Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011ലെ ലോകകപ്പില്‍ രോഹിത്തിന് തഴഞ്ഞതിന് ഈ കാരണം!! ഒടുവില്‍ എല്ലാം പറഞ്ഞ് ശ്രീകാന്ത്

മുന്‍ ഇതിഹാസ നായകന്‍ എംഎ്‌സ് ധോണിക്കു കീഴില്‍ 2011ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഈ നേട്ടത്തില്‍ പങ്കാളിവാന്‍ കഴിയാതെ പോയ താരമാണ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിരാട് കോലിയടക്കമുള്ള സമകാലികര്‍ ടീമിലുണ്ടായിട്ടും ഹിറ്റ്മാന് മാത്രം വിളിയെത്തിയില്ല.

2007ലെ പ്രഥമ ടി29 ലോകകപ്പില്‍ ജേതാക്കളായ ടീം ഇന്ത്യയില്‍ അംഗമായിരുന്നു രോഹിത്. എന്നിട്ടും 2011ല്‍ അദ്ദേഹത്തിനു 15 അംഗ സ്‌ക്വാഡില്‍ ഇടം കിട്ടിയില്ല. ഇതിനു പ്രധാന കാരണം അന്നത്തെ മുഖ്യ സെലക്ടറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കെ ശ്രീകാന്തായിരുന്നു. അന്നു രോഹിത്തിനെ ഉള്‍പ്പെടുത്താതില്‍ ഇന്നും തനിക്കു വിഷമമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ROHIT SHARMA

മാപ്പു പറഞ്ഞു

ദി വീക്കിനു (The Week) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് 198ലെ ലോകകപ്പ് വിന്നര്‍ കൂടിയ കെ ശ്രീകാന്ത് 2011ലെ ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് മനസ്സ് തുറന്നത്. രോഹിത് ശര്‍മയെ അന്നു സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ യഥാര്‍ഥ കാരണം അദ്ദേഹം ഇതാദ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

'രോഹിത് ശര്‍മയെ അന്നു ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ എനിക്കു ഇന്നും വിഷമമുണ്ട്. കഴിഞ്ഞ വര്‍ഷം രോഹിത്തിനോടു ഞാന്‍ മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. മനപ്പൂര്‍വ്വമായിരുന്നില്ല ഞങ്ങള്‍ അന്നു അങ്ങനെയൊരു തീരുമാനമെടുത്തത്.

ഹാഫ് ഓള്‍റൗണ്ടര്‍മാരായ താരങ്ങളെയാണ് ഞങ്ങള്‍ ടീമിലെടുക്കാന്‍ ആഗ്രഹിച്ചത്. 1983ലെ ലോകകപ്പ് ടീമിനു സമാനമായിരുന്നു ഞങ്ങളുടെ പ്ലാനിങ്. അവസാം ആരായിരുന്നു അന്നു (2011ലെ ലോകകപ്പ്) പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത്? അതു യുവരാജ് സിങായിരുന്നു. ബാറ്റും ബോളും കൊണ്ട് അവന്‍ ടീമിനായി പെര്‍ഫോം ചെയ്തു.

ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങളില്‍ വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന തുടങ്ങിയവരെല്ലാം കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്തു. യൂസുഫ് പഠാന്‍ പോലും ഒരു ഹാഫ് ഓള്‍റൗണ്ടറാണ്.

അന്നു നിര്‍ഭാഗ്യവശാല്‍ ഈ കാര്യങ്ങളെല്ലാമുണ്ടായതോടെ എന്തു സംഭവിച്ചു? ഈ ഹാഫ് ഓള്‍റൗണ്ടര്‍ ആശയം കാരണം പാവം രോഹിത് ശര്‍മയ്ക്കു ടീമില്‍ ഇടം കിട്ടിയില്ല. 2011ലെ ലോകകപ്പില്‍ കളിക്കാനുള്ള അര്‍ഹത അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ പാവം പയ്യനു സ്ഥാനം മിസ്സായി'- ശ്രീകാന്ത് വിശദമാക്കി.

K SRIKKANTH Rohit Sharma

അന്നു ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും തുടര്‍ന്നുള്ള മൂന്ന് ഏകദിന ലോകകപ്പുകളില്‍ രോഹിത് കളിച്ചു. 2023ല്‍ നാട്ടില്‍ നടന്ന ടൂര്‍മെന്റില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

ധോണിക്കു ശേഷം ഇന്ത്യയെ ലോക ചാംപ്യമാരാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് തൊട്ടരികിലും രോഹിത് എത്തിയിരുന്നു. പക്ഷെ ഒരു മല്‍സരം പോലും തോല്‍ക്കാതെ കുതിച്ച ഇന്ത്യ ഫൈനലില്‍ ഓസ്ട്രലേിയക്കു മുന്നില്‍ കലമുടയ്ക്കുകയായിരുന്നു.

പക്ഷെ അതിനു ശേഷം രണ്ടു ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനായിരുന്നു. 2024ല്‍ ടി20 ലോകകപ്പും കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയുമാണ് അദ്ദേഹം ടീമിനു നേടിത്തന്നത്. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു രണ്ടിലും ഇന്ത്യയുടെ കിരീടധാരണം.

Story first published: Thursday, April 23, 2026, 17:46 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+