
സഹീര്‍ അബ്ബാസ്
പാകിസ്താന്റെ മുന്‍ ഇതിഹാസ താരമായ സഹീര്‍ അബ്ബാസാണ് നാലാമത്. 1980കളില്‍ പാക് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററായിരുന്നു അദ്ദേഹം. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികളാണ് സഹീര്‍ നേടിയിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യക്കെതിരേയായിരുന്നുവെന്നതാണ് ശ്രദ്ധേയം.
മുള്‍ത്താനിലെ ആദ്യ ഏകദിനത്തില്‍ സഹീര്‍ നേടിയത് 118 റണ്‍സായിരുന്നു. കളിയില്‍ പാകിസ്താന്‍ 37 റണ്‍സിനു ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തു. അടുത്ത മല്‍സരം ലാഹോറിലായിരുന്നു. ഈ കളിയില്‍ ഇന്ത്യ വിജയം കൊയ്‌തെങ്കിലും 104 റണ്‍സുമായി സഹീര്‍ തിളങ്ങി. കറാച്ചിയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലും സഹീറിന്റെ ബാറ്റിന്റെ ചൂട് ഇന്ത്യയറിഞ്ഞു. 113 റണ്‍സ് അടിച്ചെടുത്ത അദ്ദേഹത്തിന്റെ മികവില്‍ പാകിസ്താന്‍ എട്ടു വിക്കറ്റിനു ഇന്ത്യയെ തകര്‍ക്കുകയും ചെയ്തു.

എബി ഡിവില്ലിയേഴ്‌സ്
മിസ്റ്റര്‍ 360യെന്നു ലോകം വിശേഷിപ്പിക്കുന്ന സൗത്താഫ്രിക്കന്‍ ബാറ്റിങ് വിസ്മയം എബി ഡിവില്ലിയേഴ്‌സാണ് ലിസ്റ്റിലെ അടുത്തയാള്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് എബിഡിയുടെ സ്ഥാനം. 2010ല്‍ ഏകദിനത്തില്‍ അദ്ദേഹം ഹാട്രിക്ക് സെഞ്ച്വറികള്‍ കുറിച്ചിരുന്നു.
രണ്ടു വ്യത്യസ്ത എതിരാളികള്‍ക്കെതിരേ, തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലായിരുന്നു എബിഡിയുടെ സെഞ്ച്വറി നേട്ടം. ഇന്ത്യക്കെതിരേ ഗ്വാളിയോര്‍, അഹമ്മദാബാദ് എന്നീവിടങ്ങളില്‍ നടന്ന ഏകദിനങ്ങളിലായിരുന്നു എബിഡി പുറത്താവാതെ 114ഉം 102ഉം റണ്‍സ് സ്‌കോര്‍ ചെയ്തത്. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തിലും അദ്ദേഹം സെഞ്ച്വറി കുറിച്ചു.
'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയും എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാണ്. ഇപ്പോള്‍ മോശം കാലത്തിലൂടെ കടന്നു പോവുകയാമെങ്കിലും കരിയറില്‍ ഒരു സമയത്ത് റണ്‍മെഷീന്‍ തന്നെയായിരുന്നു അദ്ദേഹം. 2018ല്‍ ഏകദിനത്തില്‍ കോലി ഹാട്രിക്ക് സെഞ്ച്വറികള്‍ സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്.
ഗുവാഹത്തിയിലെ ഏകദിനത്തിലായിരുന്നു കോലിയുടെ ആദ്യ സെഞ്ച്വറി. 140 റണ്‍സാണ് അദ്ദേഹം നേടിയത്. വിശാഖപട്ടണത്തെ അടുത്ത കളിയില്‍ കോലി ഇതു 157 റണ്‍സാക്കി മെച്ചപ്പെടുത്തി. മൂന്നാമത്തെ കളി പൂനെയിലായിരുന്നു. ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 107 റണ്‍സായിരുന്നു.

കുമാര്‍ സങ്കക്കാര
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററും നായകും വിക്കറ്റ് കീപ്പറുമെല്ലാമായ കുമാര്‍ സങ്കക്കാരയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന, ബൗളര്‍മാരെ അനായാസം നേരിടാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. ഏകദിനത്തില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു സങ്കക്കാരയുടെ മാജിക്കല്‍ പ്രകടനം.
സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

ആദ്യ സെഞ്ച്വറി ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു. 105 റണ്‍സാണ് അദ്ദേഹം നേടിയത്. ഇംഗ്ലണ്ടുമായുള്ള അടുത്ത കളിയില്‍ സങ്കക്കാര പുറത്താവാതെ 117 റണ്‍സ് അടിച്ചെടുത്തു. ഓസ്‌ട്രേലിയയുമായുള്ള മൂന്നാമത്തെ മല്‍സരത്തില്‍ 104 റണ്‍സാണ് അദ്ദഹം നേടിയത്. പക്ഷെ കളിയില്‍ ലങ്ക പരാജയപ്പെട്ടു. സ്‌കോട്ട്‌ലാന്‍ഡുമായിട്ടായിരുന്നു ലങ്കയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ 124 റണ്‍സും സങ്കക്കാര വാരിക്കൂട്ടി.

രോഹിത് ശര്‍മ
തുടര്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ ലോക റെക്കോഡിന്റെ അവകാശി ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. തുടരെ അഞ്ചു സെഞ്ച്വറികളോടെയാണ് അദ്ദേഹം ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുന്നത്. 2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു ഹിറ്റ്മാന്‍ ഷോ. തൊട്ടുമുമ്പത്തെ ലോകകപ്പില്‍ കുമാര്‍ സങ്കക്കാര സ്ഥാനിപ്പ നാലു സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് രോഹിത് തിരുത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരേ 102 റണ്‍സെടുത്തായിരിന്നു അദ്ദേഹം സെഞ്ച്വറി വേട്ടയ്ക്കു തിരി കൊളുത്തിയത്. ബംഗ്ലാദേശിനെതിരേ അടുത്ത മല്‍സരത്തില്‍ 104 റണ്‍സ് രോഹിത് നേടി. മൂന്നാമത്തെ സെഞ്ച്വറി ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. നേടിയത് 103 റണ്‍സാണ്. തുടര്‍ന്ന് സൗത്താഫിക്കയ്‌ക്കെതിരേ പുറത്താവാതെ 122ഉം ചിരവൈരികളായ പാകിസ്താനെതിരേ 140ഉം റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.


Click it and Unblock the Notifications











