Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലെത്തി, പക്ഷെ ഐപിഎല്ലില്‍ നിന്ന് പുറത്തേക്ക്? ദുബെയെ ആര്‍സിബി ഒഴിവാക്കുന്നു!!

ബെംഗളൂരു: ഇന്ത്യന്‍ ടി20 ടീമിലെ പുതിയ അംഗമായ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ ഐപിഎല്‍ ഭാവി അനിശ്ചിത്വത്തില്‍. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദുബെയെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ സീസണിലാണ് താരം ആര്‍സിബിയുടെ ഭാഗമായത്. പക്ഷെ അഞ്ചു കോടി രൂപയ്ക്കു ടീമിലേക്കു കൊണ്ടു വന്ന ദുബെയ്ക്ക് മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പുതിയ സീസണില്‍ ദുബെയെ ആര്‍സിബി നിലനിര്‍ത്തില്ലെന്ന സൂചനകള്‍ വരുന്നത്.

dube

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ നേടിയതോടെയാണ് മുംബൈയില്‍ നിന്നുള്ള ദുബെ ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഓള്‍റൗണ്ടര്‍ക്കായി ലേലത്തില്‍ തമ്മിലടിക്കുകയായിരുന്നു. വാശിയേറിയ ലേലത്തില്‍ അഞ്ചു കോടി വാരിയെറിഞ്ഞ് ദുബെയെ ഒടുവില്‍ ആര്‍സിബി കൈക്കലാക്കി. കഴിഞ്ഞ ഐപിഎല്ലില്‍ വെറും നാലു മല്‍സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇവയില്‍ 40 റണ്‍സ് മാത്രമേ ദുബെയ്ക്കു നേടാനായുള്ളൂ.

ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് ദുബെയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമിനായി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് തന്ന താരത്തെ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കു വില്‍ക്കാനുള്ള നീക്കങ്ങള്‍ ആര്‍സിബി ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ഇന്ത്യ എയ്ക്കു വേണ്ടിയും വിജയ് ഹസാരെ ട്രോഫിയിലും നടത്തിയ പ്രകടനം ദുബെയ്ക്കു ദേശീയ ടീമിലേക്കു വഴി തുറക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ക്വാര്‍ട്ടറിലെത്തിച്ച താരം അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 88.50 ശരാശരിയില്‍ 177 റണ്‍സെടുത്തിരുന്നു.

Story first published: Monday, October 28, 2019, 13:37 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+