Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: രോഹിത്തിനെ പെട്ടെന്ന് തട്ടരുത്... ഇത്രയെങ്കിലും അവസരം നല്‍കണം- യുവി

yuv roh

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പുതിയ റോളില്‍ മികച്ച തുടക്കം സ്വപ്‌നം കാണുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. കരിയറിലാദ്യമായി ടെസ്റ്റിലും ഓപ്പണറായി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ഹിറ്റ്മാന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞ രോഹിത് ഇനി ടെസ്റ്റിലും ഇതാവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.

മോശം ഫോമിലുള്ള ലോകേഷ് രാഹുലിന്റെ പകരക്കാരനായാണ് ടെസ്റ്റില്‍ രോഹിത്തിന് ഓപ്പണറായി നറുക്കുവീണത്. ഈ റോളില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പയില്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. രോഹിത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

തുടര്‍ച്ചയായി അവസരം നല്‍കണം

തുടര്‍ച്ചയായി അവസരം നല്‍കണം

വരാനിരിക്കുന്ന പരമ്പരയില്‍ ഓപ്പണറുടെ റോളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നാലും രോഹിത്തിനെ മാറ്റരുതെന്ന നിര്‍ദേശമാണ് യുവിക്കുള്ളത്. തുടര്‍ച്ചയായി രോഹിത്തിന് ഓപ്പണറായി തന്നെ കളിക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി ചുരുങ്ങിയത് ആറു ടെസ്റ്റുകളിലെങ്കിലും രോഹിത്തിനെ ഓപ്പണറായി ഇറക്കണം. എന്നിട്ടും ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ അദ്ദേഹത്തെ മാറ്റാന്‍ പാടുള്ളൂവെന്നും യുവി വ്യക്തമാക്കി.

നേരത്തേ നല്‍കണമായിരുന്നു

നേരത്തേ നല്‍കണമായിരുന്നു

കരിയറിന്റെ തുടക്കം മുതല്‍ രോഹിത് ടെസ്റ്റില്‍ ഓപ്പണറായാണ് കളിക്കേണ്ടിയിരുന്നതെന്നു യുവി അഭിപ്രായപ്പെട്ടു. ഒരു ടെസ്റ്റ് മല്‍സരത്തില്‍ രോഹിത്തിനെ കളിപ്പിക്കുന്നു. പിന്നീട് റണ്‍സെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കുന്നു. തുടര്‍ച്ചയായി 10 ടെസ്റ്റുകളിലെങ്കിലും കളിപ്പിക്കാതെ ഒരാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നില്ലെന്നു എങ്ങനെ ഉറപ്പിക്കാമെന്നും യുവി ചോദിക്കുന്നു.

രാഹുലിന് ഏറെ അവസരങ്ങള്‍

രാഹുലിന് ഏറെ അവസരങ്ങള്‍

ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ അംഗമല്ലാത്ത ലോകേഷ് രാഹുലിന് ഇന്ത്യ ഏറെ അവസരങ്ങള്‍ നല്‍കിയതായി യുവി വ്യക്തമാക്കി. ഇനി ടെസ്റ്റില്‍ ഓപ്പണറായി രോഹിത്തിനെയാണ് ഇന്ത്യ കണ്ടു വച്ചിരിക്കുന്നതെങ്കില്‍ ധൃതി പിടിച്ച് തീരുമാനങ്ങളെുക്കരുത്. ചുരുങ്ങിയത് ആറു ടെസ്റ്റുകളിലെങ്കിലും രോഹിത്തിന് ഓപ്പണിങ് റോളില്‍ തന്റെ മികവ് പുറത്തെടുക്കാന്‍ അവസരം നല്‍കണം. ഇത്രയും ടെസ്റ്റുകളില്‍ കളിപ്പിച്ചാല്‍ 10-12 ഇന്നിങ്‌സുകളിലെങ്കിലും രോഹിത്തിന് ഓപ്പണറാവാം. എന്നിട്ടും തിളങ്ങാനായില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടാല്‍ ആരും കുറ്റം പറയില്ലെന്നും യുവി വിശദമാക്കി.

Story first published: Monday, September 30, 2019, 12:48 [IST]
Other articles published on Sep 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+