For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ചതി!! രോഹിത് ലോകകപ്പില്‍ വേണ്ടെന്ന് തുറന്നടിച്ചു, ആവശ്യപ്പെട്ടത് മറ്റൊരാളെ

ഇന്ത്യന്‍ ടീമിനോടൊപ്പം ഏകദിന ലോകകപ്പ് നേട്ടത്തില്‍ ഒരിക്കലും പങ്കാളിയാവാന്‍ ഭാഗ്യം ലഭിക്കാതെ പോയിട്ടുള്ള താരങ്ങളിലൊരാളാണ് നിലവിലെ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ക്യാപ്റ്റനെന്ന നിലയില്‍ ഈ വമ്പന്‍ നേട്ടത്തിന് കൈയെത്തുംദൂരത്ത് അദ്ദേഹമെത്തിയെങ്കിലും ഫൈനലില്‍ വീഴുകയായിരുന്നു. ഇനി ഇന്ത്യക്കൊപ്പം ഒരു ഏകദിന ലോകകപ്പ് വിജയം ആഘോഷിക്കാനുള്ള അവസരം 37കാരനായ രോഹിത്തിനു ലഭിക്കാനുമിടയില്ല.

എന്നാല്‍ 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ലോക ചാംപ്യന്‍മാരായ ടീമില്‍ അദ്ദേഹവും ഉള്‍പ്പെടേണ്ടതായിരുന്നു. വിരാട് കോലി ഈ സംഘത്തിലുണ്ടായിരുന്നെങ്കിലും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും രോഹിത് തഴയപ്പെടുകയായിരുന്നു. അന്നു യഥാര്‍ഥത്തില്‍ അദ്ദേഹവും ടീമില്‍ ഇടം പിടിക്കേണ്ടതായിരുന്നു. പക്ഷെ രോഹിത്തിനു ടീമില്‍ അവസരം നിഷേധിച്ചത് ധോണിയാണ്. അദ്ദേഹത്തിന്റെ തീരുമാനം കാരണം ഹിറ്റ്മാന് സ്ഥാനം ലഭിക്കാതെ പോയത്. ഇതു എങ്ങനെയാണെന്നറിയാം.

MS DHONI

ലോകകപ്പ് പ്ലാനിന്റെ ഭാഗം

2011ലെ ഏകദിന ലോകകപ്പിന്റെ പ്ലാനുകളുടെ ഭാഗമായിരുന്നു രോഹിത് ശര്‍മ. അതിനു മുമ്പ് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. 2009, 2010 ടി20 ലോകകപ്പിലും രോഹിത് കളിച്ചു. അതുകൊണ്ടു തന്നെ 2011ലെ ഏകദിന ലോകകപ്പിലും അദ്ദേഹം സ്ഥാനമുറപ്പിച്ചിരുന്നു. പക്ഷെ തികച്ചും അപ്രതീക്ഷിതമായി രോഹിത് തഴയപ്പെടുകയായിരുന്നു.

ഇന്ത്യയുടെ മുന്‍ സെലക്ടര്‍മാരില്‍ ഒരാളായ രാജ വെങ്കട്ടാണ് കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അന്നത്തെ ക്യാപ്റ്റനായിരുന്ന എംംഎസ് ധോണിയുടെ ഇടപെടല്‍ കാരണമാണ് രോഹിത്തിനു പുറത്തിരിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ടീമിലെ 15ാമനായി രോഹിത്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ രോഹിത്തിന്റെയും പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതായും പക്ഷെ ധോണിയാണ് അദ്ദേഹം വേണ്ടെന്നു പറഞ്ഞതെന്നുമാണ് രാജ വെങ്കട്ട് തുറന്നു പറഞ്ഞത്.

ഞങ്ങള്‍ അന്നു ടീമിലെ തിരഞ്ഞെടുക്കുന്നതിനായി യോഗം വിളിച്ചപ്പോള്‍ രോഹിത്തിന്റെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു. ലോകകപ്പ് സ്‌ക്വാഡിലെ 1 മുതല്‍ 14 വരെയുള്ള താരങ്ങളുടെ ലിസ്റ്റ് എല്ലാവരും അംഗീകരിച്ചു. 15ാമനായി ഞങ്ങള്‍ രോഹിത് ശര്‍മയുടെ പേരാണ് നിര്‍ദേശിച്ചതെന്നും സെലക്ഷന്‍ കമ്മിറ്റിയംഗമായിരുന്ന വെങ്കട്ട് വെളിപ്പെടുത്തിയിരുന്നു.

ROHIT SHARMA

രോഹിത് വേണ്ടെന്നു ധോണി

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ 15ാമനായി രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അന്നത്തെ കോച്ചായിരുന്ന ഗാരി കേസ്റ്റണും പിന്തുണച്ചു. പക്ഷെ ധോണിക്കു മറ്റൊരു അഭിപ്രായമായിരുന്നു. രോഹിത്തിനു പകരം സ്പിന്നര്‍ പിയൂഷ് ചൗളയാണ് ടീമില്‍ വേണ്ടതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇതു കേട്ടതോടെ കേസ്റ്റണും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയായിരുന്നു. ചൗളയാണ് കൂടുതല്‍ മെച്ചപ്പെട്ട ചോയ്‌സെന്നായിരുന്നു കേസ്റ്റണ്‍ അപ്പോള്‍ പറഞ്ഞത്. അങ്ങനെയാണ് രോഹിത്തിനു ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതെന്നും രാജ വെങ്കട്ട് പറയുന്നു.

അന്നു രോഹിത്തിനോടു സംസാരിക്കാനുള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചില്ല. അന്നു അദ്ദേഹത്തെ ടീമിലുള്‍പ്പെടുക്കാന്‍ കഴിയാതെ പോയതില്‍ ഞങ്ങള്‍ക്കു നിരാശയുണ്ടായിരുന്നു. 15ാമനായി പിയൂഷ് ചൗള മതിയെന്നു ക്യാപ്റ്റനും കോച്ചും പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതു അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത്തിനു പകരം ടീമിലെത്തിയ ചൗളയ്ക്കു ലോകകപ്പില്‍ വെറും മൂന്നു മല്‍സരങ്ങളിലാണ് കളിക്കാന്‍ അവസരം കിട്ടിയത്. നേടിയത് നാലു വിക്കറ്റുകളുമായിരുന്നു.

Story first published: Monday, September 2, 2024, 19:00 [IST]
Other articles published on Sep 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+