For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

RR vs SRH: 'ബോസ്' ബട്‌ലര്‍, അടിയോടടി! ഗെയ്‌ലിന്റെ വമ്പന്‍ റെക്കോഡിനൊപ്പം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങി ജോസ് ബട്‌ലര്‍. 16ാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരിക്കുകയാണ് ജോസ് ബട്‌ലര്‍. 22 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 54 റണ്‍സുമായാണ് ബട്‌ലര്‍ മടങ്ങിയത്. ആദ്യ മൂന്ന് പന്തില്‍ റണ്‍സൊന്നുമെടുക്കാതിരുന്ന ബട്‌ലര്‍ പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു.

ഭുവനേശ്വര്‍ കുമാറും ഫസല്‍ഹഖ് ഫറൂഖിയും വാഷിങ്ടണ്‍ സുന്ദറും ടി നടരാജനുമെല്ലാം ബറ്റ്‌ലറിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു. പവര്‍പ്ലേയില്‍ പന്തെറിഞ്ഞവരെയെല്ലാം കണ്ണീരണിയിക്കാന്‍ ബട്‌ലറിനായി. സെഞ്ച്വറിയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിക്കവെ ഫറൂഖി ബട്‌ലറെ ക്ലീന്‍ബൗള്‍ഡാക്കി മടക്കുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ വമ്പനൊരു നേട്ടവും ബട്‌ലര്‍ സ്വന്തമാക്കിയിരിക്കുകയാണ്. പവര്‍പ്ലേയിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിസ് ഗെയ്‌ലിന്റെ വമ്പന്‍ റെക്കോഡിനൊപ്പമാണ് ബട്‌ലറെത്തിയത്.

jos buttler

ഐപിഎല്ലിലെ പവര്‍പ്ലേയില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് ബട്‌ലര്‍ ഗെയ്‌ലിനൊപ്പമെത്തിയത്. രണ്ട് പേരും മൂന്ന് തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്. കെ എല്‍ രാഹുലിനെയും സുനില്‍ നരെയ്‌നെയുമാണ് ബട്‌ലര്‍ മറികടന്നത്. ഇരുവരും രണ്ട് തവണ വീതം ഈ റെക്കോഡിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ തലപ്പത്ത് ഇവരാരുമല്ലെന്നതാണ് കൗതുകം. ആറ് തവണ ഈ നേട്ടത്തിലേക്കെത്തിയ ഡേവിഡ് വാര്‍ണറാണ് തലപ്പത്ത്.

മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള വാര്‍ണര്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായുണ്ട്. ബട്‌ലര്‍ ഇതേ ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്നാല്‍ പല വമ്പന്‍ റെക്കോഡും സ്വന്തം പേരിലാക്കി മടങ്ങുമെന്നുറപ്പ്. ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി ബട്‌ലര്‍ മാറുന്നു. അവസാന 19 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ഇത്തവണയും ഓറഞ്ച് ക്യാപ്പ് വേട്ടക്കാരില്‍ താന്‍ മുന്നിലുണ്ടാവുമെന്ന് അടിവരയിട്ട് പറയുകയാണ് ബട്‌ലര്‍.

jos buttler

കൂടാതെ മറ്റൊരു വമ്പന്‍ റെക്കോഡും ബട്‌ലര്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ബട്‌ലര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. ഇത് ബട്‌ലറുടെ രാജസ്ഥാന്‍ ജഴ്‌സിയിലെ 20ാം ഫിഫ്റ്റി പ്ലസ് റണ്‍സാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയും 19 ഫിഫ്റ്റി റണ്‍സിന്റെ റെക്കോഡാണ് രഹാനെ തിരുത്തിയത്.

ഈ റെക്കോഡില്‍ ഷെയ്ന്‍ വാട്‌സണും (16) നിലവിലെ നായകന്‍ സഞ്ജു സാംസണും (16) മൂന്നാം സ്ഥാനം പങ്കിടുകയാണ്.അവസാന സീസണില്‍ ബട്‌ലര്‍ എല്ലാവരെയും വിറപ്പിക്കുന്ന റെക്കോഡാണ് നേടിയത്. വിരാട് കോലിക്ക് ശേഷം ഒരു സീസണില്‍ നാല് സെഞ്ച്വറിയെന്ന റെക്കോഡാണ് ബട്‌ലര്‍ നേടിയെടുത്തത്. 17 മത്സരത്തില്‍ നിന്ന് 57.53 ശരാശരിയില്‍ 863 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 149.05 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. 83 ഫോറും 45 സിക്‌സുമാണ് അവസാന സീസണില്‍ ബട്‌ലര്‍ നേടിയത്.

jos buttler

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിച്ചത് ബട്‌ലറുടെ മികവിലാണെന്ന് പറയാം.16ാം സീസണിലും മികച്ച തുടക്കമാണ് ബട്‌ലര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാം വിക്കറ്റില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ബട്‌ലര്‍ക്കായി. ഹൈദരാബാദിന്റെ ലോകോത്തര ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയാണ് ബട്‌ലറിന്റെ വിസ്മയ പ്രകടനം. ബട്‌ലറുടെ നിലവിലെ പ്രകടനം രാജസ്ഥാന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണെന്ന് പറയാം. ബട്‌ലര്‍ ഇതേ ഫോമില്‍ കളിച്ചാല്‍ ഇത്തവണ രാജസ്ഥാന് കിരീട സാധ്യത വളരെ കൂടുതലാണ്.

Story first published: Sunday, April 2, 2023, 16:35 [IST]
Other articles published on Apr 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+