ടി20: കോലിയെയല്ല, ഇന്ത്യക്കു വേണ്ടത് ക്യാപ്റ്റന്‍ രോഹിത്തിനെ!! സംഭവിച്ചാല്‍ ടീം കസറും... കാരണങ്ങള്‍

മുംബൈ: കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചാണ്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്. കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയപ്പോഴെല്ലാം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്കാണ് ടീമിനെ നയിക്കാന്‍ നറുക്കുവീണത്. തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെ ഹിറ്റ്മാന്‍ വിശ്വാസം കാക്കുകയും ചെയ്തു.
പലപ്പോഴും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കോലിയേക്കാള്‍ ഒരുപടി മുകളിലാണ് രോഹിത്തിന്റെ സ്ഥാനമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതിനുള്ള കാരണങ്ങളും അവര്‍ വിശദീകരിക്കുന്നുണ്ട്. അവസാനമായി വിന്‍ഡീസിനെതിരായ ടി20 പരമ്പരയും പോക്കറ്റിലാക്കിയതോടെ രോഹിത്തിന്റെ ഗ്രാഫ് ഒന്ന് കൂടി ഉയര്‍ന്നിരിക്കുകയാണ്. ടി20യില്‍ കോലിക്കു പകരം രോഹിത് സ്ഥിരം ക്യാപ്റ്റനാവുന്നതാവും ടീമിന് ഏറ്റവും ഗുണം ചെയ്യുകയെന്നാണ് പലരുടെയും അഭിപ്രായം.

മികച്ച റെക്കോര്‍ഡ്
ടി20യില്‍ ഇന്ത്യയെ നയിച്ച ഇതുവരെയുള്ള മല്‍സരങ്ങള്‍ നോക്കിയാല്‍ ഗംഭീര റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. ടി20യില്‍ നയിച്ച 11 മല്‍സരങ്ങളില്‍ 10ലും ടീമിനു ജയം നേടിത്തരാന്‍ ഹിറ്റ്മാന് കഴിഞ്ഞിട്ടുണ്ട്. ഇത്രയും മികച്ച റെക്കോര്‍ഡുള്ള താരം ടീമിലുള്ളപ്പോള്‍ മറ്റൊരാളെ നായകനാക്കുന്നത് ശരിയല്ലെന്ന വാദമാണ് രോഹിത് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

കോലിക്ക് ഒരു കിരീടം പോലുമില്ല
രോഹിത്ത് മൂന്ന് ഐപിഎല്‍ ട്രോഫികളുമായി നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ കോലിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം അവകാശപ്പെടാന്‍ ഒരു കിരീടം പോലുമില്ല. ചില സീസണുകളില്‍ രോഹിത്തിന്റെ മുംബൈയേക്കാള്‍ മികച്ച ടീമാണ് കോലിക്കുണ്ടായിരുന്നത്. പക്ഷെ ഈ മികവ് പലപ്പോഴും മുതലെടുക്കാന്‍ മാത്രം മൂര്‍ച്ചയുള്ള ക്യാപ്റ്റന്‍സി പുറത്തെടുക്കാന്‍ കോലിക്കു കഴിഞ്ഞിട്ടില്ലെന്നു കാണാം.

ഐപിഎല്ലിലെ നേട്ടങ്ങള്‍
ടി20യില്‍ കോലിയേക്കാള്‍ മികച്ച ക്യാപ്ന്‍ രോഹിത് തന്നെയാണെന്ന് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാവും. മുംബൈ ഇന്ത്യന്‍സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് രോഹിത്. കൂടുതല്‍ കിരീടങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡ് എംഎസ് ധോണിക്കൊപ്പം പങ്കിടുകയാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ധോണിയുമായി താരതമ്യം ചെയ്യാവുന്ന ഏക ക്യാപ്റ്റനും രോഹിത്താണ്.

കൂടുതല്‍ ടി20 മല്‍സരങ്ങള്‍
സമീപകാലത്ത് കോലിയേക്കാള്‍ കൂടുതല്‍ ഇന്ത്യക്കു വേണ്ടി ടി20 മല്‍സരങ്ങളില്‍ കളിക്കുന്നത് രോഹിത്താണ്. വലിയ പര്യടനങ്ങള്‍ക്കു മുന്നോടിയായി കോലിക്കു പലപ്പോഴും വിശ്രമം അനുവദിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അതുകൊണ്ടു തന്നെ തുടര്‍ച്ചയായി ടി20യില്‍ ടീമിനെ നയിക്കുന്ന രോഹിത് മികച്ചൊരു ലൈനപ്പും ശൈലിയുമെല്ലാം കണ്ടെത്തിക്കഴിഞ്ഞു.
2020ലെ ടി20 ലോകകപ്പില്‍ രോഹിത്തിന് ടീമിന്റെ നായകസ്ഥാനം നല്‍കിയാല്‍ ധോണിക്കു ശേഷം ഇന്ത്യക്കു ലോകകിരീടം നേടിത്തരാന്‍ അദ്ദേഹത്തിനാവുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications