For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ആസ്തി 1000 കോടിക്ക് മുകളില്‍, പിന്നില്‍ ആരെന്നറിയുമോ? രോഹിത്തിന്റെ ബന്ധു!

ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ സ്ഥാനം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1000 കോടി രൂപയ്ക്കു മുകളിലാണ് കോലിയുടെ ഇപ്പോഴത്തെ ആസ്തി. ക്രിക്കറ്റില്‍ നിന്നു മാത്രമല്ല പരസ്യ വരുമാനം, ബിസിനസ് എന്നിവയിലൂടെയും അദ്ദേഹം കോടികള്‍ സമ്പാദിക്കുന്നുണ്ട്.

ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യയുടെ മൂന്നു താരങ്ങളിലൊരാളാണ് കോലി. ഈ കരാര്‍ പ്രകാരം ഏഴു കോടി രൂപയാണ് ബിസിസിഐ അദ്ദേഹത്തിനു ശമ്പളമായി പ്രതിവര്‍ഷം നല്‍കുന്നത്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ പ്രതിവര്‍ഷം കോലിയുടെ ശമ്പളം 15 കോടി രൂപയാണ്. കൂടാതെ മാച്ച് ഫീയായും കോടികള്‍ താരത്തിന്റെ പോക്കറ്റിലേക്കു വരുന്നു.

VIRAT KOHLI- BUNTY SAJDEH

കോലിയുടെ ആസ്തി 1000 കോടിയും കടന്ന് മുന്നോട്ടു കുതിക്കുമ്പോള്‍ ഇത്രയും ധനികനായി അദ്ദേഹത്തെ മാറ്റിയതിനു പിന്നില്‍ ഒരാള്‍ക്കു സുപ്രധാന പങ്കുണ്ട്. ഇതു ആരാണെന്നു നമുക്കു നോക്കാം. കോര്‍ണര്‍സ്‌റ്റോണ്‍ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബണ്ടി സജ്‌ദേയാണ് കോലിയെ അതിസമ്പന്നനാക്കി മാറ്റിയ ഈ വ്യക്തി. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ ഏജന്റെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

ക്രിക്കറ്റില്‍ കോലിയെ അധികമാര്‍ക്കുമറിയാത്ത സമയത്താണ് ബണ്ടി അദ്ദേഹവുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറും മുമ്പ് തന്നെ കോലിയുമായി ബണ്ടി കരാര്‍ ഒപ്പുവച്ചിരുന്നു. 2008ലായിരുന്നു കോര്‍ണര്‍സ്‌റ്റോണെന്ന ഏജന്‍സിക്കു ബണ്ടി തുടക്കമിടുന്നത്. അന്നു അദ്ദേഹം കരാര്‍ ഒപ്പുവച്ച ആദ്യത്തെ താരങ്ങളലൊരാളായിരുന്നു കോലി.

മലേഷ്യയിലെ ക്വലാലംപൂരില്‍ നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കോലിയുടെ കീഴില്‍ ചാംപ്യന്‍മാരായ സമയത്തായിരുന്നു ഇത്. ബണ്ടിയുമായി കരാര്‍ ഒപ്പുവച്ച ശേഷം കോലിയുടെ കരിയര്‍ പടിപടിയായി മുകളിലേക്കായിരുന്നു. സീനിയര്‍ ടീമിലും ഐപിഎല്ലിലുമെല്ലാം തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം പിന്നീട് ഇതിഹാസ പദവിയിലേക്കു അതിവേഗം വളരുകയായിരുന്നു.

കോലിയുമായി കരാര്‍ ഒപ്പുവച്ച് അടുത്ത എട്ടു വര്‍ഷത്തിനകം ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റു പ്രമുഖ താരങ്ങളായ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, മുരളി വിജയ്, ഉമേഷ് യാദവ് എന്നിവരുമായെല്ലാം ബണ്ടി കരാറിലെത്തി.

