Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: ഇത്തവണ കളി മാറും, കപ്പ് ആര്‍സിബിക്കു തന്നെ!! കാരണം 5 പേരെന്നു ചോപ്ര

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ കിരീമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചുരുക്കം ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൂപ്പര്‍ താരം വിരാട് കോലി ക്യാപ്റ്റനായിട്ടും ആര്‍സിബിക്കു ഇതുവരെ എന്തു കൊണ്ട് ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞില്ലെന്നതാണ് ആരാധകരെ അദ്ഭുതപ്പെടുത്തുന്നത്.

rcb

ഇന്ത്യന്‍ ടീമിനൊപ്പം മിന്നുന്ന വിജയങ്ങളുമായി ചരിത്രം കുറിച്ച് മുന്നേറുന്ന കോലിക്കു പക്ഷെ ഐപിഎല്ലില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ ആര്‍സിബിയുടെ കിരീട വരള്‍ച്ചയ്ക്കു അറുതിയാവുമെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി. ഇത്തവണ ആര്‍സിബി തന്നെ കപ്പടിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ആര്‍സിബി എന്തു കൊണ്ട് ഐപിഎല്ലില്‍ ഇത്തവണ ചാംപ്യന്‍മാരാവുമെന്നതിനു കാരണവും ചോപ്ര ചൂണ്ടിക്കാക്കിക്കുന്നു. അഞ്ചു താരങ്ങളുടെ സാന്നിധ്യമാണ് തന്നെ ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കോലി, യുസ്വേന്ദ്ര ചഹല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, നവദീപ് സെയ്‌നി തുടങ്ങിയ അഞ്ചു പേരും നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാണ്. ഇവര്‍ക്കൊപ്പം ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി, ഡെയ്ല്‍ സ്‌റ്റെയ്ന്‍/ ക്രിസ് മോറിസ്/ കെയ്ന്‍ റിച്ചാര്‍ഡ്‌സ് ഇവര്‍ കൂടി എത്തും. കൂടാതെ ദേവ്ദത്ത് പടിക്കലും ആര്‍സിബിയിലുണ്ട്. എന്തു കൊണ്ട് ആര്‍സിബി വരാനിരിക്കുന്ന ഐപിഎല്ലില്‍ വിജയികളാവില്ലെന്നതിന് ഒരു കാരണം ചൂണ്ടിക്കാണിക്കൂയെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

Story first published: Sunday, February 2, 2020, 12:46 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+