ഐപിഎല്‍: ചിന്നസ്വാമിയുടെ കോലിയുടെ ചിരി... എറിഞ്ഞുനേടി ആര്‍സിബി, മൂന്നാം ജയം

ബെംഗളൂരു: ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ബാറ്റിങ് വെടിക്കെട്ടൊന്നും കണ്ടില്ല. പകരം ബൗളര്‍മാര്‍ അരങ്ങുവാഴുന്നതിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. ഐപിഎലിലെ ഏറെ നിര്‍ണായകമായ മല്‍സരങ്ങളിലൊന്നില്‍ മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുട്ടുകുത്തച്ചു. വിരാട് കോലിയും സംഘവും നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈയെ 14 റണ്‍സിനാണ് കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴു വിക്കറ്റിന് 167 റണ്‍സിലൊതുങ്ങിയപ്പോള്‍ മുംബൈ അനായാസം ജയിച്ചു കയറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. കാരണം, ഈ സീസണില്‍ വമ്പന്‍ സ്‌കോര്‍ പോലും പ്രതിരോധിക്കാനാവാതെ തുടര്‍ച്ചയായി തോല്‍വികളേറ്റുവാങ്ങിയ ടീമാണ് ബാംഗ്ലൂര്‍. പക്ഷെ സീസണിലാദ്യമായി ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നപ്പോള്‍ ഏഴു വിക്കറ്റിന് 153 റണ്‍സില്‍ മുംബൈയെ ആര്‍സിബി പിടിച്ചുനിര്‍ത്തുകയായിരുന്നു. ഈ സീസണില്‍ ആര്‍സിബിയുടെ മൂന്നാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബി അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

ഉജ്ജ്വല ബൗളിങ്
തകര്‍പ്പന്‍ ബൗളിങാണ് മല്‍സരത്തില്‍ ആര്‍സിബി കാഴ്ചവച്ചത്. മുന്‍നിരയെ തകര്‍ത്തപ്പോള്‍ തന്നെ മല്‍സരത്തില്‍ ബാംഗ്ലൂര്‍ പിടിമുറുക്കിയിരുന്നു. അഞ്ചു വിക്കറ്റിന് 84 റണ്‍സെന്ന നിലയിലേക്കു വീണ മുംബൈക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.
ഹര്‍ദിക് പാണ്ഡ്യ (50) അര്‍ധസെഞ്ച്വറിയുമായി പൊരുതിനോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്നും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ല. 45 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്.

രോഹിത്തും ഇഷാനും ഗോള്‍ഡന്‍ ഡെക്ക്
ക്യാപ്റ്റന്‍ രോഹിത്തും ഓപ്പണറായ ഇഷാന്‍ കിഷനും ഗോള്‍ഡന്‍ ഡെക്കായി പുറത്തായതാണ് മുംബൈയുടെ പതനത്തിന് മുഖ്യ കാരണം. ഇഷാനെ ആദ്യ പന്തില്‍ ടിം സോത്തി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ രോഹിത്തിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് പിടികൂടുകയായിരുന്നു.
പാണ്ഡ്യയെ കൂടാതെ ജെ പി ഡുമിനി (23), ക്രുനാല്‍ പാണ്ഡ്യ (23), കിരോണ്‍ പൊള്ളാര്‍ഡ് (13) എന്നിവരാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങള്‍.

കളി ജയിപ്പിച്ച് ബൗളര്‍മാര്‍
സീസണിലെ ഏറ്റവും മോശം ബൗളിങ് നിരയെന്നു പഴി കേട്ട ബാംഗ്ലൂര്‍ ഇതു തിരുത്തുന്ന പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. വാഷിങ്ടണ്‍ സുന്ദറിനെ മാറ്റിനിര്‍ത്തിയാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച ആര്‍സിബി ബൗളര്‍മാര്‍ മുംബൈയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
രണ്ടു വിക്കറ്റ് വീതമെടുത്ത ടിം സോത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ചേര്‍ന്നാണ് മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്.

രക്ഷിച്ചത് വോറയുടെ ഇന്നിങ്‌സ്
ആര്‍സിബി നിരയില്‍ ഒരാള്‍ക്കുപോലും അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചില്ല. 45 റണ്‍സെടുത്ത ഓപ്പണര്‍ മനന്‍ വോറയാണ് ആര്‍സിബി നിരയില്‍ അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്. 31 പന്തുകളില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വോറയുടെ ഇന്നിങ്‌സ്. ബ്രെന്‍ഡന്‍ മക്കുല്ലം (37), ക്യാപ്റ്റന്‍ വിരാട് കോലി (32) എന്നിവരാണ് ബാംഗ്ലൂരിനായി ഭേദദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. വാലറ്റത്ത് 10 പന്തില്‍ നിന്നും മൂന്നു സിക്‌സറുള്‍പ്പെടെ പുറത്താവാതെ 23 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡോമാണ് ആര്‍സിബിയുടെ സ്‌കോര്‍ 160 കടത്തിയത്. മുംബൈക്കു വേണ്ടി ഹര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് മുംബൈക്ക്
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് ഇല്ലാതെയാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാമത്തെയും മല്‍സരത്തിനിറങ്ങിയത്. വൈറല്‍ പനിയെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല. വാഷിങ്ടണ്‍ സുന്ദറിനു പകരം എം അശ്വിന്‍ പ്ലെയിങ് ഇലവനിലെത്തിയാണ് ആര്‍സിബി നിരയിലെ ഏക മാറ്റം. മറുഭാഗത്ത് പരിക്കു മൂലം എവിന്‍ ലൂയിസിനെ ഒഴിവാക്കിയാണ് മുംബൈ ഇറങ്ങിയത്. കിരോണ്‍ പൊള്ളാര്‍ഡ് തിരിച്ചെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications