Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: രാജസ്ഥാനെ റോയലാക്കാന്‍ ഇവര്‍ക്കാവും... പക്ഷെ, ഇപ്പോഴും പടിക്കു പുറത്ത്

റായ്പൂര്‍: രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ തിരിച്ചുവരവാണ് ഈ സീസണിലെ ഐപിഎല്ലില്‍ കണ്ടത്. സീസണില്‍ നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ രണ്ടെണ്ണത്തില്‍ ജയം നേടിയപ്പോള്‍ രണ്ടു കളികളില്‍ പരാജയപ്പെടുകയായിരുന്നു.

ഈ സീസണില്‍ ഇതുവരെ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്ത ടീമുകളിലൊന്നാണ് രാജസ്ഥാന്‍. കളിച്ച നാലു മല്‍സരങ്ങളിലും ഒരേ വിദേശ താരങ്ങളെ തന്നെയാണ് രാജസ്ഥാന്‍ ഇതുവരെ പരീക്ഷിച്ചത്. മികച്ച ചില വിദേശ കളിക്കാര്‍ സംഘത്തിലുണ്ടെങ്കിലും അവര്‍ക്കു രാജസ്ഥാന്‍ അവസരം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ടീമിനു പുറത്തുള്ള രണ്ടു യുവ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

ഐപിഎല്ലില്‍ തരംഗമാവുമെന്നു വിശേഷിപ്പിക്കപ്പെട്ട താമാണ് ഇംഗ്ലണ്ടിന്റെ പുത്തന്‍ സെന്‍സേഷനായ ജോഫ്ര ആര്‍ച്ചര്‍. ഇതുവരെ ഒരു അന്താരാഷ്ട്ര മല്‍സരം പോലും കളിച്ചിട്ടില്ലെങ്കിലും വിവിധ ട്വന്റി20 ലീഗുകളില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്. ഇംഗ്ലീഷ് കൗണ്ടി, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ് എന്നിവയിലെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് പേസര്‍ ഐപിഎല്ലിലെത്തിയത്.
പക്ഷെ രാജസ്ഥാനു വേണ്ടി ഇതുവരെ അരങ്ങേറാന്‍ ആര്‍ച്ചര്‍ക്കു അവസരം ലഭിച്ചിട്ടില്ല. ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. മികച്ച ബൗളര്‍ മാത്രമല്ല ഫീല്‍ഡര്‍ കൂടിയാണ് ആര്‍ച്ചര്‍.

കോടികള്‍ വാരിയെറിഞ്ഞു

കോടികള്‍ വാരിയെറിഞ്ഞു

ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ 7.2 കോടി വാരിയെറിഞ്ഞാണ് ലോക ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായ ആര്‍ച്ചറെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ഈ സീസണില്‍ ഇതുവരെയുള്ള നാലു മല്‍സരങ്ങളിലും ബെന്‍ ലോഗ്ലിനെയാണ് രാജസ്ഥാന്‍ കളിപ്പിച്ചത്.
എന്നാല്‍ താരത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ആര്‍ച്ചറെപ്പോലെ പ്രഹരശേഷിയുള്ള ബൗളര്‍ ടീമിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് അവസരം നല്‍കാന്‍ രാജസ്ഥാന്‍ തയ്യാറാവാത്തത് എന്നാണ് ആരാധകരുടെ ചോദ്യം.

 ഹെന്റിച്ച് ക്ലാസെന്‍

ഹെന്റിച്ച് ക്ലാസെന്‍

ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ശ്രദ്ധിക്കപ്പെട്ട ബാറ്റ്‌സ്മാനാണ് ഹെന്റിച്ച് ക്ലാസെന്‍. ഏകദിന പരമ്പരയിലും പിന്നീട് ട്വന്റി20 പരമ്പരയിലുമെല്ലാം ഇന്ത്യക്കു ഏറ്റവുധികം വെല്ലുവിളിയുയര്‍ത്തിയത് അദ്ദേഹമായിരുന്നു. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ നേരിട്ടതും ക്ലാസെനായിരുന്നു.
പക്ഷെ ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ക്ലാസനെ ഒരു ടീമും വാങ്ങിയിരുന്നില്ല.
എന്നാല്‍ പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്നു സ്റ്റീവന്‍ സ്മിത്ത് വിലക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായത് ക്ലാസെന് വഴി തുറക്കുകയായിരുന്നു. സ്മിത്തിന്റെ പകരക്കാരനായാണ് ക്ലാസനെ രാജസ്ഥാന്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.

ബട്‌ലര്‍ക്കു പകരം ക്ലാസെന്‍

ബട്‌ലര്‍ക്കു പകരം ക്ലാസെന്‍

നിലവില്‍ പ്ലെയിങ് ഇലവനിലുള്ള ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലര്‍ റണ്‍സ് കണ്ടെത്താനാവാതെ വിഷമിക്കുമ്പോള്‍ മികച്ച ഫോമിലുള്ള ക്ലാസെന് ഇതുവരെ ഒരവസരം പോലും നല്‍കാന്‍ രാജസ്ഥാന്‍ തയ്യാറായിട്ടില്ല. ബട്‌ലറെപ്പോലെ തന്നെ വിക്കറ്റ് കീപ്പറായും രാജസ്ഥാന് ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം.
ടീമിന്റെ മധ്യനിര ശക്തിപ്പെടുത്താന്‍ ക്ലാസെന്റെ സാന്നിധ്യത്തിനാവുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ താരത്തിന് ടീം അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Story first published: Thursday, April 19, 2018, 12:14 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+