Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടു കിവീസ് താരങ്ങള്‍ കൂടി... ലോക ഇലവന്‍ തയ്യാര്‍, ക്ലാസിക് പോരാട്ടത്തിന് ലോര്‍ഡ്‌സ് ഒരുങ്ങി

ദുബായ്: ലോര്‍ഡ്‌സ് ക്ലാസിക്കില്‍ ട്വന്റി20 ലോക ചാംപ്യന്‍മാരായ വെസറ്റ് ഇന്‍ഡീസിനെ നേരിടുന്ന ഐസിസി ലോക ഇലവന്‍ പ്ലെയിങ് ഇലവന്‍ പൂര്‍ത്തിയായി. ന്യൂസിലന്‍ഡ് താരങ്ങളായ ലൂക്ക് റോഞ്ചിയും മിച്ചെല്‍ മക്ലെനഗനുമാണ് അവസാനമായി ലോക ഇലവനോടൊപ്പം ചേര്‍ന്നത്. ചുഴലിക്കാറ്റ് നാശം വിതച്ച വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.

1

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ഇയോന്‍ മോര്‍ഗനാണ് ലോക ഇലവനെ നയിക്കുന്നത്. ഇന്ത്യയില്‍ നിന്നു ദിനേഷ് കാര്‍ത്തികും ഹര്‍ദിക് പാണ്ഡ്യയും ലോക ഇലവനില്‍ കളിക്കുന്നുണ്ട്. പാകിസ്താനില്‍ നിന്നും ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്ക്, ബംഗ്ലാദേശില്‍ നിന്നും തമീം ഇഖ്ബാല്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവരും കളിക്കും. ശ്രീലങ്കയുടെ തിസാര പെരേര, അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ചാരിറ്റി മല്‍സരത്തിനുള്ള ലോക ഇലവന്‍ ടീമിനു വേണ്ടി കളിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ടെന്നു റോഞ്ചി പ്രതികരിച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളറായ മിച്ചെല്‍ മക്ലെനഗന്‍ പ്രതികരിച്ചത്.

Story first published: Tuesday, May 8, 2018, 14:24 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+