Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജനായകന്‍ രോഹിത് തന്നെ, കോലിക്കു രണ്ടാംസ്ഥാനം മാത്രം- ധോണി മൂന്നാമന്‍!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയനായകന്‍മാരെയെടുത്താല്‍ തലപ്പത്ത് എംഎസ് ധോണിയോ, വിരാട് കോലിയോ അല്ല മറിച്ച് നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ വിജയശരാശരിയില്‍ രോഹിത്തിനെ കടത്തിവെട്ടാല്‍ മറ്റൊരു താരമില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ചുരുങ്ങിയത് 25 മല്‍സരങ്ങളിലെങ്കിലും ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരുടെ കണക്കെടുത്താലാണ് വിജയശരാശരിയില്‍ ഹിറ്റ്മാന്‍ നമ്പര്‍ വണ്ണായത്.

1

79.81 ആണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ വിജയശരാശരി. നിലവിലെ നായകന്‍ വിരാട് കോലിക്കു രണ്ടാംസ്ഥാനമാണുള്ളത്. 63.68 ശരാശരി അദ്ദേഹത്തിനുണ്ട്. മുന്‍ ഇതിഹാസ നായകന്‍ ധോണിക്കു മൂന്നാംസ്ഥാനം മാത്രമേയുള്ളൂ. 53.61 ശരാശരിയോടെയാണ് ധോണി ലിസ്റ്റിലെ മൂന്നാമനായത്. മറ്റൊരു ഐതിഹാസിക നായകനായ സൗരവ് ഗാംഗുലിലാണ് നാലാമന്‍. 49.74 ശരാശരിയാണ് ദാദയ്ക്കുള്ളത്. അഞ്ചാം നമ്പറില്‍ രാഹുല്‍ ദ്രാവിഡാണ് (48.07).

ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ മാത്രമല്ല ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയിലും രോഹിത്താണ് തലപ്പത്ത്. ഇതിനകം അഞ്ചു ഐപിഎല്‍ ട്രോഫികളാണ് അദ്ദേഹം മുംബൈയ്ക്കു സമ്മാനിച്ചത്. മുംബൈയുടെ എല്ലാ കിരീടവിജയങ്ങളും ഹിറ്റ്മാന് കീഴിലായിരുന്നു. കഴിഞ്ഞ രണ്ടു തവണയും രോഹിത്താണ് ഐപിഎല്‍ ട്രോഫിയേറ്റു വാങ്ങിയത്. പുനരാരംഭിക്കാന്‍ പോവുന്ന 14ാം സീസണിലെ രണ്ടാംഘട്ട മല്‍സരങ്ങളിലും ടീമിനെ വിജയത്തിലേക്കു നയിച്ച് ഹാട്രിക് കിരീടം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

2

അതേസമയം, ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയത്തോടെ കോലിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് പലരും രംഗത്തു വന്നിരുന്നു. മൂന്നാമത്തെ ഐസിസി ടൂര്‍ണമെന്റിലാണ് അദ്ദേഹത്തിനു കിരീടം നേടാവാവാതെ പോയത്. രണ്ടു തവണ ഫൈനലിലും ഒരു തവണ സെമിയിലും ഇന്ത്യ പരാജയമേറ്റു വാങ്ങുകയായിരുന്നു.

ടെസ്റ്റിന്റെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേറ്റ പരാജയത്തോടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കോലിക്കു പകരം രോഹിത്തിനെ നായകസ്ഥാനമേല്‍പ്പിക്കണമെന്നു ചില മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് കോലിക്കു കീഴില്‍ ഇന്ത്യ അടുത്തതായി കളിക്കുന്നത്. ആഗസ്റ്റിലാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.

Story first published: Monday, June 28, 2021, 19:13 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+