കോലിയും രോഹിത്തും ഉടക്കില്‍? ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും തഴഞ്ഞു!! ഞെട്ടിത്തരിച്ച് ആരാധകര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമില്‍ ചില താരങ്ങള്‍ തമ്മില്‍ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നതായി സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും അണ്‍ഫോളോ ചെയ്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരുടെയും ആരാധകരെ മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ ആരാധകരെയും ആശങ്കയിലാക്കുന്ന കാര്യമാണിത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കോലിയും രോഹിത്തും തമ്മില്‍ തെറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമാണ് കോലിയും രോഹിത്തും. കോലി ടീമിന്റെ നായകനും മൂന്നു ഫോര്‍മാറ്റിലെയും സ്ഥിരസാന്നിധ്യമാണെങ്കില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം അംഗവും വൈസ് ക്യാപ്റ്റനുമാണ് രോഹിത്. മാത്രമല്ല കോലിയുടെ അഭാവത്തില്‍ ടീമിന്റെ നായകനും അദ്ദേഹമാണ്. ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ കോലിക്കു വിശ്രമം നല്‍കിയപ്പോള്‍ ടീമിനെ നയിക്കാനുള്ള ചുമതല ലഭിച്ചത് രോഹിത്തിനായിരുന്നു.
കളിക്കളത്തിന് അകത്തും പുറത്തും കോലിയും രോഹിത്തും അടുത്ത സുഹൃത്തുകള്‍ കൂടിയാണ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ട്വന്റി20, ഏകദിന പരമ്പരകളില്‍ കോലിക്കു കീഴില്‍ കളിച്ച രോഹിത് ഇപ്പോള്‍ ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. അവസരം ലഭിച്ചാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങാന്‍ താന്‍ തയ്യാറാണെന്നു രോഹിത് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഒരു ടെസ്റ്റില്‍പ്പോലും ടീമിലുള്‍പ്പെടുത്തിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications