For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്ത് ഇത്ര ദുരന്തമോ? പരിശീലന മല്‍സരത്തിലും ഫ്‌ളോപ്പ്!! ടീം ഇന്ത്യയില്‍ ഇനി വേണോ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനു ഇത്രയും വെല്ലുവിളി നേരിട്ട ഒരു സമയം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിച്ച രോഹിത് അവിടെ വന്‍ ദുരന്തമായി. ഇപ്പോഴിതാ മുംബൈയില്‍ ഒരു പരിശീലന മല്‍സരം കളിച്ച അദ്ദേഹം അവിടെയും ഫ്‌ളോപ്പായെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഫോം വീണ്ടെടുക്കാന്‍ മുംബൈയ്ക്കായി രഞ്ജിയില്‍ രോഹിത് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിന്റെ ഭാഗമായി മുംബൈയില്‍ മുന്‍ ടീമംഗമായ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം അദ്ദേഹം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. രഹാനെയ്‌ക്കൊപ്പം ഒരു പരിശീലന മല്‍സരത്തില്‍ കളിച്ച രോഹിത്തിന് ബാറ്റിങില്‍ തിളങ്ങാനായില്ലെന്നാണ് വ്യക്തമാവുന്നത്.

ROHIT SHARMA

ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രോഹിത്

രഞ്ജി ട്രോഫിക്കു മുന്നോടിയായി മുംബൈയില്‍ പരിശീലനം മല്‍സരം കളിച്ചപ്പോഴാണ് രോഹിത് ശര്‍മയ്ക്കു തിരിച്ചടി നേരിട്ടത്. വെറും 16 റണ്‍സ് മാത്രം നേടി പരിശീലന മല്‍സരത്തില്‍ അദ്ദേഹം പുറത്തായെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന വിവരം. എം (M) എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിട്ടുള്ളത്. പക്ഷെ ഇതില്‍ എത്രത്തോളം കൃത്യതയുണ്ടെന്ന കാര്യം വ്യക്തമല്ല.

വളരെ പെട്ടെന്നു തന്നെ എക്‌സിലെ ഈ പോസ്റ്റ് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് രോഹിത്തിനു നേരെ ഉയരുന്നത്. രോഹിത് വിരമിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരിക്കലും അദ്ദേഹത്തെ പരിഗണിക്കരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

കരിയര്‍ തുലാസില്‍

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മാത്രമല്ല, അന്താരാഷ്ട്ര കരിയര്‍ പോലും ഇപ്പോള്‍ തുലാസിലാണെന്നതാണ് യാഥാര്‍ഥ്യം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 1-3നു തോല്‍ക്കുകയും പിന്നാലെ ഡബ്ല്യുടിസി ഫൈനല്‍ യോഗ്യതയും നഷ്ടമായപ്പോള്‍ തന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയും പിന്നാലെയുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയുമായിരിക്കും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക. ബാറ്റിങില്‍ മികച്ച ഇന്നിങ്‌സുകള്‍ രോഹിത്തില്‍ നിന്നും ഇവയില്‍ ടീമിന് ആവശ്യമാണ്. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

ടൂര്‍ണമെന്റിന്റെ ഫലം എന്തു തന്നെയാണെങ്കിലും രോഹിത്തിനെ നായകസ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്നാണ് വിവരം. ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതായിരിക്കും രോഹിത്തിന് മുന്നിലുള്ള പ്ലാന്‍.

പക്ഷെ ബാറ്റിങില്‍ താളം വീണ്ടെടുത്ത് ചാംപ്യന്‍സ് ട്രോഫിയില്‍ തിളങ്ങിയാല്‍ അദ്ദേഹം ഉടന്‍ വിരമിച്ചേക്കില്ല. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം കളി നിര്‍ത്താനായിരിക്കും അദ്ദേഹം ആലോചിച്ചേക്കുക.

Story first published: Tuesday, January 14, 2025, 15:32 [IST]
Other articles published on Jan 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+