Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിജയിക്കാവുന്ന സ്‌കോര്‍ എത്ര? പ്രവചിച്ച് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ എത്ര റണ്‍സെടുത്താല്‍ ഒരു ടീമിവു വിജയസാധ്യതയുണ്ട്? ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഡയറക്ടറും ന്യൂസിലാന്‍ഡിന്റെ മുന്‍ കോച്ചുമായ മൈക്ക് ഹെസ്സന്‍.

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടക്കുന്ന ഐപിഎല്ലിലെ പിച്ചുകള്‍ സ്പിന്‍ ബൗളര്‍മാരെ വളരെയധികം പിന്തുണയ്ക്കുന്നതായിരിക്കുമെന്നും മല്‍സരഫലത്തില്‍ അവരുടെ പ്രകടനം ഏറെ നിര്‍ണായകമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ്, ഷാര്‍ജ, അബുദാബി എന്നീവിടങ്ങളിലായാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുക

150-160 റണ്‍സ്

150-160 റണ്‍സ്

യുഎയിലെ പിച്ചും സാഹചര്യവുമെല്ലാം പരിഗണിക്കുമ്പോള്‍ 150-160 റണ്‍സ് വളരെ മികച്ച സ്‌കോറാണ്. ഒരു ടീമിന് പ്രതിരോധിച്ചു ജയിക്കാന്‍ ഈ സ്‌കോര്‍ മതിയാവുമെന്നാണ് കരുതുന്നതെന്നും ഹെസ്സന്‍ അഭിപ്രായപ്പെട്ടു.
മല്‍സരം നടക്കുന്ന ഓരോ വിക്കറ്റിനെക്കുറിച്ചുമുള്ള ഒരുപാട് വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.
എന്നാല്‍ ഒരു പ്രത്യേക ദിവസത്തില്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടു കളിക്കാനുള്ള ശേഷി പ്രധാനമാണ്. സ്പിന്‍ ബൗളിങ് തീര്‍ച്ചയായും മല്‍സരഫലത്തില്‍ വലിയ പങ്കു തന്നെ വഹിക്കുമെന്നും ഹെസ്സന്‍ വിലയിരുത്തി.

യുഎഇയിലെ ഗ്രൗണ്ടുകള്‍

യുഎഇയിലെ ഗ്രൗണ്ടുകള്‍

യുഎഇയിലെ ചില ഗ്രൗണ്ടുകളില്‍ സ്പിന്നര്‍മാരുണ്ടാക്കുന്ന സ്വാധീനം വളരെ വരുതാണെന്ന് ഹെസ്സന്‍ പറഞ്ഞു. അബുദാബിയുടെ കാര്യമെടുത്താല്‍ പരമ്പരാഗതമായി ഇവിടെ സ്പിന്നര്‍മാരാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. വലിയ ഗ്രൗണ്ടാണ് ഇവിടുത്തേത്.
അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കു ഇത് കൂടുതല്‍ മുന്‍തൂക്കം നല്‍കും. പക്ഷെ ദുബായ്, ഷാര്‍ജ എന്നീവിടങ്ങളിലെ ഗ്രൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം സ്പിന്‍ ഇവിടെ ലഭിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആര്‍സിബിയുടെ തയ്യാറെടുപ്പ്

ആര്‍സിബിയുടെ തയ്യാറെടുപ്പ്

മികച്ച തയ്യാറെടുപ്പോടെയാണ് ആര്‍സിബി ഈ സീസണില്‍ കൡക്കാനിറങ്ങുന്നതെന്നു ഹെസ്സന്‍ വ്യക്തമാക്കി. മുന്‍ സീസണുകളിലെയെല്ലാം ടീമിന്റെ പ്രകടനം വിശകലനം ചെയ്തിരുന്നു. ലേലത്തിനു മുമ്പ് തന്നെ എന്തൊക്കെയാണ് ടീമിന്റെ വീക്ക്‌നെസുകളെന്നു തിരിച്ചറിഞ്ഞു. അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് പുതിയ കളിക്കാരെ കൊണ്ടുവന്നത്.
പന്ത് കൊണ്ട് മികച്ച രീതിയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ശേഷിയുള്ള മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്ലെന്നതിനെക്കുറിച്ച് നേരത്തേ ഒരുപാട്
പേര്‍ ചൂണ്ടിക്കാട്ടിയ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഈ റോള്‍ നിറവേറ്റാന്‍ ശേഷിയുള്ള പരിചയസമ്പന്നരായ താരങ്ങള്‍ ടീമിലുണ്ടന്നും ഹെസ്സന്‍ അറിയിച്ചു.

താരങ്ങളില്‍ നിന്നും മെച്ചപ്പെട്ട പ്രകടനം

താരങ്ങളില്‍ നിന്നും മെച്ചപ്പെട്ട പ്രകടനം

മുന്‍ സീസണുകളെ അപേക്ഷിച്ച് താരങ്ങളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന് ആര്‍സിബി പ്രതീക്ഷിക്കുന്നു. ഒരരു ടീമെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ പ്ലെയിങ് ഗ്രൂപ്പ് വലുതാക്കുകയും വേണം. മുമ്പ് അത്ര മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലാത്ത ടീമിനെയും താരങ്ങളും തങ്ങള്‍ക്കു ആശ്രയിക്കേണ്ടതുണ്ടെന്നും ഹെസ്സന്‍ പറഞ്ഞു.
ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ടീമുകളിലൊന്നാണ് ആര്‍സിബി. മൂന്നു തവണ അവര്‍ ഫൈനലിലെത്തിയെങ്കിലും എല്ലാ തവണയും തോല്‍വിയായിരുന്നു ഫലം.

Story first published: Wednesday, September 9, 2020, 14:14 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+