Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്നു കടമ്പകള്‍! കപ്പടിക്കാന്‍ ഇവ മറികടന്നേ തീരൂ

ഓസ്‌ട്രേലിയന്‍ കശാപ്പിനു ശേഷം ടീം ഇന്ത്യയെ കാത്തിരിക്കുന്നത് കരുത്തരായ ഇംഗ്ലണ്ടാണ്. മിന്നുന്ന ഫോമിലുള്ള ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കും. നാലു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ ദൗത്യത്തിനു തുടക്കമാവുന്നത്. അടുത്ത മാസം അഞ്ചിനാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റ്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0നു സ്വന്തമാക്കിയ ശേഷമാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലേക്കു വരുന്നത്. ശക്തമായ വെല്ലുവിളി തന്നെ അവരില്‍ നിന്നും വിരാട് കോലിക്കും സംഘത്തിനും പ്രതീക്ഷിക്കാം. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരില്ലെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇറങ്ങുക. ടെസ്റ്റില്‍ ഇന്ത്യക്കു വെല്ലവിളിയുയര്‍ത്തുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഫോം

ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഫോം

ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഫോമാണ് പരമ്പരയില്‍ ഇന്ത്യക്കു തലവേദനയാവുന്ന ആദ്യത്തെ ഘടകം. ഏഷ്യന്‍ പിച്ചുകളില്‍ അവസാനമായി കളിച്ച മല്‍സരങ്ങളില്‍ ഉജ്ജ്വല ബാറ്റിങാണ് റൂട്ട് കാഴ്ചവച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ആദ്യ ടെസ്റ്റില്‍ 228ഉം രണ്ടാം ടെസ്റ്റില്‍ 186ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നാലാത്തൈ ഓള്‍ടൈം റണ്‍സ്‌കോററായും റൂട്ട് മാറിയിരുന്നു.
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു ഏറ്റവുമധികം വെല്ലുവിളിയാവുക അദ്ദേഹത്തിന്റെ ഈ ഫോം തന്നെയായിരിക്കും.

ആന്‍ഡേഴ്‌സനെ സൂക്ഷിക്കണം

ആന്‍ഡേഴ്‌സനെ സൂക്ഷിക്കണം

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനും ഇതിഹാസ പേസറുമായ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യക്കു മറ്റൊരു തലവേദന. ഇംഗ്ലണ്ടിലെ വേഗവും ബൗണ്‍സുമുള്ള പിച്ചുകളില്‍ മാത്രമല്ല ഇന്ത്യയടക്കമുള്ള ഏഷ്യയിലെ തികച്ചും വ്യത്യസ്തമായ പിച്ചുകളിലും അപകടം വിതയ്ക്കാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹം.
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തിയ ലോകത്തിലെ ഏക പേസര്‍ കൂടിയാണ് ആന്‍ഡേഴ്‌സന്‍. ഗല്ലെയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന രണ്ടാം ടെസറ്റില്‍ അദ്ദേഹം ആറു വിക്കറ്റുകള്‍ കൊയ്തിരുന്നു.
ഇന്ത്യന്‍ ടീമിനെ നാട്ടില്‍ ടെസ്റ്റില്‍ അവസാനമായി പരാജയപ്പെടുത്തിയിട്ടുള്ള ടീം ഇംഗ്ലണ്ടാണ്. 2012-13ലായിരുന്നു അലെസ്റ്റര്‍ കുക്കിനു കീഴില്‍ ഇംഗ്ലീഷ് ടീം ഇന്ത്യക്കെതിരേ വെന്നിക്കൊടി പാറിച്ചത്. പരമ്പരയില്‍ സ്പിന്നര്‍മാരായ ഗ്രേയം സ്വാന്‍, മോണ്ടി പനേസര്‍ എന്നിവര്‍ക്കൊപ്പം ബൗളിങില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളിലൊരാള്‍ കൂടിയായിരുന്നു ആന്‍ഡേഴ്‌സന്‍. ഇന്ത്യയില്‍ നാലു പര്യടനങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 10 ടെസ്റ്റുകളില്‍ നിന്നും 26 വിക്കറ്റുകളെടുക്കാനും ആന്‍ഡേഴ്‌സനു കഴിഞ്ഞു. ഏഷ്യയില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളില്‍ 66 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.

ലീച്ച്-ബെസ്സ് സ്പിന്‍ ജോടികള്‍

ലീച്ച്-ബെസ്സ് സ്പിന്‍ ജോടികള്‍

ഇംഗ്ലണ്ടിന്റെ പുതിയ സ്പിന്‍ ജോടികളായ ജാക്ക് ലീച്ചും ഡൊമിനിക്ക് ബെസ്സുമായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാമത്തെ വെല്ലുവിളി. ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ട് ജയിച്ച രണ്ടാമത്തെ ടെസ്റ്റില്‍ രണ്ടു പേരും കൂടി എട്ടു വിക്കറ്റുകളെടുത്തിരുന്നു. ഇന്ത്യയിലെ ഫ്‌ളാറ്റായ പിച്ചുകളില്‍ ലീച്ചിന്റെ സ്‌ട്രെയ്റ്റ് ഡെലിവെറികള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കും.
അവസാനമായി ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പരമ്പര കളിച്ചപ്പോള്‍ സ്പിന്നര്‍മാരായിരുന്നു ഏറ്റവും മികച്ച പ്രകടനം നടത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-0നു നേടിയെങ്കിലും സ്പിന്നര്‍മാര്‍ കൈയടി വാങ്ങിയിരുന്നു. അന്നു ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 68ഉം ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ 40ഉം വിക്കറ്റുകള്‍ പരമ്പരയില്‍ വീഴ്ത്തിയിരുന്നു.

Story first published: Tuesday, January 26, 2021, 12:02 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+