ഒറ്റ അക്കത്തില്‍ കൂടുതല്‍ തവണ പുറത്ത്, ടി20യില്‍ ഈ നാണക്കേടില്‍ തലപ്പത്താര് ? ടോപ് ഫൈവ്

ടി20 ക്രിക്കറ്റ് ആധുനിക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുള്ള ഫോര്‍മാറ്റാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ മത്സരഫലം അറിയാം എന്നതിനോടൊപ്പം ബാറ്റിങ് വെടിക്കെട്ട് കാണാമെന്നതും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിലേക്ക് കൂടുതല്‍ ആരാധകരെ അടിപ്പിക്കുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കേണ്ട ടി20യില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമുള്ള കാര്യമാണ്. കാരണം വലിയ ഷോട്ടുകള്‍ക്ക് കൂടുതലായി ശ്രമിക്കേണ്ടതിനാല്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ടി20യില്‍ വലിയ കരിയര്‍ സൃഷ്ടിച്ച താരങ്ങളെ പരിഗണിച്ചാല്‍ ക്രിസ് ഗെയ്ല്‍, കറെന്‍ പൊള്ളാര്‍ഡ്, വിരാട് കോലി, രോഹിത് ശര്‍മ എന്നിങ്ങനെ പല പേരുകളെയും നമുക്ക് പരിഗണിക്കാനാവും. ഇവര്‍ക്കെല്ലാം തന്നെ വലിയ റണ്‍സ് ടി20 കരിയറില്‍ നേടാനായിട്ടുണ്ട്. എന്നാല്‍ ടി20യില്‍ ഒറ്റ അക്കത്തില്‍ കൂടുതല്‍ തവണ പുറത്തായ താരമാരാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക ഇതാ.

രോഹിത് ശര്‍മ തലപ്പത്ത്
ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 45 തവണയാണ് അദ്ദേഹം ടി20യില്‍ പൂജ്യത്തിന് പുറത്തായത്. 125 ടി20 മത്സരങ്ങളാണ് ഇന്ത്യക്കായി അദ്ദേഹം കളിച്ചത്. ഇതില്‍ 45 തവണയും ഒറ്റ സംഖ്യയില്‍ ഒതുങ്ങി. എന്നാല്‍ കരിയറില്‍ 32.17 ശരാശരിയില്‍ 3313 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് 213 മത്സരത്തില്‍ നിന്ന് 5611 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

കെവിന്‍ ഒബ്രിയാന്‍
അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 44 തവണയാണ് അദ്ദേഹം ഒറ്റ സംഖ്യയില്‍ പുറത്തായത്. പരിമിത ഓവറില്‍ ഗംഭീര പ്രകടനം പല തവണ നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ടെങ്കിലും ഈ നാണംകെട്ട റെക്കോഡിലും അദ്ദേഹത്തിന് പേര് ചേര്‍ക്കേണ്ടി വന്നു. 110 മത്സരങ്ങളില്‍ നിന്ന് 1973 റണ്‍സാണ് ഒബ്രിയാന്റെ പേരിലുള്ളത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. 185 വിക്കറ്റുകളും ഒബ്രിയാന്റെ പേരിലുണ്ട്.

മുഷ്ഫിഖര്‍ റഹിം
ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖര്‍ റഹീമാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. സീനിയര്‍ താരമായ റഹിം 41 തവണയാണ് ഒറ്റ സംഖ്യയില്‍ പുറത്തായത്. 15 വര്‍ഷത്തെ കരിയറില്‍ ടി20യില്‍ വലിയ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. 99 മത്സരങ്ങള്‍ കളിച്ച് 1465 റണ്‍സാണ് റഹീമിന്റെ പേരിലുള്ളത്. 20ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മോശം ഫോമും പരിക്കും കണക്കിലെടുത്ത് പലപ്പോഴും ടി20ടീമിന് പുറത്താണ് റഹീമുള്ളത്.

ഷാഹിദ് അഫ്രീദി
മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഷാഹിദ് അഫ്രീദിയാണ് ഈ പട്ടികയിലെ നാലാമന്‍. 40 തവണയാണ് അദ്ദേഹം ടി20യില്‍ രണ്ടക്കം കാണാതെ പുറത്തായത്. അഫ്രീദി വെടിക്കെട്ട് ബാറ്റിങ്ങിന് പേരെടുത്ത താരമാണെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരത എന്നും പ്രശ്‌നമാണ്. 99 മത്സരങ്ങളില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റുമാണ് അഫ്രീദി നേടിയിട്ടുള്ളത്.

മഹമ്മൂദുല്ല
ബംഗ്ലാദേശിന്റെ മഹമ്മൂദുല്ലയാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 37 തവണയാണ് അദ്ദേഹം രണ്ടക്കം കാണാനാവാതെ ടി20യില്‍ പുറത്തായത്. 113 മത്സരത്തില്‍ നിന്ന് 1971 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 14 വര്‍ഷ കരിയറില്‍ 36 വികറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതിനോടകം ടെസ്റ്റില്‍ നിന്ന് വിരമിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications