വാർണർ, രോഹിത്, കോലി, സഹീർ, ഗംഭീർ... ഇത് ക്യാപ്റ്റന്‍മാരുടെ ഐപിഎല്‍; ദുരന്തമായി ഒരു ധോണി മാത്രം!!!
ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍... ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ തകര്‍ത്തടിക്കുകയാണ് ക്യാപ്റ്റന്മാര്‍. വാര്‍ണറുടെ പേരിലാണ് ഓറഞ്ച് ക്യാപ്. മൂന്ന് റണ്‍സ് പിന്നില്‍ രോഹിതുണ്ട്. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കോലിയും. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീര്‍ അഞ്ചാമതും ഗുജറാത്ത് ക്യാപ്റ്റന്‍ റെയ്‌നയും ആദ്യ പത്തിലുണ്ട്.
കളി കൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടും ദുരന്തമായിപ്പോയ ഒരേ ഒരു ക്യാപ്റ്റനേ ഐ പി എല്ലിന്റെ ഈ സീസണില്‍ ഉള്ളൂ. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ എം എസ് ധോണിയാണ്. എട്ട് കളിയില്‍ 146 റണ്‍സാണ് ധോണിയുടെ നേട്ടം. വലിയ മോശമില്ല. 36 റണ്‍സ് ശരാശരി. എന്നാല്‍ ധോണിയുടെ മെല്ലപ്പോക്കും മോശം ടീം സെലക്ഷനും പുനെയെ വല്ലാതെ ബാധിച്ചു.
ധോണിയെക്കാള്‍ മോശം പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റനാണ് ഡേവിഡ് മില്ലര്‍. പക്ഷേ മില്ലറെ പഞ്ചാബ് കിംഗ്‌സ് പുറത്താക്കി. ക്യാപ്റ്റന്മാരിലെ ഏക ബൗളറായ സഹീര്‍ ഖാനാകാട്ടെ ഡല്‍ഹിക്ക് വേണ്ടി തട്ടുപൊളിപ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. കാണൂ ഈ ഐപിഎല്ലില്‍ ക്യാപ്റ്റന്മാരുടെ പ്രകടനങ്ങള്‍.

വാര്‍ണര്‍ ഒന്നാമന്‍
ഓറഞ്ച് ക്യാപ് കൈവശം വെക്കുന്ന ഡേവിഡ് വാര്‍ണറില്‍ നിന്നും തുടങ്ങാം. 7 കളിയില്‍ 386 റണ്‍സാണ് വാര്‍ണറുടെ നേട്ടം. അഞ്ച് ഫിഫ്റ്റി.

രണ്ടാമന്‍ രോഹിത്
9 ഇന്നിംഗ്‌സ് കളിച്ച രോഹിത് ശര്‍മയ്ക്ക് 383 റണ്‍സുണ്ട്. രണ്ടാമത് ബാറ്റ് ചെയ്ത അഞ്ച് കളിയിലും ഫിഫ്റ്റി. ശരാശരി 63.83.

കോലി പിന്നാലെ
6 കളിയില്‍ 1 സെഞ്ചുറിയും 3 ഫിഫ്റ്റിയുമായി കോലി 381 റണ്‍സടിച്ചു. പക്ഷേ ടീമിന്റെ പേരില്‍ രണ്ട് ജയമേ ഉള്ളൂ.

ഗംഭീര്‍ രണ്ടിലും കൊള്ളാം
ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും മികച്ച പ്രകടനമാണ് ഗംഭീറിന്റെ വക. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ബാറ്റിംഗില്‍ 302 റണ്‍സുമായി അഞ്ചാമതാണ്.

റെയ്‌ന കലക്കുന്നു
ബാറ്റിംഗില്‍ പത്താം സ്ഥാനത്താണ് റെയ്‌ന. 228 റണ്‍സ്. പക്ഷേ ക്യാപ്റ്റന്‍സിയില്‍ റെയ്‌ന കലക്കുന്നു. റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സ് പട്ടികയില്‍ ഒന്നാമതാണ്.

ഖാനാണ് ഖാന്‍
താരതമ്യേന പുതുമുഖങ്ങളായ കളിക്കാരെ വെച്ച് ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയാണ് സഹീര്‍ ഖാന്‍ എന്ന ക്യാപ്റ്റന്‍. ആറ് കളിയില്‍ നിന്നും ആറ് വിക്കറ്റുകളേ അക്കൗണ്ടിലുള്ളൂ എങ്കിലും ഞെട്ടിക്കുന്ന ചില പന്തുകള്‍ സഹീറിന്റെ വകയായി ഈ സീസണില്‍ കണ്ടു.

ധോണിയുടെ സ്ഥിതി
എട്ട് കളിയില്‍ 146 റണ്‍സാണ് ധോണി ഈ ഐ പി എല്ലില്‍ അടിച്ചത്. പക്ഷേ നിര്‍ണായക സമയത്ത് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയമായി. ക്യാപ്റ്റന്‍സിയിലും അത് തന്നെ കഥ.

ഡേവിഡ് മില്ലര്‍
7 കളിയില്‍ 107 റണ്‍സെടുത്ത മില്ലര്‍ മാത്രമാണ് ധോണിയെക്കാള്‍ മോശം പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍. പക്ഷേ പഞ്ചാബ് മില്ലറെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി മുരളി വിജയിയെ കൊണ്ടുവന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications