Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ചാലഞ്ച് ഏറ്റെടുത്ത് എബിഡി... ഉജ്ജ്വല ഇന്നിങ്‌സ്, ഡല്‍ഹിയെ ബാംഗ്ലൂര്‍ തകര്‍ത്തു

ബെംഗളൂരു: ഗൗതം ഗംഭീറിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ഐപിഎല്ലില്‍ കഷ്ടകാലം തീരുന്നില്ല. പോയിന്റ് പട്ടികയിലെ അവസാനസ്ഥാനത്തു നിന്നും കരകയറാനുറച്ച് ഇറങ്ങിയ ഡല്‍ഹിക്കു വീണ്ടും തോല്‍വി നേരിട്ടു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ആറു വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 174 റണ്‍സാണ് നേടിയത്.

മറുപടിയില്‍ സീസണില്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സ് ഫോമിലേക്കുയര്‍ന്നപ്പോള്‍ ആര്‍സിബി ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. രണ്ടോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന്റെ ആധികാരിക ജയമാണ് ആര്‍സിബി ആഘോഷിച്ചത്. 39 പന്തുകളില്‍ 10 ബൗണ്ടറികളു അഞ്ചു സിക്‌സറുമടക്കം 90 റണ്‍സോടെ പുറത്താവാതെ നിന്ന എബിഡിയാണ് ആര്‍സിബിയുടെ ഹീറോ.

ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

സീസണില്‍ ഇതുവരെ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഡിവില്ലിയേഴ്‌സ് ഇത്തവണ ഈ കുറവ് നികത്തുകയായിരുന്നു. ഡിവില്ലിയേഴ്‌സിന്റെ വണ്‍മാന്‍ഷോയാണ് ഡല്‍ഹി നല്‍കിയ വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ആര്‍സിബിയെ സഹായിച്ചത്.
ഡിവില്ലിയേഴ്‌സിനെ കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലി (30) മാത്രമേ ബാംഗ്ലൂര്‍ഡ നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. ക്വിന്റണ്‍ ഡികോക്ക് (18), മന്‍ദീപ് സിങ് (17*), കോറി ആന്‍ഡേഴ്‌സന്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

തുടക്കം മോശം

തുടക്കം മോശം

ടോസ് ലഭിച്ച ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. ടീം സ്‌കോര്‍ 23ല്‍ എത്തുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരെയും ഡല്‍ഹിക്കു നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (3), ജാസണ്‍ റോയ് (5) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്.
കൊല്‍ക്കത്ത വിട്ട് ഡല്‍ഹിയിലെത്തിയതോടെ ഗംഭീറിന്റെ കഷ്ടകാലം തുടരുകയാണ്. ഡല്‍ഹി ജഴ്‌സിയില്‍ ഗംഭീര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മൂന്നു റണ്‍സ് മാത്രമെടുത്ത ഗംഭീറിനെ ഉമേഷ് യാദവിന്റെ പന്തില്‍ യുസ്‌വേന്ദ്ര ചഹല്‍ പിടികൂടുകയായിരുന്നു.
16 പന്തുകള്‍ നേരിട്ട് തട്ടിയും മുട്ടിയും കളിച്ച റോയിയെ ചഹല്‍ ബൗള്‍ഡാക്കിയതോടെ ഡല്‍ഹി ഞെട്ടി.

പന്ത്- ശ്രേയസ് കൂട്ടുകെട്ട്

പന്ത്- ശ്രേയസ് കൂട്ടുകെട്ട്

ടീം വലിയൊരു തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കവെയാണ് യുവ താരങ്ങളായ പന്തും ശ്രേയസും ക്രീസില്‍ ഒരുമിക്കുന്നത്. ആര്‍സിബി ബൗളിങ് ആക്രമണത്തെ ചങ്കൂറ്റത്തോടെ നേരിട്ട ഇരുവരും ഡല്‍ഹിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തി. 75 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പതിയെ തുടങ്ങിയ ഈ ജോടി പിന്നീട് കൂടുതല്‍ ആക്രമണകാരികളായപ്പോഴാണ് ബാംഗ്ലൂര്‍ നിര്‍ണായക ബ്രേക് ത്രൂ നേടിയത്.
31 പന്തുകൡ നിന്നും നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 52 റണ്‍സെടുത്ത ശ്രേയസ്സിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കുകയായിരുന്നു. മുഹമ്മദ് സിറാജാണ് ക്യാച്ചെടുത്തത്.

വിട്ടുകൊടുക്കാതെ പന്ത്

വിട്ടുകൊടുക്കാതെ പന്ത്

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ (4) വീണ്ടും ഫ്‌ളോപ്പായെങ്കിലും മറുഭാഗത്ത് പന്ത് വിട്ടുകൊടുത്തില്ല. ആക്രമിച്ചു കളിച്ച താരം ടീമിന്റെ റണ്‍റേറ്റ് താഴാതെ നോക്കി. മാക്‌സ്‌വെല്‍- പന്ത് സഖ്യത്തിന് ഏഴു റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. ചഹലിന്റെ ബൗളിങില്‍ സിറാജാണ് മാക്‌സ്‌വെല്ലിനെ ക്യാച്ചെടുത്തു പുറത്താക്കിയത്.
രാഹുല്‍ ടെവാട്ടിയക്കൊപ്പം അഞ്ചാം വിക്കറ്റില്‍ പന്ത് 65 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡല്‍ഹിയുടെ സ്‌കോര്‍ 150 കടന്നു. സെഞ്ച്വറിക്കു 15 റണ്‍സ് അകലെ വച്ചു കോറി ആന്‍ഡേഴ്‌സനാണ് പന്തിന്റെ ഉജ്ജ്വല ഇന്നിങ്‌സിന് തിരശീലയിട്ടത്. 48 പന്തില്‍ ആറു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 85 റണ്‍സ് നേടിയ പന്തിനെ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ എബി ഡിവില്ലിയേഴ്‌സ് പിടികൂടുകയായിരുന്നു.

Story first published: Sunday, April 22, 2018, 0:09 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+