വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴ വീണ്ടും വില്ലനായി, രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരം ഉപേക്ഷിച്ചു, റോയല്‍ ചലഞ്ചേഴ്‌സ് പുറത്ത്‌

രാജസ്ഥാന് നിര്‍ണായകമാണ് മല്‍സരം

May 01, 2019, 12:36 am IST

റോയൽ ചലഞ്ചേഴ്സ് ഔദ്യോഗികമായി പുറത്ത്, മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചു

May 01, 2019, 12:31 am IST

വീണ്ടും മഴ തുടങ്ങി. 3.2 ഓവറില്‍ രാജസ്ഥാന്‍ 41 റണ്‍സ് നേടി തീര്‍ത്തും ഭദ്രമായ നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ വീണ്ടും വില്ലനായത്. 13 ബോളില്‍ നിന്നും മൂന്നു സിക്‌സറും രണ്ടു ഫോറുമായി 28 റണ്‍സ് നേടിയ സഞ്ജു സാംസന്റെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ലിവിങ്‌സ്റ്റണ്‍ 11 റണ്‍സെടുത്തു. ചാഹലിന്റെ ബോളില്‍ നെഗിയാണ് സാംസന്റെ കുതിപ്പ് അവസാനിപ്പിച്ചത്.

May 01, 2019, 12:09 am IST

സഞ്ജു സാംസണും ലിവിങ്‌സ്റ്റണുമാണ് രാജസ്ഥാനു വേണ്ടി ബാറ്റിങ് തുടങ്ങിയത്. ഉമേഷ് യാദവാണ് ആദ്യ ഓവര്‍ എറിയുന്നത്.

Apr 30, 2019, 11:58 pm IST

മഴ കളിച്ച മത്സരത്തില്‍ ബാംഗ്ലൂരിനെതിരേ രാജസ്ഥാന് 63 റണ്‍സിന്റെ വിജയ ലക്ഷ്യം. അഞ്ച് ഓവര്‍ മത്സരത്തില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു.

Apr 30, 2019, 11:42 pm IST

ശ്രേയസ് ഗോപാലിന് ഹാട്രിക്.നാല് ബോളിൽ നിന്നു പത്ത് റൺസെടുത്ത ഡിവില്ലിയേഴ്സിനെ റിയാൻ പരാഗിന്റെ കൈകളിലെത്തിച്ച ഗോപാൽ തൊട്ടുപിറകെ മാർക്കസ് സ്റ്റോയിനിസിനെ സ്റ്റീവൻ സ്മിത്തിനു സമ്മാനിച്ചു. ബാംഗ്ലൂർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 37

Apr 30, 2019, 11:37 pm IST

ആദ്യ വിക്കറ്റ് വീണു. ഏഴ് ബോളിൽ നിന്നും 25 റൺസ് നേടിയ നായകൻ വിരാട് കോലിയുടെ വിക്കറ്റാണ് നഷ്ടമായത്.ടീം സ്കോർ 35ലെത്തി നിൽക്കെ ശ്രേയസ് ഗോപാലിന്റെ ബോളിൽ ലിവിങ്സ്റ്റർ കോലിയെ പിടികൂടുകയായിരുന്നു.

Apr 30, 2019, 11:33 pm IST

ആദ്യ ഓവറിൽ ബാംഗ്ലൂർ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റൺസെടുത്തു. വരുൺ ആറോണിന്റെ ആദ്യ രണ്ടു ബോളുകളെ സിക്സറടിച്ചാണ് വിരാട് കോലി വരവേറ്റത്. കൂട്ടിനെത്തിയ എബി ഡിവില്ലിയേഴ്സും മോശമാക്കിയില്ല. കിട്ടി മൂന്നു ബോളിൽ രണ്ടും ഫോറാക്കി

Apr 30, 2019, 11:20 pm IST

മത്സരം 11.26ഓടെ ആരംഭിക്കും

Apr 30, 2019, 11:18 pm IST

അഞ്ച് ഓവർ മത്സരം കൺഫേം ചെയ്തു

Apr 30, 2019, 10:57 pm IST

അടുത്ത പരിശോധന 11.05ന്

Apr 30, 2019, 10:55 pm IST

തീരുമാനം വൈകുന്നു

Apr 30, 2019, 10:23 pm IST

കാണികൾ കാത്തിരിക്കുകയാണ്

Apr 30, 2019, 10:22 pm IST
ഇനിയും കാത്തിരിക്കണം

10.40ന് പിച്ച് പരിശോധിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം

Apr 30, 2019, 8:36 pm IST

മഴ മത്സരം വൈകിക്കുന്നു. 9.15ഓടെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

Apr 30, 2019, 7:42 pm IST
ടോസ് രാജസ്ഥാന്

ഐപിഎല്ലിലെ 49ാം മല്‍സരത്തില്‍ മുന്‍് ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

12 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ഏഴാംസ്ഥാനത്തുള്ള രാജസ്ഥാന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഈ കളിയില്‍ ജയിച്ചേ തീരൂ. മറുഭാഗത്ത് എട്ടു പോയിന്റോടെ അവസാനസ്ഥാനത്തുള്ള ആര്‍സിബി ഏറക്കുറെ പുറത്തായിക്കഴിഞ്ഞു.
ഈ സീസണില്‍ ജയ്പൂരില്‍ നടന്ന ആദ്യപാദത്തില്‍ രാജസ്ഥാന്‍ എട്ടു വിക്കറ്റിന് ആര്‍സിബിയെ തകര്‍ത്തുവിട്ടിരുന്നു. ഈ ജയം ആവര്‍ത്തിക്കാനുറച്ചാണ് സ്മിത്തും സംഘവും വീണ്ടുമിറങ്ങിയത്.

Rajasthan

Story first published: Wednesday, May 1, 2019, 0:40 [IST]
Other articles published on May 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X