For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റിലെ കിങ് ജോ റൂട്ടാവും! സച്ചിന്‍ വൈകാതെ തെറിക്കും- ഞെട്ടിക്കുന്ന പ്രവചനം

ബോയ്‌കോട്ടിന്റേതാണ് ഈ അഭിപ്രായം

ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ താരം ജെഫ്രി ബോയ്‌കോട്ട്. എക്കാലവും ഇളക്കം തട്ടാതെ നില്‍ക്കുമെന്ന് ആരാധകരും ക്രിക്കറ്റ് ആരാധകരും വിശ്വസിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകരുമെന്നാണ് ബോയ്‌കോട്ടിന്റെ പ്രവചനം.ടെസ്റ്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന ലോക റെക്കോര്‍ഡും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും പഴങ്കഥയാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടായിരിക്കും സച്ചിന്റെ ഈ രണ്ടു റെക്കോര്‍ഡുകളും തകര്‍ക്കുകയെന്നും ബോയ്‌കോട്ട് ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. റൂട്ടിനു കീഴില്‍ ഇംഗ്ലീഷ് ടീം അടുത്ത മാസം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

റൂട്ടിന്റെ ഫോം

റൂട്ടിന്റെ ഫോം

ടെസ്റ്റില്‍ കുറച്ചു കാലമായി മോശം ഫോമിലായിരുന്ന റൂട്ട് അവസാനമായി ശ്രീലങ്കയ്‌ക്കെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഇംഗ്ലണ്ട് 2-0ന് പരമ്പര തൂത്തുവാരിയപ്പോള്‍ ടീമിന്റെ റണ്‍മെഷീന്‍ കൂടിയായിരുന്നു അദ്ദേഹം.
ആദ്യ ടെസ്റ്റില്‍ 228 റണ്‍സ് അടിച്ചെടുത്ത റൂട്ട് ഇംഗ്ലണ്ടിനു ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സമ്മാനിച്ചിരുന്നു. ഗല്ലെയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ റൂട്ട് വീണ്ടും ബാറ്റിങില്‍ കസറി. 186 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു ഇന്നിങ്‌സുകളിലായി 106.50 ശരാശരിയില്‍ റൂട്ട് വാരിക്കൂട്ടിയത് 426 റണ്‍സാണ്.

സച്ചിനെ പിന്തള്ളും

സച്ചിനെ പിന്തള്ളും

സച്ചിനെപ്പോലെ 200 ടെസ്റ്റുകളില്‍ കളിക്കാന്‍ റൂട്ടിനു കഴിയുമെന്നും കൂടുതല്‍ റണ്‍സെന്ന അദ്ദേഹത്തിന്റെ റെക്കോര്‍ഡും (15,921 റണ്‍സ്) മറികടക്കാനാവുമെന്നും ബോയ്‌കോട്ട് ദി ടെലഗ്രാഫിലെ തന്റെ കോളത്തില്‍ കുറിച്ചു.
തന്റെയും ഡേവിഡ് ഗവര്‍, കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരുടെയും റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍സ് സ്‌കോററായി റൂട്ട് മാറിയെന്നത് മറന്നേക്കൂ. 200 ടെസ്റ്റുകള്‍ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അതോടൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ റണ്‍സെടുക്കാനും റൂട്ടിനാവുമെന്ന് ബോയ്‌കോട്ട് ചൂണ്ടിക്കാട്ടി.

പരിക്ക് മാറി നില്‍ക്കണം

പരിക്ക് മാറി നില്‍ക്കണം

റൂട്ടിനു ഇപ്പോള്‍ 30 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. 99 ടെസ്റ്റുകളില്‍ നിന്നായി അദ്ദേഹം 8249 റണ്‍സ് നേടിക്കഴിഞ്ഞു. ഗുരുതരമായ പരിക്കുകളൊന്നും വില്ലനായി മാറിയില്ലെങ്കില്‍ അദ്ദേഹം സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡായ 15,921 റണ്‍സ് പഴങ്കഥയാക്കാതിരിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ലെന്നും ബോയ്‌കോട്ട് അഭിപ്രായപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഇംഗ്ലണ്ടിന്റെ നാലാമത്തെ റണ്‍വേട്ടക്കാരനാണ് റൂട്ട്. അലെസ്റ്റര്‍ കുക്ക് (12,472 റണ്‍സ്), ഗ്രഹാം ഗൂച്ച് (8900), അലെക് സ്റ്റുവര്‍ട്ട് (8463) എന്നിവര്‍ മാത്രമേ ഇനി റൂട്ടിനു മുന്നിലുള്ളൂ. 99 ടെസ്റ്റുകളില്‍ നിന്നും 49.39 ശരാശരിയിലാണ് അദ്ദേഹം 8249 റണ്‍സ് നേടിയത്.

Story first published: Tuesday, January 26, 2021, 14:49 [IST]
Other articles published on Jan 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+