Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രോഹിത് x കോലി, ഒന്നിലൊഴികെ എല്ലാത്തിലും രോഹിത്താണ് വല്ല്യേട്ടന്‍!

ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. രാത്രി 7.30ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെ 14ാം സീസണിന് കര്‍ട്ടനുയരും. എംഐ- ആര്‍സിബി പോരാട്ടത്തേക്കാള്‍ ഈ മല്‍സരം ശ്രദ്ധിക്കപ്പെടുന്നത് രണ്ടു ഐക്കണ്‍ താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കര്‍ കൊണ്ടാണ്. ഒരു വശത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നില്‍ക്കുമ്പോള്‍ മറുവശത്ത് നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണുള്ളത്.

1

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനേക്കാള്‍ ഏറെ താഴെയാണ് കോലിയുടെ സ്ഥാനം. അഞ്ചു കിരീടങ്ങള്‍ ഇതിനകം രോഹിത്തിനു കീഴില്‍ മുംബൈ ഏറ്റുവാങ്ങിയപ്പോള്‍ കോലിക്കാവട്ടെ ഒരു ട്രോഫി പോലും ഏറ്റുവാങ്ങാനായിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും രോഹിത്തിന്റെ മുംബൈയായിരുന്നു ചാംപ്യന്‍മാര്‍. ഇത്തവണ കൂടി ടീമിനെ കിരീടത്തിലേക്കു നയിക്കാനായാല്‍ ടൂര്‍ണമെന്റില്‍ ഹാട്രിക് കിരീടം ചൂടിയ ആദ്യ ടീമായി മുംബൈ മാറും. മറുഭാഗത്ത് കഴിഞ്ഞ 13 സീസണുകളിലായുള്ള ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് കോലിയുടെ ശ്രമം.

ഐപിഎല്‍ ക്യാപ്റ്റന്‍മാരെന്ന നിലയില്‍ രോഹിത്തും കോലിയും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളെടുത്താല്‍ മൂന്നില്‍ രണ്ടിലും രോഹിത് ഏറെ മുന്നിലാണ്. ഒരു കാര്യത്തില്‍ മാത്രം ഇരുവവരും ഒപ്പത്തിനൊപ്പമാണ്. 14 തവണയാണ് ടൂര്‍ണമെന്റില്‍ ഇരുവരും മുഖാംമുഖം വന്നത്. ഇവയില്‍ 10ലും വിജയം രോഹിത്തിനൊപ്പമായിരുന്നു. വെറും നാലു കളികളില്‍ മാത്രമാണ് കോലിക്കു ജയിക്കാനായത്.

2

ഇനി മുംബൈ- ആര്‍സിബി പോരാട്ടത്തില്‍ ആര്‍ക്കു കീഴിലാണ് ടീം കൂടുതല്‍ തവണ 200 റണ്‍സ് നേടിയിട്ടുള്ളതെന്നു നോക്കിയാല്‍ അവിടെയും രോഹിത്താണ് മുന്നില്‍. ആര്‍സിബിക്കെതിരേ മൂന്നു തവണ രോഹിത്തിനു കീഴില്‍ മുംബൈ 200ന് മുകൡല്‍ അടിച്ചെടുത്തിട്ടുണ്ട്. മുംബൈയ്‌ക്കെതിരേ കോലിക്കു കീഴിലാവട്ടെ ആര്‍സിബി രണ്ടു തവണയാണ് 200 റണ്‍സ് നേടിയിട്ടുള്ളത്.

ടോസിന്റെ കാര്യത്തില്‍ മാത്രമാണ് ഐപിഎല്ലില്‍ രോഹിത്തിനൊപ്പമെത്താന്‍ കോലിക്കായിട്ടുള്ളത്. ഇതുവരെ നടന്ന 14 മല്‍സരങ്ങളില്‍ ഏഴു തവണ വീതം രണ്ടു പേരും ടോസ് പങ്കിടുകയായിരുന്നു. ഇന്നത്തെ ഉദ്ഘാടന മല്‍സരത്തില്‍ ടോസ് ഭാഗ്യം ഒപ്പം നിന്നാല്‍ അക്കാര്യത്തിലെങ്കിലും കോലിക്കു മുന്നിലെത്താം. എന്നാല്‍ മറിച്ചാണെങ്കില്‍ മൂന്നിലും രോഹിത്താവും കിങ്. ടോസിലേക്കു വന്നാല്‍ കോലിക്കു സമയം അത്ര നല്ലതല്ല. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ദൈഘ്യമേറിയ പരമ്പരകളില്‍ ചുരുക്കം ചില ടോസുകളില്‍ മാത്രമേ അദ്ദേഹത്തിനു ജയിക്കാനായുള്ളൂ. അവസാനമായി നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ എല്ലാ ടോസുകളും കോലിക്കു നഷ്ടമായിരുന്നു.

Story first published: Friday, April 9, 2021, 15:56 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+