For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെ പുറത്താക്കിയതല്ല!! ഞാനും ഇതു നേരിട്ടു, അഗാര്‍ക്കറിനെ പിന്തുണച്ച് ദാദ; കാരണമിങ്ങനെ

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും സ്റ്റാര്‍ ബാററ്ററും ഓപ്പണറുമായ രോഹിത് ശര്‍മയെ മാറ്റാനുള്ള തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇതിഹാസ ക്യാപ്റ്റനും ബിസിസിഐ ധോവിയുമായിരുന്ന സൗരവ് ഗാംഗുലി.

ഹിറ്റ്മാനെ നീക്കിയതിനെതിരേ പല കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരവെയാണ് അതിനെ ദാദ പിന്തുണച്ചിരിക്കുന്നത്. മാതമല്ല, രോഹിത്തിനെ പുറത്താക്കിയതാണെന്നു താന്‍ കരുതുന്നില്ലന്നും ഗാംഗുലി വ്യക്തമാക്കി.

2027ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിനെ നയിക്കാനും അതിനായി തന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താനുമുള്ള ശ്രമങ്ങളും അദ്ദേഹം നടത്തവെയാണ് നായകസ്ഥാനത്തു നിന്നും അപ്രതീക്ഷിതമായി നീക്കിയത്. പകരം ശുഭ്മന്‍ ഗില്ലിനെ പുതിയ ക്യാപ്റ്റനായും നിയമിക്കുകയായിരുന്നു.

ROHIT SHARMA

രോഹിത്തുമായി സംസാരിച്ചിട്ടുണ്ടാവും

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട് രോഹിത് ശര്‍മയുമായി സെലക്ടര്‍മാര്‍ സംസാരിച്ചിട്ടുണ്ടാവുമെന്നാണ് താന്‍ കരുതുന്നതെന്നു സൗരവ് ഗാംഗുലി വ്യക്തമാക്കി.

രോഹിത്തുമായി തലപ്പത്തുള്ളവര്‍ ഇതേക്കുറിച്ചു സംസാരിച്ചു കാണുമെന്നു എനിക്കുറപ്പുണ്ട്. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണോയെന്നതില്‍ എനിക്കുറപ്പില്ല. ഇതു പരസ്പരം ചര്‍ച്ച ചെയ്ത ശേഷമെടുത്ത തീരുമാനമായിരിക്കുമെന്നു എനിക്കുറപ്പാണ്.

രോഹിത് അസാധാരണ ലീഡറാണ്. ഐസിസിയുടെ ടി20 ലോകകപ്പും ഐസിസി ചാംപ്യന്‍സ് ട്രോഫിയും നായകനെന്ന നിലയില്‍ അദ്ദേഹം നേടിയിട്ടുണ്ട്. രോഹിത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നം പ്രകടനമല്ല. 2027 ആവുമ്പോള്‍ രോഹിത്തിനു 40 വയസ്സാവും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ നമ്പറാണ്.

എനിക്കും നായകനായിരിക്കെ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിനും ഇതു അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു കാണാം. ഞങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഒരിക്കല്‍ ഇതു നേരിടേണ്ടതായി വരും. 40 വയസ്സാവുമ്പോള്‍ ശുഭ്മന്‍ ഗില്ലിനും ഇതു തന്നെയാവും സംഭവിക്കുക. സ്‌പോര്‍ട്ടില്‍ എല്ലാവര്‍ക്കും ഒരു ദിവസം എല്ലാം നിര്‍ത്തേണ്ടതായി വരുമെന്നും ഗാംഗുലി വിശദമാക്കി.

ഗില്ലിന് പിന്തുണ

രോഹിത് ശര്‍മയ്ക്കു പകരം ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെ സൗരവ് ഗാംഗുലി സ്വാഗതം ചെയ്തു. തന്റെ നേതൃമികവ് ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ താരം തെളിയിച്ചതാണെന്നും ദാദ ചൂണ്ടിക്കാട്ടി.

SHUBMAN GILL

ശുഭ്മന്‍ ഗില്ലിനെ ഏകദിന നായകസ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്തത് മോശം ഐഡിയയാണെന്നു എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ടില്‍ അവന്‍ ഒരുപാട് കഴിവ് തെളിയിച്ചതാണ്. ഏകദിന ക്യാപ്റ്റന്‍സിയും ഗില്ലിനു നല്‍കാനുള്ള ഇപ്പോഴത്തെ തീരുമാനവും വളരെ നല്ലതാണെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ യുവ ക്യാപ്റ്റനെ വളര്‍ത്തിയെടുക്കവെ രോഹിത് ശര്‍മയ്ക്കും കൂടെ കളിക്കാവുന്നതാണെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം, ഈ ആഴ്ചയുടെ തുടക്കത്തിലാണ് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. അടുത്ത ലോകകപ്പിനായി തയ്യാറെടുക്കുന്നതിന് ഗില്ലിനു നായകനെന്ന നിലയില്‍ കൂടുതല്‍ സമയം നല്‍കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും ക്യാപ്റ്റന്‍സി മാറ്റത്തെകുറിച്ച് അഗാര്‍ക്കര്‍ വിശദീകരിച്ചിരുന്നു.

തീര്‍ച്ചയായും ഏതെങ്കിലുമൊരു ഘട്ടത്തില്‍ എപ്പോഴാണ് അടുത്ത ലോകകപ്പെന്നു നിങ്ങള്‍ക്കു നോക്കേണ്ടതായി വരും. ഇപ്പോള്‍ ഏറ്റവും കുറച്ചു കളിച്ചു കൊണ്ടിരിക്കുന്ന ഫോര്‍മാറ്റ് (ഏകദിനം) കൂടിയാണിത്. അതുകൊണ്ടു തന്നെ ക്യാപ്റ്റനായി വരുന്ന അടുത്തയാള്‍ക്കു ഒരു പ്ലാനുമായി തയ്യാറെടുക്കാന്‍ വേണ്ടത്ര മല്‍സരങ്ങളും ലഭിക്കില്ലെന്നും ഗില്ലിനെ ക്യാപ്റ്റനാക്കിയതിനെ കുറിച്ച് അഗാര്‍ക്കര്‍ വിശദീകരിച്ചിരുന്നു.

Story first published: Friday, October 10, 2025, 11:56 [IST]
Other articles published on Oct 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+