആറിന് 52േേലക്കു വീണ അവര്‍ക്കു ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

ഒടുവില്‍ എട്ടു വിക്കറ്റിന് 131 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറ വയ്ക്കുകയും ചെയ്യുകയായിരുന്നു. വാലറ്റത്ത് പുറത്താവാതെ 32 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ 27 റണ്‍സും നേടി. ഉമ്രാന്‍ മാലിക്ക് (19*), ആദില്‍ റഷീദ് (18), ഹാരി ബ്രൂക്ക് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലോവറില്‍ 17 റണ്‍സിനു നാലു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലാണ് ഹൈദരാബാദിനെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ട് രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തേ റോയല്‍സിന്റെ ബാറ്റിങ് ഷോയ്ക്കു മുന്നില്‍ ശക്തമായ ബൗളിങ് ലൈനപ്പുള്ള ഹൈദരാബാദ് നിഷ്പ്രഭരായി. പവര്‍പ്ലേയില്‍ തന്നെ അവരില്‍ നിന്നും റോയല്‍സ് കളി തട്ടിയെടുത്തിരുന്നു. ആറോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 85 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിനു 203 റണ്‍സെടുത്ത് റോയല്‍സ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനേക്കാള്‍ വലിയ ടോട്ടല്‍ അവര്‍ക്കു സാധ്യമായിരുന്നു. പക്ഷെ അവസാന അഞ്ചോവറില്‍ പ്രതീക്ഷിച്ചതു പോലെ റണ്‍സ് വന്നില്ല.

jos buttler

55 റണ്‍സെടുത്ത സഞ്ജുവാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 32 ബോളുകളിലാണ് നാലു സിക്‌സറും മൂന്നു ഫോറുമടക്കം അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ജോസ് ബട്‌ലര്‍ (54), ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാള്‍ (54) എന്നിവരും റോയല്‍സിനായി ഫിഫ്റ്റികള്‍ കുറിച്ചു. ബട്‌ലര്‍ 22 ബോളലിരുന്നു 54ലെത്തിയത്. ഏഴു ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ജയ്‌സ്വാള്‍ 37 ബോളില്‍ ഒമ്പതു ഫോറുകളടിച്ചു. ദേവ്ദത്ത് പടിക്കല്‍ (2), റിയാന്‍ പരാഗ് (7), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22*), ആര്‍ അശ്വിന്‍ (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഹൈദരാബാദിനായി ടി നടരജനും ഫസല്‍ഹഖ് ഫറൂഖിയും രണ്ടു വീതം വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ഹൈദരാബാദ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിദേശ താരങ്ങളായി റോയല്‍സിന്റെ പ്ലെയിങ് ഇലവനിലേക്കു വന്ന നാലു പേര്‍ ജോസ് ബട്‌ലര്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ്. മറുഭാഗത്ത് ഹൈദരാബാദ് ഇലവനിലെ നാലു വിദേശ താരങ്ങള്‍ ഫസല്‍ഹഖ് ഫറൂഖി, ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരുമാണ്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, കെഎം ആസിഫ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), ആദില്‍ റഷീദ്, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ഫസല്‍ഹഖ് ഫറൂഖി.

Story first published: Sunday, April 2, 2023, 9:12 [IST]
Other articles published on Apr 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+