ചെറിയ പ്രായത്തിലാണ് താരങ്ങളെ കണ്ടെത്തി അവരുമായി കരാറിലെത്താന്‍ ശ്രമിക്കാറുള്ളതെന്നു ബണ്ടി പറയുന്നു. ഇപ്പോള്‍ വിരാടിലേക്കു നോക്കിയ ശേഷം അദ്ദേഹമൊരു റോക്ക്‌സ്റ്റാറാണെന്നു പറയുക എളുപ്പമാണ്. പക്ഷെ അദ്ദേഹത്തെ 2008ലെ അണ്ടര്‍ 19 ലോകകപ്പിന്റെ സമയത്താണ് ഞാന്‍ കണ്ടെത്തുന്നത്. ഇന്ത്യയുടെ സീനിയര്‍ ടീമിലെ സ്ഥിരാംഗമാവുന്നതിനു മുമ്പ് തന്നെ കോലിയുമായി കരാറിലെത്തുകയും ചെയ്തതായും ബണ്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ക്രിക്കറ്റര്‍മാരുമായി മാത്രമല്ല കോര്‍ണര്‍സ്‌റ്റോണ്‍ ഏജന്‍സിക്കു കരാറുള്ളത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരമായ പിവി സിന്ധു, അടുത്തിടെ വിരമിച്ച ടെന്നീസിലെ മിന്നും താരം സാനിയാ മിര്‍സ എന്നിവരുമായെല്ലാം അവര്‍ക്കു കരാറുണ്ട്.

കഴിഞ്ഞ വര്‍ഷം ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ യഷ് ദൂലിനെയും കോര്‍ണര്‍സ്‌റ്റോണ്‍ ഏജന്‍സി തങ്ങള്‍ക്കൊപ്പം ചേര്‍ത്തുകഴിഞ്ഞു. കൂടാതെ ചൈനാമാന്‍ സ്പിന്നറെന്നറിയപ്പെടുന്ന ഇന്ത്യന്‍ താരം കുല്‍ദീപ് യാദവും ബണ്ടിയുടെ ഏജന്‍സിയുടെ ഭാഗമാണ്.

YUVRAJ - BUNTY SAJDEH

കോലിയുടെ ആകെ ആസ്തി 1,040 കോടി രൂപയ്ക്കും മുകളിലാണ്. വിവോ, മിന്ത്ര, നോയ്‌സ്, ഫയര്‍ ബോള്‍ട്ട്, ടൂ യം, യൂബെര്‍, ടിസ്സോട്ട്, എംആര്‍എഫ് ടയേഴ്‌സ് എന്നിവയടക്കമുള്ള ബ്രാന്‍ഡുകളുമായി അദ്ദേഹത്തിനു കരാറുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിനു കോലി കൈപ്പറ്റുന്നത് 8.9 കോടി രൂപയാണ്. ട്വിറ്ററില്‍ തന്റെ ഹാന്റിലില്‍ ഒരു ട്വീറ്റ് പങ്കുവയ്ക്കുന്നതിന് 2.5 കോടി രൂപയും അദ്ദേഹം വാങ്ങുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു.

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മയുടെ ബന്ധു കൂടിയാണ് ബണ്ടി സജ്‌ദേ എന്നതാണ് കൗതുകകരമായ ഒരു കാര്യം. കരിയറിന്റെ തുടക്കകാലത്തായിരുന്നു രോഹിത്തുമായി ബണ്ടി കരാര്‍ ഒപ്പുവയ്ക്കുന്നത്. അതിനു ശേഷമാണ് ബണ്ടിയുടെ കസിന്‍ സഹോദരി കൂടിയായ റിതിക സജ്‌ദേയുമായി രോഹിത് പ്രണയത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കോര്‍ണര്‍സ്‌റ്റോണ്‍ കമ്പനിയിലെ സ്‌പോര്‍ട്ട് മാനേജരായി റിതിക ജോലിയില്‍ പ്രവേശിച്ചത്. ഈ സമയത്തു ഒരു പരസ്യഷൂട്ടിനിടെ രോഹിത്തിനെ റിതിക പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ചെയ്തു. അഞ്ചു വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

Story first published: Sunday, July 23, 2023, 14:04 [IST]
Other articles published on Jul 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+