For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ പുള്‍ ഷോട്ടോ, കോലിയുടെ കവര്‍ ഡ്രൈവോ; ബെസ്റ്റേത് ? ശ്രേയസ് പറയും

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കാവുന്ന രണ്ടു പേരാണ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരാണ് ഇരുവരും. ആക്രമണോത്സുക ബാറ്റിങിന്റെ വക്താവാണ് രോഹിത്തെങ്കില്‍ കോലി ആങ്കറുടെ റോളിലാണ് കൂടുതല്‍ മികവ് പുലര്‍ത്തുന്നത്. ചില ഷോട്ടുകള്‍ ഇവരുടെ ട്രേഡ് മാര്‍ക്കായി നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും.

പുള്‍ ഷോട്ടാണ് രോഹിത്തിന്റെ സ്‌പെഷ്യലെങ്കില്‍ കവര്‍ ഡ്രൈവിന്റെ കാര്യത്തില്‍ കോലിയാണ് മാസ്റ്റര്‍. ഈ രണ്ടു ഷോട്ടുകളില്‍ ഏതാണ് ബെസ്‌റ്റെന്നു ചോദിച്ചാല്‍ ആരുമൊന്നു കുഴങ്ങും. പക്ഷെ രോഹിത്തിന്റെയും കോലിയുടെയും നിലവിലെ ടീമംഗവും മധ്യനിരയിലെ നിര്‍ണായക താരവുമായ ശ്രേയസ് അയ്യര്‍ മുമ്പ് ഈ രണ്ടു ഷോട്ടുകളില്‍ തന്റെ ഫേവറിറ്റ് ഏതാണെന്നു തുറന്നു പറഞ്ഞിരുന്നു.

ROHIT SHARMA VIRAT KOHLI

ഐപിഎല്‍ സീസണിനിടെ ക്രിക്ക് ബസിന്റെ ഒരു ഷോയില്‍ നേരത്തേ ചോദ്യോത്തര സെഷനില്‍ വന്നപ്പോഴായിരുന്നു കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു ശ്രേയസ് മറുപടി നല്‍കിയത്. രോഹിത്തിനെയും കോലിയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മറുപടിയാണ് ശ്രേയസ് അന്നു നല്‍കിയത്.

രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടാണോ, അതോ വിരാട് കോലിയുടെ കവര്‍ ഡ്രൈവാണോ ഇഷ്ടമെന്ന ചോദ്യത്തിനു രണ്ടും എന്നായിരുന്നു ചെറു ചിരിയോടെയുള്ള ശ്രേയസിന്റെ മറുപടി. ലോക ക്രിക്കറ്റില്‍ നിലവില്‍ പകരം വയ്ക്കാനില്ലാത്ത രണ്ടു കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളാണ് ഇതെന്നു ശ്രേയസിന്റെ ഈ ഉത്തരം ശരിവയ്ക്കുകയും ചെയ്യുന്നു.

ക്രിക്കറ്റിലെ ഹിറ്റ്മാനാണ് രോഹിത്തെങ്കില്‍ കോലി റണ്‍മെഷീനാണ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു നെടുതൂണുകളായ ഇരുവരും കരിയറിന്റെ അവസാനത്തോടു അടുത്തുകൊണ്ടിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ ഇനിയൊരിക്കലും കളിക്കില്ലെന്നു ആരാധകര്‍ ഭയപ്പെട്ട രോഹിത്തും കോലിയും ഇപ്പോള്‍ തീരുമാനത്തില്‍ മാറ്റം വരുത്തി മടങ്ങിവരവിനു തയ്യാറെടുക്കുകയാണ്.

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇരുവരും കളിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്നു രോഹിത്തും കോലിയും ബിസിസിഐയെ അറിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു ഇതു തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പ് വിജയത്തിനു ശേഷം വീണ്ടുമൊരു കിരീടം നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഇതോടെ വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്.

SHREYAS IYER

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രോഹിത്തും കോലിയും അവിശ്വസനീയ ഫോമിലായിരുന്നു. ഒരു കളി പോലും തോല്‍ക്കാതെ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ ഇരുവരും വഹിച്ച പങ്ക് വളരെ വലുതായിരുന്നു. കോലി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായി മാറിയപ്പോള്‍ രണ്ടാമതെത്തിയത് രോഹിത്തായിരുന്നു.

അതേസമയം, ഇന്ത്യന്‍ മധ്യനിരയില്‍ തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞ ശ്രേയസിനെ അവസാനമായി കണ്ടത് സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലായിരുന്നു. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന പരമ്പരയായിരിക്കും ഇത്.

കാരണം ബാറ്റിങില്‍ ശ്രേയസ് പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നിരുന്നു. നാലു ഇന്നിങ്‌സുകളില്‍ നിന്നും 13.66 എന്ന ദയനീയ ശരാശരിയില്‍ വെറും 41 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ നേടിയ 31 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ഭേദപ്പെട്ട ഇന്നിങ്‌സും ശ്രേയസിനു ചൂണ്ടിക്കാണിക്കാനില്ല.

Story first published: Friday, January 5, 2024, 14:27 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+